53 ലക്ഷം രൂപ കൈയിലുണ്ടേൽ നേരെ വിട്ടോ ഫോക്സ്‌വാഗൺ ഷോറുമിലേക്ക്; രണ്ടാം ബാച്ച് ഉടനെത്തും

വണ്ടിപ്രാന്തൻമാർക്ക് ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അച്ഛാ പുതിയ ഒരു വണ്ടി വന്നിട്ടുണ്ട് നമ്മൾക്ക് പുതിയ വണ്ടി മേടിച്ചാലോ എന്ന് ഏതെങ്കിലും മക്കൾ ചോദിച്ചാൽ അതിശയിക്കാനില്ല അപ്പോൾ തന്നെ ഓർത്തോ കാത്തിരുന്ന ഫോക്സ്‌വാഗൺ ഗോൾഫ് ഇങ്ങെത്തിയിട്ടുണ്ടെന്ന്. അദ്യം 150 യൂണിറ്റുകളാണ് ഇറക്കുമതി ചെയ്യാൻ കമ്പനി തീരുമാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ 100 യൂണിറ്റുകളുടെ രണ്ടാമത്തെ ബാച്ച് ഇറക്കണമെങ്കിൽ ബ്രാൻഡിന് പോലും മനസിലായി ഇന്ത്യൻ വിപണിയുടെ പവർ എന്താണെന്ന്. 53 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്ക് മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാറിന് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്. മോഡലിന് നിരവധി ആവശ്യക്കാരുണ്ടാകുമെന്ന് കമ്പനിക്ക് മനസിലായതോടെയാണ് രണ്ടാമത്തെ ബാച്ച് ഇറക്കുമതി ചെയ്യാനുളള നടപടികൾ ആരംഭിച്ചിരിക്കുന്നത്. കാറിന്റെ പ്രീ ബുക്കിംഗ് 2025 മെയ് അഞ്ചിന് ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ലോക പ്രശസ്തമായ ഹോട്ട്ഹാച്ച് പരിമിതമായ യൂണിറ്റുകളിൽ (150 എണ്ണം) മാത്രമാണ് രാജ്യത്ത് എത്തുക എന്നായിുന്നു കമ്പനി ആദ്യം അറിയിച്ചിരുന്നത്.

golf gti second batch confirmed

സിബിയു റൂട്ട് വഴി എത്തുന്നതിനാല്‍ തന്നെ പൊള്ളുന്ന വില പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബുക്കിംഗ് തുടങ്ങി വെറും 3 ദിവസത്തിനുള്ളില്‍ ഗോള്‍ഫ് ജിടിഐ പൂർണമായും വിറ്റഴിക്കാനും ഫോക്‌സ്‌വാഗണിന് സാധിച്ചിരുന്നു. ഗോൾഫ് ജിടിഐ Mk 8.5 എന്നാണ് മോഡലിന്റെ ഔദ്യോഗിക നാമം.265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് തുടിപ്പേകുന്നത്.

അതായത് പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ എസ്‌യുവിയിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാണ് പെർഫോമൻസ് ഹാച്ച്ബാക്കിലും ഉപയോഗിച്ചിരിക്കുന്നതെന്ന് സാരം. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കാർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് ഗോൾഫ് ജിടിഐ Mk 8.5- ലും ഉപയോഗിച്ചിരിക്കുന്നത്.

golf gti second batch confirmed

ഹോട്ട് ഹാച്ചിന് ഇലക്ട്രോണിക് കൺട്രോൾഡ് ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്കും ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ ഗോൾഫിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 53 ലക്ഷത്തിന്റെ കാറായതിനാൽ തന്നെ കിടിലൻ ഇന്റീരിയറുമായാണ് ഗോൾഫ് ജിടിഐ വരുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാലും ആളൊരു സിംഹമാണ് അഡാറ് നിർമാണ നിലവാരത്തിനൊപ്പം ഗോൾഫിൽ 7 എയർബാഗുകൾ, റിയർ-വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകൾ, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-ചേഞ്ച് അസിസ്റ്റ്, റിയർ ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS എന്നിവയെല്ലാം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ കുത്തിനിറച്ചിട്ടുണ്ട്.

golf gti second batch confirmed

ഫിക്സഡ് ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളിൽ ചുവപ്പ് നിറത്തിൽ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്‌പോർട്‌സ് സീറ്റുകൾ, മധ്യഭാഗത്തായി സിഗ്നേച്ചർ ടാർട്ടൻ ഇൻസേർട്ടുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വയർലെസ് ചാർജർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം മോഡലിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 27, 2025, 8:30 [IST]
English summary
Volkswagen confirmed plans to introduce second batch of 100 units of the golf gti in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X