ഇനി കാർ ഓടിക്കാൻ ഡ്രൈവർ വേണ്ട! ഫോക്‌സ്‌വാഗണിൻ്റെ റോബോടാക്സി റോഡിലിറങ്ങി, ഇത് ടെസ്‌ലക്ക് വെല്ലുവിളിയോ

സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഇനി സിനിമകളിലോ കഥകളിലോ മാത്രമുള്ള ആശയമല്ല. ലോകത്തിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ ഡ്രൈവറില്ലാത്ത ഗതാഗതത്തിന്റെ കണ്ടുപിടുത്തങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഈ സാങ്കേതികവിദ്യയെ കൂടുതൽ വികസിപ്പിക്കാനുള്ള ഗവേഷണത്തിൽ ഫോക്‌സ്‌വാഗണും ഇപ്പോൾ മുന്നിട്ട് നിൽക്കുകയാണ്. ജർമ്മനിയിലെ വോള്‍വ്‌സ്ബര്‍ഗ് റോഡുകളിൽ തങ്ങളുടെ ജെൻ.അർബൻ ഓട്ടോണമസ് വാഹനത്തിൻ്റെ പരീക്ഷണ ഓട്ടം നടത്തിയിരിക്കുകയാണ് കമ്പനി. ഭാവിയിൽ ടാക്‌സി സേവനങ്ങൾ, സിറ്റി യാത്രകൾ,പൊതുഗതാഗതം എന്നിവയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള സാങ്കേതിക മുന്നേറ്റത്തിന് തുടക്കം കുറിക്കുക എന്നതാണ് ഇതിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്.

ജെൻ.അർബൻ എന്നത് സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണവും പഠനവും ലക്ഷ്യമിട്ട് പ്രത്യേകം വികസിപ്പിച്ചെടുത്ത ഒരു ഗവേഷണ വാഹനമാണ്. ഇത് ഒരു സാധാരണ കാറിനെപ്പോലെ മനുഷ്യൻ ഓടിക്കാൻ രൂപകൽപ്പന ചെയ്തതല്ല. അതുകൊണ്ടുതന്നെ ഇതിൽ സ്റ്റിയറിംഗ് വീൽ, ബ്രേക്ക്, ആക്‌സിലറേറ്റർ പോലുള്ള ഡ്രൈവർ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല. ക്യാമറ, റഡാർ, ലിഡാർ തുടങ്ങിയ സെൻസറുകളും അത്യാധുനിക സോഫ്റ്റ്‌വെയറും ഉപയോഗിച്ചാണ് വാഹനം ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ് സ്വയം തീരുമാനങ്ങൾ എടുക്കുന്നത്.

vehicle Volkswagen Gen Urban

തിരക്കേറിയ റോഡുകൾ, ജംഗ്ഷനുകൾ, ട്രാഫിക് സിഗ്നലുകൾ എന്നീ ഗതാഗത സാഹചര്യങ്ങളിൽ ഓട്ടോണമസ് സിസ്റ്റങ്ങൾ എത്രത്തോളം സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് മനസിലാക്കാനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. കൂടാതെ ഡ്രൈവറില്ലാത്ത കാറിൽ യാത്ര ചെയ്യുന്നപ്പോൾ ആളുകൾക്ക് എങ്ങനെ അനുഭവപ്പെടുന്നു അല്ലെങ്കിൽ ഭാവിയിലെ റോബോടാക്‌സികൾക്ക് എന്തെല്ലാം മാറ്റങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ പഠിക്കാൻ സാധിക്കുന്നതാണ്. പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് ഇന്നൊവേഷൻ ടീമുകളാണ്.

ഇവർ വാഹനം റോഡിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതോടൊപ്പം യാത്രക്കാർ വാഹനവുമായി എങ്ങനെ ഇടപെടുന്നു തുടങ്ങിയ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അടച്ചിട്ട ടെസ്റ്റ് ട്രാക്കുകളെ മാത്രം ആശ്രയിക്കാതെ യഥാർത്ഥ ട്രാഫിക് സാഹചര്യങ്ങളിൽ നിന്ന് നേരിട്ട് ഡാറ്റ ശേഖരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ ഒരു മുന്നേറ്റത്തെ കുറിച്ച് ഇന്നൊവേഷൻ മേധാവിയായ നിക്കോളായ് ആർഡെയുടെ വാക്കുകൾ ഇങ്ങനെയാണ്.

vehicle Volkswagen Gen Urban

ഓട്ടോണമസ് ഡ്രൈവിംഗിനുള്ള സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുകയാണ്. ഞങ്ങളുടെ ജെൻ.അർബൻ ഗവേഷണ വാഹനം ഉപയോഗിച്ച് യാത്രകാരുടെ അഭിപ്രായം കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാണ് ഞങ്ങളുടെ ശ്രമം. അതോടൊപ്പം ഇതിൻ്റെ പ്രധാന കാരണം ഒരു മികച്ച ഉപഭോക്തൃ അനുഭവത്തിന്റെ അടിസ്ഥാനം വിശ്വാസം സൃഷ്ടിക്കലാണെന്നും ഇങ്ങനെയുള്ള സാങ്കേതികവിദ്യകളിലൂടെ മാത്രമെ ആ വിശ്വാസം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ആദ്യം നിയന്ത്രിതവും അടച്ചിട്ടതുമായ പരീക്ഷണ പരിതസ്ഥിതികളിൽ വച്ചാണ് ഫോക്‌സ്‌വാഗൺ പരിശോധിച്ചത്. അവിടെ അടിസ്ഥാന സുരക്ഷാ പരിശോധനകളും സിസ്റ്റം പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ഇത് യഥാർത്ഥ സിറ്റി ട്രാഫിക്കിലേക്കും ദൈനംദിന ഗതാഗത സാഹചര്യങ്ങളിലേക്കും കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് മനുഷ്യ ഇടപെടലില്ലാതെ നഗര റൂട്ടുകളിൽ സ്വതന്ത്രമായി നാവിഗേറ്റ് ചെയ്യാനുള്ള കഴിവ് ജെൻ.അർബൻ ഇതിനകം പ്രദർശിപ്പിച്ചുവെന്നും ഫോക്‌സ്‌വാഗൺ പറയുന്നു.

അതേസമയം ഈ സാങ്കേതികവിദ്യ എപ്പോൾ വാണിജ്യമായി ഉപയോഗത്തിലേക്ക് എത്തും അല്ലെങ്കിൽ ഇതിന് ശേഷം ഏത് ഘട്ടങ്ങളാണ് വരുന്നത് എന്നതിനെക്കുറിച്ച് ബ്രാൻഡ് ഇതുവരെ യാതൊരു സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല. ജെൻ.അർബനിൽ പരീക്ഷിക്കുന്ന ഓട്ടോണമസ് സിസ്റ്റങ്ങൾ ഭാവിയിലെ ഉൽപ്പാദന വാഹനങ്ങളിൽ നേരിട്ട് ഉപയോഗിക്കുമോ എന്നതും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും വോള്‍വ്‌സ്‌ബർഗിൽ നടക്കുന്ന ഈ ടെസ്റ്റിംഗ് പ്രോഗ്രാം ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ വ്യാപകമായ ഓട്ടോണമസ് ഡ്രൈവിംഗ് ഗവേഷണ ശ്രമങ്ങളുടെ ഭാഗമാണ്.

ടെസ്‌ല പോലുള്ള കമ്പനികൾ റോബോടാക്‌സി ആശയങ്ങൾ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. ഈ സാഹചര്യത്തിൽ ഫോക്‌സ്‌വാഗണിന്റെ നീക്കം ഓട്ടോണമസ് മൊബിലിറ്റി ഭാവി ഒരു ആശയമല്ല യാഥാർഥ്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടമാണ് എന്നതിന്റെ ശക്തമായ സൂചനയാണ് നൽകുന്നത്. മാത്രവുമല്ല ഈ ഗവേഷണങ്ങളിൽ നിന്നുള്ള പഠനങ്ങളും ഡാറ്റയും ഭാവിയിലെ സ്വയംഭരണ വാഹനങ്ങൾക്കും ബുദ്ധിപരമായ ഡ്രൈവർ സഹായ സംവിധാനങ്ങൾക്കും അടിത്തറയാകുമെന്നത് ഉറപ്പാണ്.

More from DriveSpark

Article Published On: Monday, December 15, 2025, 18:24 [IST]
English summary
Volkswagen has testing its gen urban autonomous vehicle on public roads
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X