കാശ് റെഡിയാക്കി വച്ചോ വണ്ടിപ്രാന്തൻമാരേ; ഗോൾഫ് GTI യുഗം തുടങ്ങാൻ ദിവസങ്ങൾ മാത്രം
കുട്ടിക്കാലത്ത് വീഡിയോ ഗെയിമുകളിലൂടെയാണല്ലോ ഓരോ വണ്ടിപ്രാന്തൻമാരും ഉരുത്തിരിയുന്നത്. അങ്ങനെ ഏതൊരു വണ്ടിപ്രാന്തൻ്റേയും പ്രിയപ്പെട്ട മോഡലായി മാറിയ മോഡലാണ് ഗോൾഫ് GTI. രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ കാശ് റെഡിയാക്കി വച്ചതാണ്. കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറിന്റെ പ്രീ ബുക്കിം 2025 മെയ് അഞ്ചിന് ആരംഭിച്ചിരുന്നു. ലോക പ്രശസ്തമായ ഈ ഹാച്ച്ബാക്ക് പരിമിതമായ അളവില്‍ മാത്രമാണ് ലഭ്യമാകുക. സിബിയു റൂട്ട് വഴി എത്തുന്നതിനാല്‍ തന്നെ പൊള്ളുന്ന വില പ്രതീക്ഷിക്കുന്ന കാര്‍ ആയിട്ട് കൂടി വെറും മൂന്ന് ദിവസത്തിനുള്ളില്‍ ഇതിന്റെ ഗോള്‍ഫ് ജിടിഐയുടെ പ്രീ-ബുക്കിംഗുകള്‍ അവസാനിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഈ മാസം 26 ന് വാഹനം രാജ്യത്ത് അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയെ കുറിച്ച് പറയുമ്പോള്‍ ഇതിനെ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിനായി നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള 3D എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, ഫ്രണ്ട് ഡോറുകളില്‍ ജിടിഐ ബാഡ്ജിംഗ്, ഫൈവ് സ്പോക്ക് അലോയ് വീലുകള്‍, കോണ്‍ട്രാസ്റ്റ് റെഡ് ബ്രേക്ക് കാലിപ്പറുകള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 7-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 3-സോണ്‍ ഓട്ടോ എസി, 30 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ഫീച്ചര്‍ സമ്പന്നമായ ക്യാബിനും ഗോള്‍ഫ് ജിടിഐക്ക് ലഭിക്കുന്നു.
ഏഴ് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ട് എന്നിവയുള്‍പ്പെടെയുള്ള പാസഞ്ചര്‍ സേഫ്റ്റിക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, പ്രോഗ്രസീവ് സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കല്‍ അപ്ഗ്രേഡുകളും ഗോള്‍ഫ് ജിടിഐയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

265 bhp പവറും 370 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഹോട്ട്ഹാച്ചിന്റെ ഹൃദയം. സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (DSG) ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് കണക്കുകള്‍ നോക്കിയാല്‍ വെറും 5.9 സെക്കന്‍ഡിനുള്ളില്‍ 0-100kmph വേഗത കൈവരിക്കാന്‍ ഗോള്‍ഫ് GTI-ക്ക് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി വിപണിയിലെത്തുന്ന മോഡലിന് പ്രതീക്ഷിക്കുന്ന ഏകദേശം 50 ലക്ഷം രൂപയില്‍ കൂടുതല്‍ വില പ്രതീക്ഷിക്കുന്നുണ്ട്. അരക്കോടിയോളം വിലയുണ്ടായിട്ടും ഈ ഒരു കാര്‍ ക്ഷണനേരം കൊണ്ട് വിറ്റ് തീര്‍ന്നിരിക്കുകയാണ്. വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കമ്പനി ഇന്ത്യയിലേക്ക് ഈ മോഡലിന്റെ കൂടുതല്‍ യൂണിറ്റുകള്‍ അനുവദിക്കുമോ എന്നായിരിക്കും പലര്‍ക്കും അറിയേണ്ടത്. എന്നാല്‍ ഫോക്സ്‌വാഗണ്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

ഇതൊരു സാധാരണ കാറല്ലെന്ന വിവരം മനസിൽ ഓർമിച്ചുകൊണ്ടേ വാഹനത്തെ കണ്ടാൽ സംഭവത്തിന് ഉത്തരമാവും. മുമ്പ് 2016-ൽ കമ്പനിപോളോ ജിടിഐ ഇത്തരത്തിൽ ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ വലിയ വിജയമായിരുന്നു. മോളിവുഡിലെ വണ്ടിഭ്രാന്തനായ മമ്മൂട്ടി വരെ ഇതിൽ ഒന്ന് സ്വന്തമാക്കിയിരുന്നു. ഇതേവിജയം ആവർത്തിക്കാൻ ഗോൾഫിനും സാധിക്കുമെന്നാണ് മൊത്തത്തിലുള്ള കണക്കുകൂട്ടൽ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








