ലക്ഷ്വറി സെഗ്മെൻ്റുകളുടെ രാജാവാകാൻ ടിഗുവാൻ R-ലൈൻ! 49 ലക്ഷം രൂപയ്ക്ക് ഇതൊരു മുതൽക്കൂട്ട് തന്നെ

ഫോക്സ്‌വാഗണിൻ്റെ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു മോഡലായിരുന്നു ടിഗുവാൻ R-ലൈൻ എന്ന മോഡൽ. ആഡംബരത്തിലും പെർഫോമൻസിലും ആഡംബര ബ്രാൻഡുകളോട് പോലും മുട്ടിനിൽക്കാൻ പ്രാപ്തമാണ് പുതിയ ടിഗുവാൻ R-ലൈൻ. ആദ്യം തന്നെ വില അങ്ങ് പറഞ്ഞേക്കാ. 49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.ഏപ്രിൽ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്.

അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതൽ കർവിയായാണ് മോഡലിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്. R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും.

R-

കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.

പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഏറ്റവും പുതിയ MIB4 UI പ്രവർത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയിൽ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്‌പോർട്‌സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളർ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോൾ സംഗതി കളറാവും. 7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും.

R-

നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം.

ആഗോള വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ എഞ്ചിൻ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിദേശ വിപണികളിൽ ടിഗുവാൻ R-ലൈനിനൊപ്പം 6-സ്പീഡ് മാനുവലും ജർമൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് ഈയൊരു ട്രാൻസ്മിഷൻ കോമ്പിനേഷൻ കൊണ്ടുവന്നിട്ടില്ല.

R-

വെഹിക്കിൾ ഡൈനാമിക്സ് മാനേജർ (VDM) സിസ്റ്റത്തോടുകൂടിയ ട്വിൻ-വാൽവ് വേരിയബിൾ ഡാംപറുകളും ഇതിലുണ്ട്. ടൊയോട്ട ഫോർച്യൂണർ, നിസാൻ X-ട്രെയിൽ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളുമായിട്ടാവും പ്രാഥമിക മത്സരമെങ്കിലും മെർസിഡീസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ എൻട്രി ലെവൽ ആഡംബര എസ്‌യുവികളിൽ നിന്നും മത്സരം നേരിടേണ്ടി വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 14, 2025, 13:31 [IST]
English summary
Volkswagen has launched the all new tiguan r line for 49 lakhs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X