ഒരു ബസിന് റേഞ്ച് 700 കിലോമീറ്ററോ; പുത്തൻ ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ

ബസ് പ്രേമികളുടെ എണ്ണത്തിൽ ഒരു കുറവുമില്ലാത്ത നാടാണല്ലോ നമ്മുടേത്. അത് കൊണ്ട് തന്നെ പുതിയ ബസുകൾ അവതരിപ്പിക്കുമ്പോൾ ഏതൊരാളും വളരെ താൽപ്പര്യത്തോടെയാണ് നോക്കി കാണുന്നത്. അതിൽ തന്നെ പ്രധാന ബ്രാൻഡാണ് വോൾവോ. കൊമേഴ്ഷ്യൽ വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ തന്നെയാണ് ബ്രാൻഡിൻ്റെ തീരുമാനം. അതിൻ്റെ ഭാഗമായിട്ടാണ് 720 kWh ശേഷിയുളള ബാറ്ററി പായ്ക്കുകൾ ഘടിപ്പിച്ച് 700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ സാധിക്കുന്ന ചേസിസി അവതരിപ്പിച്ചിരിക്കുകയാണ്. രണ്ടോ മൂന്നോ ആക്‌സിൽ കോൺഫിഗറേഷനുകളും നാല് മുതൽ എട്ട് വരെ മോഡുലാർ എനർജി സ്റ്റോറേജ് യൂണിറ്റുകളും ഉള്ള ഇലക്ട്രിക് ബസുകൾ നിർമിക്കാൻ പുതിയ വോൾവോ BZR ഇലക്ട്രിക് ഷാസി പ്ലാറ്റ്‌ഫോം ഉപയോഗിക്കും.

ചെറിയ ദൂരമോ അല്ലെങ്കിൽ ദീർഘദൂര യാത്രകൾക്കായി ഇലക്ട്രിക് ബസുകൾ നിർമിക്കാൻ ഈ ചേസിസ് കൊണ്ട് സാധിക്കുന്നു എന്നതാണ് ഗുണം. 720kWh വരെ ബാറ്ററി ശേഷിയും മെച്ചപ്പെട്ട കാര്യക്ഷമതയും ഉളളത് കൊണ്ട് പുതിയ വോൾവോ BZR ഇലക്ട്രിക് കോച്ച് ചേസിസ്, ഹരിത പരിസ്ഥിതി മേഖലകൾ ഉൾപ്പെടെ വിവിധ റൂട്ടുകളിൽ ഇലക്ട്രിക് ബസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് വഴിയൊരുക്കും.

volvo launched new ev chasis

ചാർജിങ്ങിൻ്റെ കാര്യത്തിലേക്ക് വന്നാൽ ബസ് ടെർമിനലുകളിലും റൂട്ടുകളിലും വ്യത്യസ്ത ചാർജിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി, പുതിയ വോൾവോ BZR ഇലക്ട്രിക് കോച്ച് ചേസിസ് രണ്ട് ഓപ്ഷനുകളിലായിരിക്കും വാഗ്ദാനം ചെയ്യുക. 250 kW CCS ചാർജിംഗും 450 kW ചാർജിങ്ങുമായിരിക്കും. ചേസിസ് നീളം 9.5 മുതൽ 14.9 മീറ്റർ വരെയാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ ചേസിസിൽ നിർമ്മിച്ച ഇലക്ട്രിക് ബസുകൾ 4x2 അല്ലെങ്കിൽ 6x2 ഡ്രൈവ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പരമാവധി 27,200 കിലോഗ്രാം വരെ ഭാരമുള്ള ഒരു ഇലക്ട്രിക് ബസ് ഈ ചേസിസിൽ നിർമ്മിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുപോലെ, ഈ ബസുകൾക്ക് 200 kW മുതൽ 400 kW വരെ വൈദ്യുതി ഉൽപ്പാദനത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ബസിൻ്റെ ഊർജ്ജ സംഭരണ ​ ശേഷി 360-720kWh ആണെന്നും കമ്പനി പറയുന്നു.

volvo launched new ev chasis

ബസിൽ നിന്ന് കാറുകളിലേക്ക് കൂടി നോക്കിയാൽ വോൾവോയുടെ ഏറ്റവും പുതിയ ലോഞ്ചിൻ്റെ വിശേഷങ്ങൾ കൂടി പരിശോധിക്കാം. ലോകത്താകമാനം 2.7 മില്യൺ യൂണിറ്റുകൾ വിറ്റു പോയ മോഡലാണ് XC60. ആഗോളതലത്തിൽ പുതുക്കിയ മോഡൽ എത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ XC60 -യുടെ പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ മുഖം മിനുക്കലുകളും ഇൻ്റീിയർ കുറച്ച് മാറ്റങ്ങളുമായിട്ടാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 71.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.

പുതുക്കിയ ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ എന്നിവയൊക്കെയാണ് വന്നിരിക്കുന്ന മാറ്റങ്ങൾ. പുതിയ അലോയ് വീലുകൾ നൽകിയിരിക്കുന്നതും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു, പ്രധാന മാറ്റങ്ങൾ വാഹനത്തിൻ്റെ ഇൻ്റീരിയറിലാണ്. 11.2 ഇഞ്ച് പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കൂടുതൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360 ഡിഗ്രി ക്യാമറയുള്ള വോൾവോയുടെ ഏറ്റവും പുതിയ ADAS സാങ്കേതികവിദ്യ എന്നിവയും ക്യാബിനിൽ ഉണ്ടാകും.

251 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് വാഹനത്തിന്റെ ഹൃദയം. ഈ വർഷം ആദ്യമാണ് XC90 മോഡലിൻ്റെ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 27, 2025, 12:00 [IST]
English summary
Volvo launched new electric bus chasis offering 700km range all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X