2.5 ലക്ഷം രൂപ വരെ ലാഭിക്കണോ; എങ്കിൽ വണ്ടി വിട്ടോ ഫോക്സ്‌വാഗണിൻ്റെ ഷോറൂമിലേക്ക്

ഒരു വാഹനം വാങ്ങുമ്പോൾ ഷോറൂമിൽ ചെല്ലുമ്പോൾ അവിടെയുളള എക്സിക്യുട്ടിവിനോട് ആദ്യം ചോദിക്കുന്നത് വണ്ടിക്ക് ഇപ്പോൾ ഓഫർ വല്ലോ ഉണ്ടോ എന്നായിരിക്കും. പല ഡീലർഷിപ്പുകളിലും വ്യത്യസ്ത ഓഫറുകളാണ് നൽകുന്നത്. ഇപ്പോൾ ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച് ഓഫറുകൾ നൽകുന്നത് ആരാണെന്ന് അറിയണ്ടേ. അത് മറ്റാരുമല്ല നമ്മുടെ ജർമൻ ബ്രാൻഡ് തന്നെയാണ്. ബ്രാൻഡിൻ്റെ ഏറ്റവും ജനപ്രിയ മോഡലുകളാണ് വെർട്ടിസ്,ടൈഗൂൺ എന്നിവ.2022 മാര്‍ച്ചിലാണ് ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ പിന്‍ഗാമിയാണ് വെര്‍ട്ടിസ്. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ സ്ലാവിയ, സ്‌കോഡ കുഷാഖ്, വരാനിരിക്കുന്ന സ്‌കോഡ കൈലാക്ക് എന്നിവയ്ക്ക് അടിവരയിടുന്ന MQB-AO-IN പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കപ്പെട്ടത്.

കൂടുതല്‍ സ്‌പോര്‍ട്ടിയറായ സെഡാന്‍ വേണ്ടവരെ കുപ്പിയിലാക്കാനായി വെര്‍ട്ടിസ് ജിടി ലൈന്‍, വിര്‍ട്ടസ് ജിടി പ്ലസ് സ്പോര്‍ട്ട് എന്നിവയും കമ്പനി പുറത്തിറക്കിയിരുന്നു. അടുത്ത കാലത്തായി ഇന്ത്യക്കാര്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു. വെര്‍ട്ടിസ് സെഡാന്‍ ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടിയത് കൊണ്ട് ഇതും വില്‍പ്പനയില്‍ ഗുണം ചെയ്തു.

Volkswagen offering discounts and benefits up to Rs 2 5 lakh

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് രണ്ട് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍ TSI പെട്രോള്‍ മോട്ടോര്‍ 113 bhp പവറും 178 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്നു. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. രണ്ടാമത്തെ 1.5-ലിറ്റര്‍ TSI Evo മോട്ടോര്‍ GT ബാഡ്ജ് ചെയ്ത പെര്‍ഫോമന്‍സ് ലൈന്‍ ട്രിമ്മിനെ ശക്തിപ്പെടുത്തുു. 7 സ്പീഡ് DSC ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ സെഡാനില്‍ സജ്ജീകരിച്ചിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇബിഡിയുള്ള എബിഎസ് എന്നിവയാണ് പ്രധാന സുരക്ഷ സവിശേഷതകള്‍. 13.56 ലക്ഷം മുതല്‍ 19.41 ലക്ഷം രൂപ വരെയാണ് കാറിന്റെ വില പോകുന്നത്.

Volkswagen offering discounts and benefits up to Rs 2 5 lakh

വെർട്ടിസ് മോഡലുകൾക്ക് 83000 രൂപ മുതൽ 1.29 രൂപവരെ കിഴിവുകൾ ലഭിക്കുന്നുണ്ട്. കേട്ടപാതി കേൾക്കാത്ത പാതി ഷോറൂമിലേക്ക് ഓടുന്നതിന് മുൻപ് ചെന്ന് അന്വേഷിക്കുകയോ നിങ്ങളുടെ അടുത്തുളള ഷോറൂമുകളിൽ വിളിച്ച് കിഴിവുകൾ ലഭ്യമാണ് എന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ചെല്ലുക. കാരണം ഓരോ ഡീലർഷിപ്പുകൾ അനുസരിച്ച് കിഴിവുകൾ വ്യത്യാസപ്പെട്ടേക്കാം.

ഫോക്‌സ്‌വാഗൺ ടൈഗൂൺ GT ലൈൻ 1.0-ലിറ്റർ TSI ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വേരിയൻ്റിന് 1.45 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ കിഴിവ് ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്‌യുവിയാണ് ടൈഗൂൺ.കഴിഞ്ഞ വർഷം കമ്പനി കേരളത്തിന് വേണ്ടി ഓണം പതിപ്പ് പുറത്തിറക്കിയിരുന്നു. ഓണപ്പതിപ്പിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ടോൺ ഹോൺ, പാഡിൽ ലാമ്പുകൾ, ഫെൻഡറിൽ ടിഎസ്ഐ ബാഡ്ജ് എന്നിവയും അതിലേറെയും ഉണ്ടായിരുന്നു.

Volkswagen offering discounts and benefits up to Rs 2 5 lakh

ബ്രാൻഡിൻ്റെ ലോഞ്ച് ചെയ്യാനുളള മോഡലാണ് ടിഗുവാൻ R-ലൈൻ. ഏറ്റവും പുതിയ ടിഗുവാന്റെ ടോപ്പ് എൻഡ് വേരിയന്റാണ് R-ലൈൻ. ഇപ്പോഴിതാ എസ്‌യുവിയുടെ അവതരണത്തിനായുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. 2025 ഏപ്രിൽ 14-നായിരിക്കും വാഹനം ഇന്ത്യൻ വിപണിയിലെത്തുക. പ്രീമിയം മോഡലായതിനാൽ തന്നെ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ടിഗുവാൻ R-ലൈൻ അവതരിപ്പിക്കുക. ഇതിന്റെ വരവിന് ശേഷം ഗോൾഫ് GTI പെർഫോമൻസ് ഹാച്ച്ബാക്കിനെയും ജർമൻ ബ്രാൻഡ് വിപണിയിലെത്തിക്കും.

വിദേശത്തായിരിക്കും ഇതിന്റേയും നിർമാണം പൂർത്തിയാക്കുക. എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കഴിഞ്ഞ വർഷം മുതൽ പുതുതലമുറ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആഗോളതലത്തിൽ വിൽപ്പനയിലുണ്ട്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ടെന്നാണ് കമ്പനി പറുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, March 28, 2025, 18:30 [IST]
English summary
Volkswagen offering discounts and benefits up to rs 2 5 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X