ടിഗുവാൻ R ലൈൻ പഴയതും പുതിയതും; വിശദമായി ഒന്ന് താരതമ്യം ചെയ്താലോ

ഫോക്സ്‌വാഗൺ ടിഗുവാൻ R ലൈൻ എത്തിയതോടെ പഴയ മോഡൽ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു ബ്രാൻഡ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ബഹുമുഖ MQB പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ഇന്ത്യയിൽ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ (CKD) യൂണിറ്റായാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗബാദ് പ്ലാന്റിലാണ് ടിഗുവാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്‌തുവന്നിരുന്നത്. എലഗൻസ് എന്ന സിംഗിൾ വേരിയന്റിൽ ലഭ്യമായിരുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 38.16 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയും. പകരക്കാരനുമായി താരതമ്യം ചെയ്ത് നോക്കിയാലോ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇന്ത്യയിലെ ബ്രാൻഡിന്റെ മുൻനിര മോഡലായിരുന്ന ടിഗുവാന് 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. 7 സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 187 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഫോക്‌സ്‌വാഗന്റെ 4MOTION ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഈ എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

R

പുതിയ ഫോക്സ്‌വാഗൺ ടിഗുവാൻ R ലൈനിലേക്ക് നോക്കിയാൽ 49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.ഏപ്രിൽ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്.

അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതൽ കർവിയായാണ് മോഡലിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്. R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും.

R

കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ട്.

പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഏറ്റവും പുതിയ MIB4 UI പ്രവർത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയിൽ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്‌പോർട്‌സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളർ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോൾ സംഗതി കളറാവും. 7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും.

നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം.

ആഗോള വിപണിയിൽ പെട്രോൾ, ഡീസൽ എഞ്ചിനുകളുണ്ടെങ്കിലും ഇന്ത്യയിൽ പെട്രോൾ എഞ്ചിൻ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. 7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിദേശ വിപണികളിൽ ടിഗുവാൻ R-ലൈനിനൊപ്പം 6-സ്പീഡ് മാനുവലും ജർമൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് ഈയൊരു ട്രാൻസ്മിഷൻ കോമ്പിനേഷൻ കൊണ്ടുവന്നിട്ടില്ല.

വെഹിക്കിൾ ഡൈനാമിക്സ് മാനേജർ (VDM) സിസ്റ്റത്തോടുകൂടിയ ട്വിൻ-വാൽവ് വേരിയബിൾ ഡാംപറുകളും ഇതിലുണ്ട്. ടൊയോട്ട ഫോർച്യൂണർ, നിസാൻ X-ട്രെയിൽ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളുമായിട്ടാവും പ്രാഥമിക മത്സരമെങ്കിലും മെർസിഡീസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ എൻട്രി ലെവൽ ആഡംബര എസ്‌യുവികളിൽ നിന്നും മത്സരം നേരിടേണ്ടി വരും.

ടൈഗൂണിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. സെഗ്‌മെന്റില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം ഇതില്‍ നിന്ന് വ്യക്തമാണ്. ടൈഗൂണ്‍ ഹൈലൈന്‍ 1.0 AT വേരിയന്റിലാണ് ഏറ്റവും വലിയ മാറ്റം. ഈ വേരിയന്റിന് ഇനി മുതല്‍ 1.43 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി.

ഇതേ വേരിയന്റ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം വാങ്ങുമ്പോള്‍ 88,500 രൂപ വിലക്കുറവില്‍ ലഭിക്കുന്നു. സാധാരണയായി ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമാറ്റിക് വേരിയന്റികള്‍ക്ക് ഉയര്‍ന്ന വിലയാണ്. ഈ സാഹചര്യത്തില്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളുടെ വില വെട്ടിക്കുറച്ചത് ടൈഗൂണ്‍ ഹൈലൈന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനായി മാറുന്നു.

അതേസമയം ഈ വിലക്കിഴിവ് ബ്രാന്‍ഡ് മുഴുവന്‍ ലൈനപ്പിലേക്കും വ്യാപിപ്പിച്ചിട്ടില്ല. ഈ പരിഷ്‌കരണങ്ങളില്‍ GT 1.5 MT, GT 1.5 DSG എന്നിവ വില മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ടൈഗൂണിന്റെ മറ്റ് വേരിയന്റുകളുടെ വില 13,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധിപ്പിച്ചതാല്ലാതെ കാറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല. വളരെയധികം പ്രാദേശികവല്‍ക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിലാണ് ടൈഗൂണിന്റെ നിര്‍മാണം. ഇതേ പ്ലാറ്റ്‌ഫോമാണ് സ്‌കോഡ കുഷാഖിനും അടിവരയിടുന്നത്

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ വരുന്നത്. ഇതില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 115 PS പവറും 178 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ടാര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 PS പവറും 250 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കള്‍ പുതുക്കിയ വിലകള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, വെന്റിലേറ്റഡ്, പവാര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു സണ്‍റൂഫ് തുടങ്ങിയവയാണ് ഫോക്സ് വാഗണ്‍ ടൈഗൂണിലെ ചില പ്രധാന സവിശേഷതകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 20, 2025, 16:29 [IST]
English summary
Volkswagen tiguan r line comparison with old model all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X