സേഫ്റ്റി കി ബാപ്! വോൾവോയുടെ ജനപ്രിയ മോഡൽ മുഖം മിനുക്കിയെത്താൻ ആഴ്ച്ചകൾ മാത്രം

വോൾവോയുടെ വാഹനങ്ങൾ എപ്പോഴും സേഫ്റ്റിക്ക് പേരുകേട്ടതാണ്, സെഡാൻ ആണെങ്കിലും എസ്‌യുവി ആണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവിഴ്ച്ചയും ബ്രാൻഡ് വരുത്താറില്ല എന്നതാണ് വാസ്തവം. ബിഎംഡബ്ല്യു X3, മെർസിഡീസ് ബെൻ GLC, ഔഡി Q5 എന്നീ മോഡലുകൾക്കെതിരെ മത്സരിക്കാൻ ഒരു മോഡൽ വോൾവോയുടെ ലൈനപ്പിലുളളത് XC60 ആണ്. ഇപ്പോഴിതാ മോഡലിൻ്റെ പുതുക്കിയ മോഡൽ ആഗസ്റ്റ് 1 ന് കമ്പനി അവതരിപ്പിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വാഹനത്തിൽ മൊത്തത്തിൽ ഒരു അഴിച്ചുപണി നടത്തിയിട്ടില്ല എങ്കിലും പ്രകടമായ മാറ്റങ്ങളൊക്കെ ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

മുൻവശത്തെ മാറ്റങ്ങളിലേക്ക് നോക്കിയാൽ പുതുക്കിയ ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ എന്നിവയൊക്കെയാണ് വന്നിരിക്കുന്ന മാറ്റങ്ങൾ. പുതിയ അലോയ് വീലുകൾ നൽകിയിരിക്കുന്നതും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു, പ്രധാന മാറ്റങ്ങൾ വാഹനത്തിൻ്റെ ഇൻ്റീരിയറിലാണ്. 11.2 ഇഞ്ച് പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കൂടുതൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360 ഡിഗ്രി ക്യാമറയുള്ള വോൾവോയുടെ ഏറ്റവും പുതിയ ADAS സാങ്കേതികവിദ്യ എന്നിവയും ക്യാബിനിൽ ഉണ്ടാകും.

volvo xc60 facelift launch on august 1

മെക്കാനിക്കലായി മറ്റൊരു മാറ്റവും വഹനത്തിൽ വരുത്തിയിട്ടില്ല. മുഖം മിനുക്കിയതും അകത്തെ മാറ്റങ്ങളുമൊക്കെ വാഹനത്തിൻ്റെ വിലയിലും ചെറിയ മാറ്റമുണ്ടാകാനുളള സാധ്യതയുണ്ട്. 251 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് വാഹനത്തിന്റെ ഹൃദയം.

ഈ വർഷം ആദ്യമാണ് XC90 മോഡലിൻ്റെ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമണിത്. ആഗോളതലത്തിൽ മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുകൾക്കൊപ്പമാണ് എസ്‌യുവി ലഭ്യമാകുന്നതെങ്കിലും ഇന്ത്യയിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാവും പുതിയ വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റ് അണിനിരക്കുക. എസ്‌യുവിക്ക് മൊത്തത്തിൽ ഒരു പുതിയ ലുക്ക് ലഭിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

volvo xc60 facelift launch on august 1

ഇലക്ട്രിക് എസ്‌യുവിയായ EX90 ഇവിയോട് വളരെ സാമ്യമുള്ള രൂപം എന്തായാലും ആളുകൾക്ക് ഇഷ്‌ടപ്പെടും. മുമ്പുണ്ടായിരുന്ന മുൻവശത്തെ പാനലിന് പകരം ഇത്തവണ ആക്‌ടിവ് ഗ്രില്ലാണ് മുൻവശത്തിന് അഴക് സമ്മാനിക്കുന്നത്. ഈ പുതിയ പാറ്റേണും സ്ലീക്കർ ഫ്രണ്ട് ബമ്പറും കൂടി ചേരുമ്പോൾ ആഡംബര എസ്‌യുവി വേറെ ലെവലാകുന്നു. ക്രോമിന്റെ ഉപയോഗം കുറവാണെന്നതും ശ്രദ്ധേയമാണ്.

സിഗ്നേച്ചർ സ്റ്റൈലായ തോറിന്റെ ഹാമർ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഒഴിവാക്കിയിട്ടുമില്ല. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ മുമ്പുണ്ടായിരുന്ന എസ്‌യുവിയിൽ നിന്നും മാറ്റമില്ലാതെ തുടരുന്നത് കാണാം. എന്നിരുന്നാലും ഫ്രഷ്നെസ് കൊണ്ടുവരാനായി വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ അലോയ് വീൽ ഡിസൈൻ ഒരുക്കിയിട്ടുണ്ട്. പിന്നിൽ, വോൾവോയുടെ വെർട്ടിക്കൽ ലൈറ്റ് സിഗ്നേച്ചറിന് ഡിസൈൻ തന്നെയാണ് തുടരുന്നത്. എങ്കിലും സ്പ്ലിറ്റ് ഡിസൈൻ വഴി മനോഹരമാക്കാൻ കമ്പനിക്കായിട്ടുണ്ട്.

volvo xc60 facelift launch on august 1

അകത്തളത്തിലേക്ക് കയറിയാൽ പുതിയ XC90 ഫെയ്‌സ്‌ലിഫ്റ്റിന്റെ അടിസ്ഥാന രൂപം മുമ്പത്തെപ്പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. പക്ഷേ ഡാഷ്‌ബോർഡിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. സെന്റർ കൺസോളിൽ അധിക സ്റ്റോറേജ്​​സ്പേസ് സൃഷ്ടിക്കാനും ഒരു കപ്പ്ഹോൾഡർ കൊണ്ടുവരാനുമുള്ള മാറ്റങ്ങളും കാണാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 19, 2025, 12:12 [IST]
English summary
Volvo will launch the facelifted xc60 in india on august 1 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X