ഫുൾചാർജിൽ പാറശാല മുതൽ വയനാട് വരെ പോകാം; ഞെട്ടിക്കുന്ന റേഞ്ചുമായി വോൾവോ EX30 കേരളത്തിൽ എത്തി

സേഫ്റ്റിയിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താതെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സ്വീഡൻ ബ്രാൻഡാണ് വോൾവോ.ഇവി രംഗത്ത് തങ്ങളുടെ ചുവടുറപ്പിക്കുന്നതിൻ്റെ ഭാഗമായിട്ട് കേരളത്തിലേക്ക് തങ്ങളുടെ പുതിയ ഫുളളി ഇലക്ട്രിക് മോഡലായ EX30 അവതരിപ്പിച്ചിരിക്കുകയാണ്. 2025 ഒക്ടോബര്‍ 19 ന് മുൻപ് ബുക്ക് ചയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം എന്നതാണ് ഹൈലൈറ്റ് . പരിമിത കാലത്തേ ക്ക് മാത്രമാണ് ഈ അവസരം . കേരളത്തില്‍ ഈ മോഡൽ സ്വന്തമാക്കാ ന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

2025 നവംബർ ആദ്യ ആഴ്ച്ചയിൽ തന്നെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവി ലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റിലാണ് EX30 നിർമിക്കുന്നത്. വോള്‍വോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാ റുകളി ല്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ പുറന്തളളുന്ന തോത് കുറവുളള ഇലക്ട്രിക് കാറാണ് EX30. നിർമാണത്തിൻ്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഡെനിം,പെറ്റ് ബോട്ടില്‍,അലൂമിനിയം,പി വി സി പൈപ്പുകള്‍ തുടങ്ങിയവയെല്ലാം റീസൈക്കിൾ ചെയ്താണ് വാഹനത്തിൻ്റെ ഇൻ്റീരിയർ തീർത്തിരിക്കുന്നത്.

volvo ex30 launched in kerala

നിര്‍മാണത്തില്‍ സ്‌കാന്‍ഡി നേവിയന്‍ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച EX30 യൂറോ NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അത് മാത്രമല്ല അപകടങ്ങൾ കുറയ്ക്കാൻ വേണ്ടി ഇന്റര്‍സെക്ഷന്‍ ഓട്ടോ -ബ്രേക്ക്, തിരക്കേറിയ റോഡുകളിലും മറ്റും അപ്രതീക്ഷിതമായി തുറക്കുമ്പോൾ ഡോര്‍ ഓപണ്‍ അലേര്‍ട്ട്, 5 ക്യാമറകള്‍,5 റഡാറുകള്‍,12 അള്‍ട്രാ സോണിക് സെന്‍സറുകള്‍ എന്നി വ ഉള്‍പ്പടെ നൂതന സേഫ് സ്‌പേസ് ടെക്‌നോളജിയും സുരക്ഷാ സംവിധാനങ്ങളും EX30-യിൽ നിങ്ങൾക്ക് ലഭിക്കും

1040W ആംപ്ലിഫയറും 9 ഹൈ പെര്‍ഫോമന്‍സ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട്ബാര്‍, അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. 12.3 ഇഞ്ച് ഹൈ -റെസല്യൂഷന്‍ സെന്റര്‍ ഡിസ്പ്ലേയില്‍ ഗൂഗിള്‍ ബില്‍റ്റ്-ഇന്‍, 5G കണക്റ്റിവിറ്റി , ഓവര്‍-ദി -എയര്‍ (OTA) അപ്ഡേ റ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആകര്‍ഷകമായ ഡിസൈനിന് റെഡ് ഡോട്ട് അവാര്‍ഡിലെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് പ്രോഡക്ട് ഡിസൈന്‍ 2024, വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ 2024 എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

volvo ex30 launched in kerala

എട്ടു വര്‍ഷത്തെ ബാറ്ററി വാറന്റിയും 1.60 ലക്ഷം കിലോമീറ്ററും വാള്‍ ബോക്‌സ് ചാര്‍ജറും വോള്‍വോ ഉറപ്പുനല്‍കുന്നു. ഡിജിറ്റല്‍ കീ സൗകര്യം ഉപയോഗിച്ച് കാര്‍ സൗകര്യപൂര്‍വം കൈ കാര്യം ചെയ്യാം .നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് ഒരു കാര്‍ഡ് ടാപ് ചെയ്‌തോ വോള്‍വോ കാര്‍ ആപ്പിലെ ഡിജിറ്റല്‍ കീ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ കൊണ്ടോ കാർ ഉപയോഗിക്കാവുന്നതാണ്.

വാഹനത്തിൻ്റെ കരുത്തും റേഞ്ചും വിശദമായി നോക്കിയാൽ 272 hp പവറും 343Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമായ 69 കിലോവാട്ട് സിംഗിൾ മോട്ടോർ ബാറ്ററിയാണ് വോൾവോയുടെ കുഞ്ഞനിൽ കമ്പനി നൽകിയിരിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.3 സെക്കൻഡ് മാത്രം മതിയാകുന്ന കാറിന് 480 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. മണിക്കൂറിൽ 180 കിലോമീറ്ററാണ് വോൾവോ EX30-യുടെ പരമാവധി വേഗത.

volvo ex30 launched in kerala

കുഞ്ഞൻ എന്ന് പറഞ്ഞാലും സ്റ്റോറേജ് സ്പേസുകളുടെ കാര്യത്തിൽ ഇവനൊരു വിശാലമനസ്കൻ തന്നെയാണ്. 7 ലീറ്ററുളള ഫ്രങ്കും, 318 ലിറ്റർ ബൂട്ട് സ്പേസിനൊപ്പം അകത്ത് നിരവധി സ്റ്റോറേജ് സ്പേസുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ഷോറൂമിൽ നിങ്ങൾക്ക് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ സാധിക്കുന്നതാണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്. സേഫ്റ്റിയുടെ മൂർത്തിഭാവം തന്നെയാണ് വോൾവോ കാറുകൾ എന്നതിൽ ഒരു സംശയമില്ല.

volvo ex30 launched in kerala

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 8, 2025, 10:09 [IST]
English summary
Volvo fully electric ex30 launched in kerala with 39 99 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X