എൻട്രി ലെവൽ കുഞ്ഞൻ ഇവി സെഗ്മെൻ്റിൽ ഫോക്സ‌വാഗണും; 2027 -ൽ കളി മാറുമെന്ന കാര്യം ഉറപ്പാണ്

ഇലക്ട്രിക് വാഹന വിപണി ദിനം പ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വാഹന നിർമാതാക്കളും വിപണിയിൽ മത്സരത്തിന് വേണ്ടി പുതിയ മോഡലുകൾ അവതരിപ്പിക്കാൻ നിർബന്ധിതരാകുന്നുണ്ട്. അത്തരത്തിൽ ജർമൻ വാഹന ഭീമൻമാരായ ഫോക്സ്‌വാഗൺ ഇലക്ട്രിക് വാഹന സെഗ്മെൻ്റിലേക്ക് ചുവടുവയ്ക്കാൻ പോകുകയാണ് എന്ന തരത്തിലുളള വാർത്തകൾ പുറ്ത് വരുന്നുണ്ട്. 2027 എത്തുമ്പോഴേക്കും പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്കേലബിൾ സിസ്റ്റംസ് പ്ലാറ്റ്‌ഫോമിൽ (SSP) നിർമ്മിക്കുന്ന പുതിയ ഇലക്ട്രിക് വാഹനം 2025 മാർച്ചിൽ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ വെളിപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ബ്രാൻഡിൻ്റെ വാർത്തകളിലേക്ക് നോക്കിയാൽ ഗോള്‍ഫ് GTI-യുടെ ഔദ്യോഗിക ബുക്കിംഗുകള്‍ ഉടന്‍ രാജ്യത്ത് ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഫോക്‌സ്‌വാഗണ്‍ ഈ കാര്‍ പൂര്‍ണമായും അസംബിള്‍ ചെയ്ത കാര്‍ മോഡലായി ഇറക്കുമതി ചെയ്ത് വില്‍പ്പനയ്ക്ക് വെക്കും. അതുകൊണ്ട് തന്നെ പരിമിതമായ അളവില്‍ മാത്രമായിരിക്കും ഇത് ലഭ്യമാകുക. ഈ കാര്‍ മോഡലിന് ലഭിക്കുന്ന സ്വീകരണം നോക്കിയ ശേഷമായിരിക്കും ബാക്കി പരിപാടികള്‍.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഗോള്‍ഫ് GTI കാര്‍ മോഡലിന്റെ ആദ്യ ലോട്ടില്‍ 250 യൂണിറ്റുകള്‍ ഉള്‍പ്പെടും. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും മയക്കുന്ന സ്‌പോര്‍ട്ടി, അഗ്രസീവ് ലുക്കിലാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ ഡിസൈന്‍ പിന്തുടരുന്ന ഹോട്ട് ഹാച്ചില്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡയമണ്ട് ആകൃതിയിലുള്ള ലൈറ്റുകള്‍, ഹണികോമ്പ് മെഷ് പാറ്റേണിലുള്ള ഫ്രണ്ട് ബമ്പര്‍, സ്പോര്‍ട്സ് കാറുകളില്‍ കാണപ്പെടുന്നത് പോലുള്ള ഡ്യുവല്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

18 ഇഞ്ച് റിച്ച്‌മോണ്ട് അലോയ് വീലുകളാണ് കാറിന് ലഭിക്കുക. ഗ്രില്‍, ഫെന്‍ഡര്‍, ടെയില്‍ഗേറ്റ് എന്നിവിടങ്ങളില്‍ GTI ബാഡ്ജിംഗ് ലഭിക്കും. ഫോക്‌സ്‌വാഗണ്‍ ഈ കാറില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. ഓള്‍-ബ്ലാക്ക് ക്യാബിനില്‍ ലെയേര്‍ഡ് ഡാഷ്‌ബോര്‍ഡ് ഡിസൈനും ടാര്‍ടാന്‍-ക്ലാഡ് സ്‌പോര്‍ട് സീറ്റുകളും കാണാം.

ലോകത്തിലെ ഏറ്റവും ശക്തമായ ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് ഗോള്‍ഫ് GTI. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറാണ് ഈ കാറിന് കരുത്ത് പകരുന്നത്. ഇത് 245 bhp പവറും 370 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ആഗോളതലത്തില്‍ ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്പെന്‍ഷനും പ്രോഗ്രസീവ് സ്റ്റിയറിംഗും GTI വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍-സ്‌പെക്ക് വാഹനങ്ങളില്‍ ഇത് ലഭ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ഫോക്‌സ്‌വാഗണ്‍ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയാല്‍ മിനി കൂപ്പര്‍ S പോലുള്ള കാര്‍ മോഡലുകളുമായി മത്സരിക്കും.

വെർട്ടിസ് വാങ്ങാനെത്തുന്നവർക്കായി 1.70 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ഫോക്‌സ്‌വാഗൺ കാത്തുവെച്ചിരിക്കുന്നത്. ഇത് പ്രീമിയം സെഡാന്റെ 2024 മോഡലുകൾക്കാണെങ്കിലും 2025 പതിപ്പുകൾക്ക് 80,000 രൂപ വരെ ഓഫറുകൾ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ 11.50 ലക്ഷം രൂപ മുതൽ 19.39 ലക്ഷം രൂപ വരെയാണ് വെർട്ടിസിൻ്റെ എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്നും ഇത്രയും ഡിസ്കൗണ്ട് ലഭിക്കുമ്പോൾ വേണ്ടന്ന് വെക്കാൻ ആർക്കേലും സാധിക്കുമോ.

ഫോക്‌സ്‌വാഗണിന്റെ ജനപ്രിയനായ ടൈഗൂണിൽ 2.20 ലക്ഷം രൂപ വരെയാണ് ഓഫറിട്ടിരിക്കുന്നത്. ലഭ്യമായ സ്റ്റോക്കുകൾ അനുസരിച്ച് എസ്‌യുവിയുടെ 2024 മോഡലുകൾക്ക് പരമാവധി കിഴിവ് ലഭിക്കുമ്പോൾ 2025 മോഡലുകൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ലോയൽറ്റി ബോണസുകൾ, ക്യാഷ് ഡിസ്കൗണ്ടുകൾ, ബാധകമാകുന്നിടത്ത് സ്ക്രാപ്പേജ് ബോണസ് പോലുള്ള മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ വാരിക്കോരി നൽകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 7, 2025, 14:31 [IST]
English summary
Volkswagens production version of new entry level ev scheduled to premiere in 2027
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X