ഞങ്ങളുടെ കാറുകളിൽ ഈ ഫീച്ചർ ഉണ്ടാവില്ലെന്ന് ഫോക്സ്‌വാഗൺ; തിരികെ വിളിച്ചത് 1 ലക്ഷം യൂണിറ്റുകൾ
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചൈനയിൽ ഫ്ലഷ് ഡോർ ഹാൻഡിലുക നിരോധിക്കാനൊരുങ്ങുന്നു എന്ന വാർത്ത നിങ്ങളുമായി പങ്കുവച്ചത്. ഒരു ഫ്ലഷ് ഡോർ ഹാൻഡിൽ കൊണ്ട് എന്ത് സുരക്ഷ കുറവാണ് സംഭവിക്കുക എന്ന് തോന്നിയേക്കാം. എന്നാൽ ഒട്ടും പരിചിതമല്ലാത്ത ഡോർ ഹാൻഡിൽ ഡിസൈൻ പലർക്കും ഒരു ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ അപകടങ്ങൾ സംഭവിക്കുമ്പോൾ ഫ്ലഷ് ഡോർ ഹാൻഡിൽ മൂലം തുറക്കാനാവാത്ത സാഹചര്യമുണ്ടാകുകയും യാത്രക്കാരെ രക്ഷിക്കാൻ സാധിക്കാതെ പലപ്പോഴും യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന സംഭവങ്ങൾ ഉണ്ടായത് കൊണ്ടാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഫോക്സ്‌വാഗൺ തങ്ങളുടെ വരാനിരിക്കുന്ന കാറുകളിലൊന്നും തന്നെ ഫ്ലഷ് ഡോർ ഹാൻഡിലുകൾ ഉണ്ടാവില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമായും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം ബ്രാൻഡ് കൈകൊണ്ടിരിക്കുന്നത്. അത് മാത്രമല്ല ഫോകസ്‌വാഗണിൻ്റെ ID.4 ക്രോസ്ഓവറിൻ്റെ 1 ലക്ഷം യൂണിറ്റുകളാണ് തിരികെ വിളിച്ചത്. ഇലക്ട്രോണിക് ഡോർ കൺട്രോളറിലേക്ക് ഈർപ്പം കയറിയത് മൂലം, സർക്യൂട്ട് ബോർഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്നതാണ് കാരണം.

അത് മൂലം വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ അൺലോക്ക് ആകുന്നു എന്നതാണ് പ്രശ്നം. സെൻസറുകൾ തകരാറിലാകുമ്പോൾ ഡോറുകൾ ചിലപ്പോൾ തുറക്കാതെ വരികയും അല്ലെങ്കിൽ ഓട്ടത്തിൽ തുറക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നു. പഴയ തരത്തിലുളള ഡോറുകൾ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുകയും സുരക്ഷയിൽ വീഴ്ച്ച വരാതെയും ഇരിക്കും.
പലപ്പോഴും ഡോർ ഹാൻഡിൽ എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. കാറിന്റെ ഡോറുകള്‍ ഒരു സ്പ്രിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലാച്ച് സിസ്റ്റം ഉപയോഗിക്കുന്നു. നിങ്ങള്‍ ഡോര്‍ അടയ്ക്കുമ്പോള്‍ ലാച്ച് മുകളിലേക്ക് നീങ്ങുകയും യാന്ത്രികമായി പൂട്ടുകയും ചെയ്യുന്നു. തുറക്കാനായി സ്പ്രിംഗിന്റെ സഹായത്തോടെ ലാച്ച് റിലീസ് ചെയ്യുന്ന ബട്ടണ്‍ ഉപയോഗിക്കുക.

ഡോറുകളില്‍ മാത്രമല്ല ബോണറ്റിലും ഇതേ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഡോര്‍ അടയ്ക്കുമ്പോള്‍ ലോക്കില്‍ വീഴാന്‍ അല്‍പ്പം ശക്തി ആവശ്യമാണ്. ശക്തിയില്ലാതെ കാറിന്റെ ഡോര്‍ പതിയെ അടിച്ചാല്‍ ഈ ലോക്കില്‍ വീഴില്ല. ഇത് കാരണം ഡോര്‍ ശരിയായി അടയാതെ വരും. നിങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ ഇങ്ങനെ 'പകുതി' അടഞ്ഞ ഡോറുകള്‍ നമുക്ക് കാണാന്‍ പറ്റും. ഇത് ശരിക്കും അപകടകരമാണ്.
ഫോക്സ്‌വാഗണിൻ്റെ മറ്റ് വിശദമായ വാർത്തകളിലേക്ക് നോക്കിയാൽ പുതിയ ജിഎസ്ടി നിയമങ്ങൾ നടപ്പിലാക്കുന്ന സെപ്റ്റംബർ 22 മുതൽ വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ R-ലൈൻ എന്നിവയുടെ വില കുറയ്ക്കുമെന്നാണ് ജർമൻ കാർ നിർമാതാവ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുക്കിയ ഘടന പ്രകാരം സി-സെഗ്മെന്റ് സെഡാനായ വെർട്ടിസിന് 66,900 രൂപ വരെയും ടൈഗൂണിന് 68,400 രൂപ വരെയും പ്രീമിയം എസ്‌യുവിയായ ടിഗുവാന് 3,26,900 രൂപ വരെയുമാണ് വില കുറവ് ലഭിക്കുക.

4000 മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതിനാൽ ടൈഗൂണിനും വെർട്ടിസിനും നേരത്തെ 45 ശതമാനം നികുതിയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. 1000 സിസി, 1500 സിസി എഞ്ചിൻ ഓപ്ഷനുകൾ ഈ കാറുകൾക്ക് ലഭിക്കുന്നതിനാൽ ഇപ്പോൾ 40 ശതമാനം മാത്രമാണ് ഉപഭോക്താക്കൾ നികുതിയായി നൽകേണ്ടി വരിക. 2025 സെപ്റ്റംബർ 22 മുതൽ രാജ്യത്തുടനീളം പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാക്കുന്നതോടെ പുതിയ വിലകൾ കാറുകൾക്ക് ബാധകമാകുമെന്നാണ് ഫോക്‌സ്‌വാഗൺ അറിയിച്ചിരിക്കുന്നത്
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








