5 സ്റ്റാര്‍ സേഫ്റ്റിയുള്ള ഓട്ടോമാറ്റിക് കാറിന് 1.43 ലക്ഷം വെട്ടിക്കുറച്ചു! ഇനിയും ക്രെറ്റ വാങ്ങണോ?
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍. മുന്‍കാലത്ത് ഉയര്‍ന്ന പരിപാലനച്ചെലവിന്റെ പേരില്‍ പഴികേട്ടിരുന്ന ബ്രാന്‍ഡിന്റെ കാറുകള്‍ ഇപ്പോള്‍ ഇന്ത്യക്കാര്‍ ധൈര്യപ്പെട്ട് വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ കൊണ്ടുവന്ന കാറുകള്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്. ജര്‍മന്‍ എഞ്ചിനീയറിംഗിനൊപ്പം മികച്ച ഫീച്ചറുകളും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുമുള്ള കാറുകള്‍ ഫോക്‌സ്‌വാഗണ്‍ ഷോറൂമുകളില്‍ വീണ്ടും തിരക്ക് അനുഭവപ്പെടുത്തുകയാണ്. ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന മിഡ്‌സൈസ് എസ്‌യുവിയാണ് ടൈഗൂണ്‍. നിങ്ങള്‍ ഒരു ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആണെങ്കില്‍ കമ്പനി ഇപ്പോള്‍ എസ്‌യുവിയുടെ വിലയില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
നിങ്ങള്‍ വിചാരിക്കുന്ന പോലെ ഏകീകൃതമായ വില പരിഷ്‌കാരമല്ല ഇപ്പോള്‍ ടൈഗൂണില്‍ വരുത്തിയിരിക്കുന്നത്. ചില വേരിയന്റുകള്‍ കൂടുതല്‍ താങ്ങാനാകുന്നതായി മാറിയപ്പോള്‍ ചില വേരിയന്റുകളുടെ വില വർധിച്ചതായി കാർവാലെ റിപ്പോർട്ട് ചെയ്യുന്നു. ടൈഗൂണിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. സെഗ്‌മെന്റില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണ്.

ടൈഗൂണ്‍ ഹൈലൈന്‍ 1.0 AT വേരിയന്റിലാണ് ഏറ്റവും വലിയ മാറ്റം. ഈ വേരിയന്റിന് ഇനി മുതല്‍ 1.43 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. ഇതേ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം വാങ്ങുമ്പോള്‍ 88,500 രൂപ വിലക്കുറവില്‍ ലഭിക്കുന്നു. സാധാരണയായി ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമാറ്റിക് വേരിയന്റികള്‍ക്ക് ഉയര്‍ന്ന വിലയാണ്. ഈ സാഹചര്യത്തില്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളുടെ വില വെട്ടിക്കുറച്ചത് ടൈഗൂണ്‍ ഹൈലൈന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനായി മാറുന്നു.
അതേസമയം ഈ വിലക്കിഴിവ് ബ്രാന്‍ഡ് മുഴുവന്‍ ലൈനപ്പിലേക്കും വ്യാപിപ്പിച്ചിട്ടില്ല. ഈ പരിഷ്‌കരണങ്ങളില്‍ GT 1.5 MT, GT 1.5 DSG എന്നിവ വില മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ടൈഗൂണിന്റെ മറ്റ് വേരിയന്റുകളുടെ വില 13,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധിപ്പിച്ചതാല്ലാതെ കാറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. വളരെയധികം പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണിന്റെ നിര്‍മാണം. ഇതേ പ്ലാറ്റ്‌ഫോമാണ് സ്‌കോഡ കുഷാഖിനും അടിവരയിടുന്നത്.

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വരുന്നത്. ഇതില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 115 PS പവറും 178 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ടാര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 PS പവറും 250 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കള്‍ പുതുക്കിയ വിലകള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, വെന്റിലേറ്റഡ്, പവാര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു സണ്‍റൂഫ് തുടങ്ങിയവയാണ് ഫോക്സ് വാഗണ്‍ ടൈഗൂണിലെ ചില പ്രധാന സവിശേഷതകള്‍.

ഫോക്‌സ്‌വാഗണുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ടിഗുവാന്‍ R ലൈന്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പോകുകയാണ്. ലോഞ്ചിന് മുന്നോടിയായി കാറിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം.
2025 ഏപ്രില്‍ 14-നായിരിക്കും വാഹനം ഇന്ത്യന്‍ വിപണിയിലെത്തുക. പ്രീമിയം മോഡലായതിനാല്‍ തന്നെ പരിമിതമായ എണ്ണത്തില്‍ മാത്രമായിരിക്കും ടിഗുവാന്‍ R-ലൈന്‍ അവതരിപ്പിക്കുക. സിബിയു റൂട്ടില്‍ വരുന്നതിനാല്‍ ഏകദേശം 55 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഇതിന്റെ വരവിന് ശേഷം ഗോള്‍ഫ് GTI പെര്‍ഫോമന്‍സ് ഹാച്ച്ബാക്കും കമ്പനി പുറത്തിറക്കും.


Click it and Unblock the Notifications








