ചുമ്മാ ചറപറാ വണ്ടി വിൽക്കുന്നതിലല്ല കാര്യം; എതിരാളികൾക്ക് പോലും മാതൃകയായി മൺസൂൺ ക്യാമ്പുമായി ബ്രാൻഡ്

മഴക്കാലത്ത് വാഹനങ്ങൾക്ക് മികച്ച പരിപാലനം നൽകിയാൽ നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ സഹായിക്കും. ജർമൻ ബ്രാൻഡായ ഫോക്സ്‌വാഗൺ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഈ മഴക്കാലത്ത് പരിമിതമായ ദിവസങ്ങളിൽ മാത്രമായി മൺസൂൺ ക്യാമ്പ് ആരംഭിക്കുകയാണ്. മൺസൂൺ സർവീസിനൊപ്പം തന്നെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, മറ്റ് മെയിൻ്റെനസ് ജോലികളെല്ലാം തന്നെ നിങ്ങൾക്ക് വേണ്ടി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സർവീസിൻ്റെ ഭാഗമായി 40 പോയിൻ്റ് വാഹന പരിശോധന, അതോടൊപ്പം തന്നെ പലതരം ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഫോക്സ്‌വാഗൺ ഉപഭോക്താക്കൾ എത്രയു പെട്ടെന്ന് തന്നെ അടുത്തുളള സർവീസ് സെൻ്ററിൽ പോകാൻ മറക്കരുതേ.

മണ്‍സൂണില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് കഴിവതും ഒഴിവാക്കണം. കാരണം അവിടങ്ങളില്‍ വെള്ളക്കെട്ടിന്റെ വ്യാപ്തി എത്രയാണെന്ന് നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടി വന്നുവെന്ന് കരുതുക. വണ്ടി സ്തംഭിച്ചാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അത് എഞ്ചിനില്‍ വെള്ളം കയറി ഗുരുതരമായ കേടുപാടുകളിലേക്ക് നയിക്കും.

volkswagen announced annual monsoon service camp

മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്ത് കൂടിയുള്ള അപരിചിതമായ റോഡുകളിലൂടെ പോയാല്‍ എഞ്ചിനിലും എന്തിനേറെ പറയുന്നു ഇന്റീരിയറിലടക്കം വെള്ളം കയറിയേക്കാം. മണ്‍സൂണില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ 'പണി' തരും.

മഴക്കാലത്തെ മറ്റൊരു ബുദ്ധിമുട്ടാണ് ക്യാബിനുളളിലെ ദുർഗന്ധം. ക്യാബിനിലെ അമിതമായ ഈർപ്പം കാരണം നിങ്ങളുടെ കാറിന്റെ ഇന്റീരിയറിൽ നിന്നും ദുർഗന്ധം വ്യമിക്കാനുള്ള സാധ്യത മഴക്കാലത്ത് വളരെയധികം ഉയർത്തുന്ന കാര്യമാണ്. ഇതിനെ ഒരുപരിധി വരെ മറികടക്കാൻ എയർ ഫ്രഷനർ മൺസൂൺ സമയത്ത് സഹായകരമാവും. മഴക്കാലത്ത് മാത്രമല്ല, അല്ലാത്ത സമയങ്ങളിലും നിലവാരമുള്ള എയർ ഫ്രഷനർ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്.

volkswagen announced annual monsoon service camp

മൺസൂൺ കാലത്ത് കാറിന്റെ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കാൻ ഏറ്റവും നല്ല മാർഗമാണ് റബർ മാറ്റുകളുടെ ഉപയോഗം. ഈർപ്പം വലിയാതിരിക്കാനും എളുപ്പത്തിൽ കഴുകി ഉണക്കാമെന്നുമുള്ളതിനാൽ റബർ മാറ്റുകൾ മഴക്കാലത്ത് ഉപയോഗിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഇവ കാർപെറ്റുകൾ ലെയർ നനയാതെ സംരക്ഷിക്കാനും സഹായിക്കും. ഇന്ന് മിക്കകാറുകളിലും മറ്റ് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നതെങ്കിലും മൺസൂൺ സമയങ്ങളിലെങ്കിലും റബർ മാറ്റുകൾ വാങ്ങാൻ ശ്രമിക്കണം.

നല്ല നിലവാരമുള്ള മൈക്രോ ഫൈബർ തുണിക്ക് മറ്റ് സാധാരണ തുണികളേക്കാൾ ധാരാളം വെള്ളം ആഗിരണം ചെയ്യാൻ കഴിയും എന്നതിനാൽ മഴക്കാലത്ത് ഫൈബർ ക്ലോത്ത് വാഹനത്തിൽ കരുതിയിൽ അതൊരു മികച്ച തീരുമാനമായിരിക്കും. കാറിന്റെ ഗ്ലാസോ എന്തെങ്കിലും തുടയ്ക്കണമെങ്കിൽ സാധാരണ തുണികളേക്കാൾ ഇവ വളരെ ഉപയോഗപ്രദമാവും. ആയതിനാൽ ഇക്കാര്യം മൺസൂൺ സീസണിൽ വളരെ ആവശ്യമായ സംഗതികളിൽ ഒന്നാണ്.

volkswagen announced annual monsoon service camp

മണ്‍സൂണില്‍ കോരിച്ചൊരിയുന്ന മഴയാകുമ്പോള്‍ കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം. എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 15, 2025, 19:36 [IST]
English summary
Volkswagen india announced the launch of its annual monsoon service camp all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X