ജര്‍മന്‍ കാര്‍ ഓണറാകാന്‍ ഇതിലും ബെസ്റ്റ് സമയമില്ല! 2.70 ലക്ഷം വരെ ഓഫറിട്ട് വിറ്റുതീര്‍ക്കുന്നത് ഫോക്‌സ്‌വാഗണ്‍

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത വണ്ടിപ്രാന്തന്‍മാരുണ്ടാകില്ല. അത്തരക്കാര്‍ക്ക് മാടിവിളിച്ച് കൊണ്ട് വെര്‍ട്ടിസ് സെഡാനും ടൈഗൂണ്‍ എസ്‌യുവിക്കും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുകയാണ് ജര്‍മനിക്കാര്‍. ഇരുകാറുകളുടെയും ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കാണ് ഈ മാസം പ്രധാനമായും ഓഫറുകള്‍ ഉള്ളത്. വെര്‍ട്ടിസും ടൈഗൂണും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ മാസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. ഫോക്‌സ്‌വാഗണിന്റെ 2025 മെയ് മാസത്തെ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസ്, ലോയല്‍റ്റി ബോണസ് എന്നിവ ഉള്‍പ്പെടുന്നു.

ആദ്യം നമുക്ക് ടൈഗൂണിന്റെ ഓഫറുകള്‍ പരിശോധിക്കാം. ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കോംപാക്ട് എസ്‌യുവിയാണ് ടൈഗൂണ്‍. ഫോക്സ്വാഗണിന്റെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത് ടൈഗണൂണ്‍ എസ്‌യുവിക്കാണ്. ഈ മാസം ടൈഗൂണ്‍ വാങ്ങുന്നവര്‍ക്ക് 2.70 ലക്ഷം രൂപ വരെ ലാഭിക്കാനാണ് അവസരം.

volkswagen discounts

എസ്‌യുവിയുടെ ടോപ്ലൈന്‍ 1.0 ലിറ്റര്‍ TSI AT വേരിയന്റിന് 2.35 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതേസമയം അതേ എഞ്ചിനുള്ള ഹൈലൈന്‍ GT ലൈന്‍ വേരിയന്റുകള്‍ക്ക് 1.45 ലക്ഷം രൂപ വരെയാണ് കിഴിവുകള്‍ ലഭിക്കുക. 1.5 ലിറ്റര്‍ TSI ഡിഎസ്ജി വേരിയന്റുകള്‍ക്കും ആകര്‍ഷകമായ ഓഫറുണ്ട്.

GT+ സ്പോര്‍ട് ട്രിമ്മിന് 2.0 ലക്ഷം രൂപ വരെയും GT+ ക്രോം വേരിയന്റിന് 2.50 ലക്ഷം രൂപയുമാണ് ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുന്നത്. ടൈഗൂണിന്റെ എല്ലാ വേരിയന്റുകള്‍ക്ക് 20000 രൂപ വരെ സ്‌ക്രാപ്പേജ് ബെനഫിറ്റായി ലഭിക്കും. ടൈഗൂണിന്റെ ബേസ് വേരിയന്റായ കംഫര്‍ട്ട്‌ലൈന്‍ 1.0 ലിറ്റര്‍ TSI MT ഇപ്പോള്‍ സ്‌പെഷ്യല്‍ പൈസില്‍ കമ്പനി വില്‍ക്കുന്നുണ്ട്. 11.80 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വേരിയന്റ് ഇപ്പോള്‍ 10.99 ലക്ഷം രൂപയ്ക്കാണ് വിറ്റഴിക്കുന്നത്.

volkswagen taigun

ജര്‍മ്മന്‍ ബ്രാന്‍ഡ് രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന ഒരു പ്രീമിയം സെഡാനാണ് വെര്‍ട്ടിസ്. ഏറ്റവും വേഗതയേറിയ സെഡാനുകളുടെ പട്ടികയില്‍ ഇടം നേടിയ വെര്‍ട്ടിസാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് സെഡാന്‍. കാറിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനായി കമ്പനി ഈ മാസം ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

സെഡാന്റെ 1.0 ലിറ്റര്‍ TSI AT വേരിയന്റിന് 1.90 ലക്ഷം രൂപ വിലവരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. അതേസമയം GT ലൈന്‍ ട്രിമ്മിന് 80000 രൂപ കിഴിവ് ലഭിക്കും. ടോപ് സ്‌പെക് 1.5 ലിറ്റര്‍ TSI ഡിഎസ്ജി GT+ സ്പോര്‍ട്സ്, ക്രോം മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 1.35 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാം.

volkswagen virtus

വെര്‍ട്ടിസ് സെഡാനും 20,000 രൂപ അധിക സ്‌ക്രാപ്പേജ് ബോണസ് ലഭിക്കുന്നുവെന്നത് ഓര്‍മിക്കുക. ഇത് കാറിന്റെ മൊത്തം കിഴിവ് 2.10 ലക്ഷം രൂപയായി ഉയര്‍ത്തുന്നു. മാത്രമല്ല ഫോക്‌സ്‌വാഗണ്‍ 11.56 ലക്ഷം രൂപ വിലയുള്ള വെര്‍ട്ടിസിന്റെ ബേസ് വേരിയന്റായ 1.0 TSI MT ഇപ്പോള്‍ 10.44 ലക്ഷം രൂപയെന്ന പ്രത്യേക വിലയില്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.

നഗരത്തെയും സ്റ്റോക്കിന്റെ ലഭ്യതയും അനുസരിച്ച് ഈ കിഴിവുകള്‍ വ്യത്യാസപ്പെടാം. നിങ്ങള്‍ ഈ മാസം ഒരു ഫോക്‌സ്‌വാഗണ്‍ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരാണെങ്കില്‍ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക. നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഒരു ജര്‍മന്‍ കാര്‍ വാങ്ങാന്‍ കൊതിച്ച് നടക്കുന്നുണ്ടെങ്കില്‍ ഓഫറുകളെ കുറിച്ചുള്ള ഈ വിവരം അവരെ അറിയിക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

FAQs
ഈ മാസം കാറുകള്‍ക്ക് മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഏത്?

ഫോക്സ്വാഗൺ

ഫോക്‌സ്‌വാഗണിന്റെ ഏതൊക്കെ കാറുകളാണ് ഈ മാസം മികച്ച ആനുകൂല്യങ്ങളില്‍ വാങ്ങാന്‍ സാധിക്കുക?

ടൈഗൂൺ, വെർട്ടിസ്

ടൈഗൂണിനും വെര്‍ട്ടിസിനും എത്ര രൂപയാണ് സ്‌ക്രാപ്പേജ് ബോണസ് ആയി നല്‍കുന്നത്?

20000 രൂപ വരെ

DriveSpark Automotive

More from DriveSpark

Article Published On: Wednesday, May 14, 2025, 16:33 [IST]
English summary
Volkswagen offering attractive benefits on virtus taigun save up to rs 2 70 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X