ഷോറൂമിൽ ഇനി വണ്ടിപ്രാന്തൻമാരുടെ തിക്കും തിരക്കുമായിരിക്കും; ജർമൻ ഐറ്റം ബുക്കിങ്ങ് തുടങ്ങി
ഏതൊരു വണ്ടിപ്രാന്തനോടും ഇഷ്ടപ്പെട്ട ബ്രാൻഡ് ഏതാണ് എന്ന് ചോദിച്ചാൽ ആദ്യ ഉത്തരം ജർമൻ എന്നായിരിക്കും. അങ്ങനെ പെട്ടെന്ന് ഇണങ്ങുന്ന ആളല്ല ഇത്. പ്രത്യേകിച്ച് ജർമൻ വാഹനങ്ങളെ മേയിച്ച് കൊണ്ട് പോകുക എന്നത് തന്നെ കുറച്ച് ചിലവുളള കാര്യമാണ്. അപ്പോൾ അതിൻ്റെ പെർഫോമൻസ് വേരിയൻ്റുകളെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ. അത്തരത്തിൽ വരാൻ പോകുന്ന ഒരു മോഡലാണ് ഫോക്സ്‌വാഗൺ ടിഗുവാൻ R-ലൈൻ. കമ്പനി ഇപ്പോൾ വാഹനത്തിൻ്റെ ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടും വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഏറ്റവും പുതിയ ടിഗുവാന്റെ ടോപ്പ് എൻഡ് വേരിയന്റാണ് R-ലൈൻ. ഇപ്പോഴിതാ എസ്‌യുവിയുടെ അവതരണത്തിനായുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. 2025 ഏപ്രിൽ 14-നായിരിക്കും വാഹനം ഇന്ത്യൻ വിപണിയിലെത്തുക. പ്രീമിയം മോഡലായതിനാൽ തന്നെ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ടിഗുവാൻ R-ലൈൻ അവതരിപ്പിക്കുക. ഇതിന്റെ വരവിന് ശേഷം ഗോൾഫ് GTI പെർഫോമൻസ് ഹാച്ച്ബാക്കിനെയും ജർമൻ ബ്രാൻഡ് വിപണിയിലെത്തിക്കും.

വിദേശത്തായിരിക്കും ഇതിന്റേയും നിർമാണം പൂർത്തിയാക്കുക. എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കഴിഞ്ഞ വർഷം മുതൽ പുതുതലമുറ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആഗോളതലത്തിൽ വിൽപ്പനയിലുണ്ട്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ടെന്നാണ് കമ്പനി പറുന്നത്.
അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതൽ കർവിയായാണ് മോഡലിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്. R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും.

കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.
പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഏറ്റവും പുതിയ MIB4 UI പ്രവർത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയിൽ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്‌പോർട്‌സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളർ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോൾ സംഗതി കളറാവും. 7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും.
നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും എസ്‌യുവിക്കും കരുത്ത് പകരുക. എത്രയും പെട്ടെന്ന് തന്നെ നിങ്ങളും ബുക്ക് ചെയ്യാൻ മറക്കണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








