1 കോടിക്ക് വാങ്ങി മുറ്റത്തിടാം ഈ സുന്ദരനെ, വോൾവോ XC90 ഫെയ്സ്‌ലിഫ്റ്റ് എത്തിപോയി

സേഫ്റ്റിക്ക് പേരുകേട്ട ബ്രാൻഡാണ് വോൾവോ. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ XC90-യുടെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. 1.02 കോടി പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കമ്പനി പുതിയ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും അത് പോലെ തന്നെ ടെക്നോളജികളിലും നിറയെ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്‌യുവികളിൽ ഒന്നാണ് XC90.മാറ്റങ്ങളിലേക്ക് നോക്കിയാൽ ഇരുവശത്തുമുള്ള മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾക്കുള്ളിൽ പുതിയ ഗ്രില്ലിനൊപ്പം റീഡിസൈൻ ചെയ്ത ടി ആകൃതിയിലുള്ള ഡിആർഎല്ലുകളും ഉള്ള പുതുക്കിയ ഫ്രണ്ട് ഫാസിയയാണ് കാണാൻ സാധിക്കുന്നത്.

അതിനൊപ്പം തന്നെ പുതിയ എയർ ഡാം ലേഔട്ടോടുകൂടിയ ബംബറാണ് പുതുക്കിയ പതിപ്പിൽ കമ്പനി നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് വന്നാഷ മുൻപുളള മോഡലിൽ നിന്ന് വൃത്യാസം അധികം വന്നിട്ടില്ല എങ്കിലും പുതിയ 20 ഇഞ്ച് അലേയ് നൽകിയിട്ടുണ്ട് എന്നതാണ് മാറ്റം. ടെയിൽ ലാമ്പിലുളള ചെറിയ മാറ്റങ്ങളും ക്രോം ഫിനിഷിങ്ങുമാണ് പിന്നിൽ വന്നിരിക്കുന്ന ചെറിയ മാറ്റങ്ങളായി എടുത്തു പറയാനുളളത്.

1

ഫീച്ചേഴ്സും ടെക്നോളജിയും നോക്കിയാൽ ആഡംബരത്തിനൊട്ടും കുറവ് വരുത്തിയിട്ടില്ല എന്ന് വേണം മനസിലാക്കാൻ. 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേഷൻ, മസാജിങ്ങ് പവർ-അഡ്ജസ്റ്റബിൾ സീറ്റുകൾ, കളർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, എന്നിവയെല്ലാം ആണ് അകത്തളത്തിൽ പെട്ടെന്ന് ശ്രദ്ധിക്കുന്ന മാറ്റങ്ങളിൽ ഉൾപ്പെടുന്നത്. ഇതിനെല്ലാം പുറമേ വാഹനത്തിന് പുതിയ രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകളും ലഭിക്കുന്നുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ അതിൻ്റെ അവസാന വാക്ക് തന്നെയാണല്ലോ വോൾവോ. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പാർക്കിംഗ് അസിസ്റ്റൻസ്, എന്നീ അധിക സുരക്ഷാ ഓപ്ഷനുകൾ എല്ലാം കമ്പനി പുത്തൻ വോൾവോ XC90-ൽ നൽകിയിട്ടുണ്ട്.

1

പവർ ട്രെയിനിലേക്ക് നോക്കിയാൽ 251 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 18.8 kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ എഞ്ചിനാണ് പ്ലഗ്-ഇൻ-ഹൈബ്രിഡ് പതിപ്പിലുള്ളത്.

XC90 എസ്‌യുവി സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഓൾ-വീൽ-ഡ്രൈവ് (AWD) സിസ്റ്റം എന്നിവയുമായിട്ടാണ് വരുന്നത്. മൈൽഡ്-ഹൈബ്രിഡ് പതിപ്പിന് 7.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. വോൾവോയുടെ ഫ്രീക്വൻസി സെലക്ടീവ് ഡാമ്പിംഗ് (FSD) സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നതിനായി എസ്‌യുവിയുടെ സസ്‌പെൻഷൻ സജ്ജീകരണവും വോൾവോ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

1

2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമണിത്. ആഗോളതലത്തിൽ മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുകൾക്കൊപ്പമാണ് എസ്‌യുവി ലഭ്യമാകുന്നതെങ്കിലും ഇന്ത്യയിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയാണ് പുതിയ വോൾവോ XC90 ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 20:34 [IST]
English summary
Volvo xc90 facelift launched at introductory price of 1 crore all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X