കാശ് കൊടുത്താൽ പവർ കൂടുതൽ തരാമെന്ന് ഫോക്സ്‌വാഗൺ; പണം പോട്ടെ പവർ വരട്ടെയെന്ന് ഉടമകൾ

വാഹനമോടിക്കുമ്പോൾ ചിലപ്പേആൾ തോന്നാറില്ലേ എന്റെ വണ്ടിക്ക് അൽപ്പം കൂടി പവറുണ്ടായിരുന്നു എങ്കിൽ എന്ന്. ഇനി ഫോക്സ്‌വാഗൺ ഉടമകൾക്ക് അങ്ങനെയൊരു സങ്കടത്തിന് വഴിയുണ്ടാവില്ല എന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. കാര്യം എന്താണെന്ന് അല്ലേ, ഫോക്സ്‌വാഗൺ ഇവികൾക്ക് പവർ കൂടുതൽ കിട്ടുന്നതിന് വേണ്ടിയുളള സബ്സ്ക്രിപ്ഷൻ സംവിധാനം കമ്പനി ആരംഭിച്ചിരിക്കുകയാണ്. അത് കേട്ടപ്പോൾ തന്നെ നിങഅങളുടെ മനസിൽ ഉയർന്ന ചോദ്യം അതിന് ഇന്ത്യയിൽ എവിടെയാണ് ബ്രാൻഡിന് ഇവികളുളളത് എന്നായിരിക്കും.അതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ് കേട്ടോ.

ഇനി വിശദമായി പറയുകയാണെങ്കിൽ വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്കയിലും ലണ്ടനിലും ഒരു മാസം ഫോക്സ്‌വാഗൺ ഇവിയുടെ സബ്സ്ക്രിപ്ഷൻ നിരക്ക് ഇന്ത്യയിലെ വിനിമയ നിരക്കുമായി കണക്കുകൂട്ടിയാൽ 2000 രൂപയോളം വരും. എന്നാൽ അത് വഴി നിങ്ങളുടെ വാഹനത്തിന്റെ പവർ വർധിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.ഇവി ഭീമനായ ടെസ്‌ലയിൽ മാത്രമാണ് ഇത്തരം ഒരു സംവിധാനം ഇതിന് മുൻപ് കേട്ടിരുന്നുളളു.

Volkswagen subscription for power increasing

ഇലക്ട്രിക് വാഹനത്തിൻ്റെ പവറിന് വേണ്ടി എല്ലാ മാസവും പണം മുടക്കുന്നത് ഒരു നഷ്ടമായി തോന്നിയേക്കാം.എന്നാൽ പെർഫോമൻസ് ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊരു നഷ്ടമായി കണക്കാക്കാൻ അവർ താൽപ്പര്യപെടുന്നില്ല എന്നതാണ് സത്യം. രാജ്യത്തെ ഫോക്സ്‌വാഗണൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ പുതിയ ടൈഗൂൺ പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയിട്ടുണ്ട് എന്നതാണ്.

ഹെഡ്‌ലാമ്പുകളുടെ രൂപത്തിലും മാറ്റമുണ്ടായേക്കാം. ഒരുപക്ഷേ പുതിയ എൽഇഡി ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള നവീകരണങ്ങൾ ഫോക്‌സ്‌വാഗൺ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. പിൻഭാഗത്തേക്ക് നോക്കിയാൽ പുതുക്കിയ ടെയിൽ ലാമ്പുകൾ മാത്രമായിരിക്കും കാര്യമായി മാറുക. ആഗോള ഫോക്‌സ്‌വാഗൺ മോഡലുകളിൽ കാണുന്നത് പോലെയുള്ള കണക്റ്റഡ് എൽഇഡി ഘടകങ്ങൾ ഉപയോഗിച്ച് നവീകരിച്ചാൽ കാഴ്ച്ചയിൽ വാഹനം കിടിലമായേക്കും.

Volkswagen subscription for power increasing

വശങ്ങളിൽ പുതിയ അലോയ് വീൽ ഡിസൈൻ ഉപയോഗിച്ചായിരിക്കും കമ്പനി പുതുമ കൊണ്ടുവരിക. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ കാലത്തിനിണങ്ങുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളെല്ലാം കൊണ്ടുവന്നേക്കും. ടൈഗൂണിൻ്റെ ഡാഷ്‌ബോർഡ് ലേഔട്ട് പുതുക്കിയേക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം പുതിയ മെറ്റീരിയലുകളോ നിറങ്ങളോ അവതരിപ്പിച്ചേക്കാം. കൂടാതെ സാങ്കേതിക വിദഗ്ദ്ധരായ എതിരാളികളോട് മുട്ടാൻ കുറച്ച് കണക്റ്റഡ് കാർ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്തേക്കാം.

ജർമൻ വാഹന നിർമാതാക്കളുടെ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. മുമ്പ് പറഞ്ഞതുപോലെ സേഫ്റ്റിയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കായ ഇന്ത്യൻ എസ്‌യുവിയാണിത്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകളാണ് ടൈഗൂണിൽ ഒരുക്കിയിട്ടുള്ളത്.

Volkswagen subscription for power increasing

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ-പെട്രോള്‍ എന്നീ നിലവിലുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ പുതിയ ടൈഗൂണിലും അതേപടി തുടരുമെന്ന് പ്രതീക്ഷിക്കാം. ടൈഗൂണിലെ 1.0 ലിറ്റർ ടിഎസ്ഐ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തിൽ 175 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Volkswagen subscription for power increasing

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 19, 2025, 23:16 [IST]
English summary
Volkswagen launched subscription for increasing the power of car details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X