5 സ്റ്റാര്‍ സേഫ്റ്റിയുള്ള ജര്‍മന്‍ കാറുകള്‍ക്ക് 2.70 ലക്ഷം രൂപ ഓഫര്‍! ഫോക്‌സ്‌വാഗണ്‍ ഷോറൂമിലക്ക് വിട് വണ്ടി

ഇന്ന് രാജ്യത്തെ വാഹനപ്രേമികളുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ് ആണെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വിടാന്‍ ആലോചിച്ച കമ്പനിയാണ് ഫോക്‌സ്‌വാഗണ്‍. പ്രാദേശികവല്‍ക്കരണത്തിന് വിധേയമായ പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്നതോടെ കമ്പനി അല്‍പ്പം പച്ചപിടിച്ചതിനാല്‍ ആ പ്ലാനുകള്‍ എല്ലാം ഉപേക്ഷിച്ചു. നിലവില്‍ ജര്‍മന്‍ കമ്പനി ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴില്‍ പിറവിയെടുത്ത രണ്ട് മോഡലുകളാണ് ടൈഗൂണും വെര്‍ട്ടിസും. ടൈഗൂണ്‍ മിഡ്സൈസ് എസ്‍യുവിയും വെര്‍ട്ടിസ് സെഡാനുമാണ്. ഇപ്പോള്‍ ഈ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനായി കമ്പനി പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി വായിക്കാം.

കാര്‍ വില്‍പ്പന പ്രതീക്ഷിച്ചത്ര വരുന്നില്ലെങ്കില്‍ അല്ലെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കച്ചവടം നേടാനും സ്‌റ്റോക്ക് ക്ലിയര്‍ ചെയ്യാനുമായി വണ്ടിക്കമ്പനികള്‍ പയറ്റുന്ന തന്ത്രമാണ് ഓഫറുകള്‍. പൊതുവേ വില്‍പ്പന കുറഞ്ഞ മോഡലുകള്‍ക്കാണ് ബ്രാന്‍ഡുകള്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ടൈഗൂണ്‍, വെര്‍ട്ടിസ് എന്നീ മോഡലുകള്‍ മാന്യമായ വില്‍പ്പനയാണ് ഫോക്‌സ്‌വാഗണിന് നേടിക്കൊടുക്കുന്നത്.

volkswagen discount offer benefits

എന്നാല്‍ അത് കമ്പനി പ്രതീക്ഷിച്ച അത്രയുമില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. ജൂണില്‍ കമ്പനി ഈ രണ്ട് ജനപ്രിയ മോഡലുകള്‍ക്കും ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, സ്‌ക്രാപ്പേജ് സബ്‌സിഡികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിനകം സൂചിപ്പിച്ചതുപോലെ പരമാവധി 2.70 ലക്ഷം രൂപ വിലയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

ഈ മാസം ജര്‍മന്‍ ബ്രാന്‍ഡ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ടൈഗൂണിന്റെ ടോപ്പ് വേരിയന്റായ 1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനും DSG ഗിയര്‍ബോക്‌സും ഉള്ള GT പ്ലസ് ക്രോം വേരിയന്റിലാണ്. അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും DSG ഗിയര്‍ബോക്‌സും ഉള്ള ടൈഗൂണിന്റെ GT പ്ലസ് സ്‌പോര്‍ട് വേരിയന്റ് വാങ്ങുന്നവര്‍ക്ക് 1.85 ലക്ഷം രൂപ വരെ ലാഭിക്കാനാകും.

volkswagen taigun gt line

മാനുവല്‍ ഗിയര്‍ബോക്സുമായ ബന്ധിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും ടൈഗൂണില്‍ ലഭ്യമാണ്. എന്നിരുന്നാലും, ഇതിന് ഒരു കിഴിവും പ്രഖ്യാപിച്ചിട്ടില്ല. 1 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുള്ള ടൈഗൂണിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് 2.20 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

അതേസമയം ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എസ്‍യുവിയുടെ ഹൈലൈന്‍ ഓട്ടോമാറ്റിക് ട്രിം വാങ്ങുന്നവര്‍ക്ക് 1.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. ടൈഗൂണിന്റെ 1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും മാനുവല്‍ ഗിയര്‍ബോക്‌സും ഉള്ള കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന്റെ എക്‌സ്ഷോറൂം വില 10.99 ലക്ഷം രൂപയായി കുറച്ചിട്ടുണ്ട്.

volkswagen virtus

വെര്‍ട്ടിസിലേക്ക് വന്നാല്‍ സെഡാനില്‍ 2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും മാനുവല്‍ ഗിയര്‍ബോക്‌സും ഉള്ള സെഡാനിന്റെ വിലയേറിയ ടോപ്പ്‌ലൈന്‍ വേരിയന്റ് വാങ്ങണം. അതുപോലെ വെര്‍ട്ടിസിന്റെ മറ്റ് വേരിയന്റുകളില്‍ 1 ലക്ഷം മുതല്‍ 2.15 ലക്ഷം രൂപ വരെയുള്ള ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വെര്‍ട്ടിസ് സെഡാന്റെ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 11.79 ലക്ഷം രൂപയായും കുറച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെയും വെര്‍ട്ടിസിന്റെയും എല്ലാ വേരിയന്റുകള്‍ക്കും 20,000 രൂപ സ്‌ക്രാപ്പേജ് ബോണസ് ലഭിക്കും. അതായത്, നിങ്ങളുടെ പഴയ കാര്‍ അംഗീകൃത സ്‌ക്രാപ്പേജ് സെന്ററില്‍ നിന്ന് പൊളിക്കുകയാണെങ്കില്‍ 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് നേടാം. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഈ മിഡ്-ഇയര്‍ ഓഫറുകള്‍ പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കാനും പുത്തന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ്.

ഈ ഓഫറുകള്‍ ഒന്നിലധികം ഘടകങ്ങളെയും മോഡല്‍ ഇയറിനെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. അതുകൊണ്ട് നിങ്ങളുടെ നഗരത്തില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കുള്ള കൃത്യമായ ഓഫറുകളെ കുറിച്ച് അറിയാനായി അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ താല്‍പര്യപ്പെടുന്നു. ഒരു ഫോക്‌സ്‌വാഗണ്‍ കാര്‍ സ്വന്തമാക്കാനായി പ്ലാനിട്ട് നില്‍ക്കുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ വിവരം അവരെ അറിയിക്കൂ.

More from DriveSpark

Article Published On: Sunday, June 8, 2025, 10:00 [IST]
English summary
Volkswagen taigun virtus limited period offer june 2025 avail benefits up to rs 2 70 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X