ഒറ്റദിവസം 106 കാറുകളുടെ ഡെലിവറി! കേരളത്തിന് എക്‌സ്‌ക്ലൂസിവ് കളര്‍ ഓപ്ഷനും നല്‍കി ഫോക്‌സ്‌വാഗണ്‍

ഓണക്കാലത്ത് കേരളത്തില്‍ വാഹന വില്‍പന വര്‍ധിക്കുന്നത് പതിവാണ്. ഓണം വിപണി ലക്ഷ്യമിട്ട് കാര്‍ കമ്പനികള്‍ പുതിയ കാറുകള്‍ പുറത്തിറക്കുന്നതിനൊപ്പം ചില അപ്‌ഡേറ്റുകളും നടപ്പാക്കുന്നു. ചില ഡീലര്‍ഷിപ്പുകളാണെങ്കില്‍ ഈ ഉത്സവകാലത്ത് മാസ് ഡെലിവറി നടത്തിയും ശ്രദ്ധനേടുന്നു. പലപ്പോഴും ശുഭകരമായ ദിവസങ്ങളില്‍ കാര്‍ ഡെലിവറി ലഭിക്കാന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കാറുണ്ട്. മലയാള മാസാരംഭവും കര്‍ഷക ദിനവുമായ ചിങ്ങം ഒന്നിന് ഒറ്റദിവസം 106 കാറുകള്‍ ഡെലിവറി ചെയ്ത് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. ഈ നേട്ടത്തോടൊപ്പം ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ വെര്‍ട്ടിസ് സെഡാനും ടൈഗൂണ്‍ എസ്യുവിക്കും പുതിയ ഫ്‌ലാഷ് റെഡ് കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു.

ഇരു മോഡലുകളുടേയും ജിടി ലൈന്‍ വേരിയന്റുകളില്‍ മാത്രമാണ് ഈ നിറം ലഭിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രമാണ് ഈ നിറം ലഭ്യമാകുന്നത്. ഇന്ത്യയിലെ തങ്ങളുടെ ഒരു പ്രധാന വിപണിയായി ഫോക്‌സ്വാഗണ്‍ കാണുന്നത് കേരളത്തെയാണ്. സംസ്ഥാനത്ത് പീമിയം സെഡാന്‍ വിഭാഗത്തില്‍ വെര്‍ട്ടിസിന് 49 ശതമാനം വിപണി വിഹിതമുണ്ടെന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണിതെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

volkswagen kochi dealer mass delivery

ഡ്രൈവിംഗ് ഡൈനാമിക്‌സ്, സുരക്ഷ, യൂറോപ്യന്‍ നിര്‍മ്മാണ നിലവാരം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വിപണിയില്‍ ബ്രാന്‍ഡിന്റെ സെഡാന്‍ മോഡലിന് ലഭിച്ച അംഗീകാരമായി ഇത് കണക്കാക്കപ്പെടുന്നു. ഓണക്കാലത്ത് ജനപ്രിയ മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ചത് ഫോക്‌സ്‌വാഗണിന് മികച്ച പ്രചാരം നല്‍കാനും വിപണിയിലെ ഡിമാന്‍ഡ് മുതലെടുക്കാനും സഹായിക്കും.

പുതിയ ഫ്‌ലാഷ് റെഡ് നിറം യുവാക്കളെയും സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നവരെയും ലക്ഷ്യമിട്ടുള്ളതാണ്. ഇതിന്റെ ബ്ലാക്ക് തീമിലുള്ള സ്‌റ്റൈലിംഗും ബോള്‍ഡ് റെഡ് നിറം ബ്ലാക്ക് ഘടകങ്ങളുമായി ചേര്‍ന്ന് വാഹനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 17 ഇഞ്ച് കാസിനോ ബ്ലാക്ക് അലോയ് വീലുകള്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

virtus flash red gt

ചുവപ്പ് പെയിന്റ് സ്‌കീം ജിടി ലൈന്‍ ട്രിമ്മുകളുടെ സ്‌പോര്‍ട്ടി ഭാവം എടുത്തു കാണിക്കുന്നു. ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന്റെയും ടൈഗൂണിന്റെയും ജിടി ലൈന്‍ വേരിയന്റുകളില്‍ 25.65 സെന്റീമീറ്റര്‍ VW പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷനും, 20.32 സെന്റീമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റും ഉള്‍പ്പെടുന്നു.

ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സ്മാര്‍ട്ട് ടച്ച് ക്ലൈമട്രോണിക് സിസ്റ്റം വഴിയുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. മോഡേണ്‍ കണക്റ്റിവിറ്റി, സുരക്ഷ, കംഫര്‍ട്ട് ഫീച്ചറുകള്‍ എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഇത് ആകര്‍ഷിക്കുന്നു. ഫ്‌ലാഷ് റെഡ് കേരളത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയത് മലയാളി ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസിവിറ്റി നല്‍കുന്നതോടൊപ്പം കൂടുതല്‍ കസ്റ്റമൈസേഷന്‍ സാധ്യതകളും നല്‍കുന്നു.

taigun gt flas

ഉത്സവ സീസണില്‍ മറ്റ് സ്ഥലങ്ങളില്‍ ഇത് അവതരിപ്പിക്കുന്നതിന് മുമ്പായി ഇതിന്റെ സ്വീകാര്യത വിലയിരുത്താനും ഇതുവഴി സാധിക്കും. യൂറോപ്യന്‍ ബ്രാന്‍ഡുകളെ കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യണ് കേരളത്തിനുള്ളത്. ഒരു കാര്‍ വാങ്ങുമ്പോള്‍ വില മാത്രമല്ല, സ്‌റ്റൈലിംഗ്, സേഫ്റ്റി, ഡ്രൈവിംഗ് നിലവാരം തുടങ്ങിയ ഘടകങ്ങളും മലയാളികള്‍ പരിഗണിക്കാറുണ്ട്. വെര്‍ട്ടിസ് സെഡാന്‍ സംസ്ഥാനത്ത് നല്ല രീതിയില്‍ വിറ്റുപോകുന്നത് ഇതിന് തെളിവാണ്. എക്‌സ്‌ക്ലൂസീവായ പുതിയ നിറം വരുംദിവസങ്ങളില്‍ കാറിന്റെ വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 22, 2025, 11:57 [IST]
English summary
Volkswagen delivered 106 cars in a single day at kerala on chingam 1st details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X