സ്കോഡയുടെ റോഡിലെ റോക്കറ്റ് എത്തുന്നു! OCTAVIA RS-ൽ എന്തൊക്കെ പ്രതീക്ഷിക്കാം
സ്കോഡ എന്നാൽ പ്രായഭേദമന്യെ ഏതൊരാൾക്കും പ്രിയപ്പെട്ട ബ്രാൻഡ് തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രത്യേകിച്ച് പെർഫോമൻസ് ഇഷ്ടപ്പെടുന്നവരുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഇപ്പോഴിതാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഡലായ ഒക്ടാവിയ ആർഎസ് മോഡലിൻ്റെ പ്രീ ബുക്കിങ്ങ് തീയതി കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ പതിനേഴിനാണ് സ്കോഡ തങ്ങളുടെ പെർഫോമൻസ് രാജാവിനെ രാജ്യത്ത് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. അതിന് മുന്നോടിയായി ഒക്ടോബർ ആറ് മുതൽ പ്രീ ബുക്കിങ്ങ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്തൊക്കെ ആയിരിക്കും സ്കോഡ ഒക്ടാവിയ ആർഎസിൽ പ്രതീക്ഷിക്കാവുന്നത് എന്നതാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ആദ്യം തന്നെ അറിയേണ്ട കാര്യം എന്താണെന്ന് വച്ചാൽ ഈ മോഡൽ വളരെ പരിമിതമായ യൂണിറ്റുകളിൽ മാത്രമായിരിക്കും നിർമാണം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് സമയം കളയാതെ ബുക്കിങ്ങ് ഓപ്പൺ ആകുമ്പോൾ തന്നെ ബുക്ക് ചെയ്യാൻ മറക്കരുതേ.ആദ്യ ബാച്ചിൽ 100 യൂണിറ്റുകൾ മാത്രമായിരിക്കും ഉളളത്. എക്സ്ഷോറൂം വില 50 ലക്ഷം തന്നെ പ്രതീക്ഷിക്കാമെന്നാണ് തോന്നുന്നത്. ഇനി മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ.

ആദ്യമേ പറഞ്ഞത് പോലെ സ്കോഡ ഒക്ടാവിയ ആർഎസ് സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യു. ഒക്ടോബർ ആറിനാണ് പ്രീ-ബുക്കിംഗ് ആരംഭിക്കുക, അതിന് ശേഷം നവംബർ 6 മുതൽ വാഹനത്തിൻ്റെ ഡെലിവറികൾ ആരംഭിക്കും. സ്കോഡ ഓട്ടോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ നിങ്ങൾക്ക് ഈ പെർഫോമൻസ് സെഡാൻ ബുക്ക് ചെയ്യാൻ സാധിക്കു എന്നത് കൂടി ഓർക്കുക.
ഇനി വാഹനത്തിൻ്റെ കരുത്തിലേക്കക്ക് വന്നാൽ കിടിലൻ 2.0 ലിറ്റർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് സ്കോഡ ഒക്ടാവിയ RS സെഡാന് തുടിപ്പേകാൻ എത്തുന്നത്. ഇത് 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് കരുത്ത് പകരുന്ന അതേ EA888 evo4 എഞ്ചിനാണിത്. അതുപോലെ DQ381 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനം ഒരു ഫ്രണ്ട് വീൽ ഡ്രൈവായിരിക്കും വാഗ്ദാനം ചെയ്യുക.

കൂടാതെ ഫ്രണ്ട് ആക്സിലിലെ ഇലക്ട്രോണിക് കൺട്രോൾഡ് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ ഉയർന്ന വേഗതയിൽ ഒപ്റ്റിമൽ ഗ്രിപ്പ് ഉറപ്പാക്കുകയും നല്ല ട്രാക്ഷൻ നിലനിർത്തുകയും ചെയ്യാനും സഹായിക്കും. സ്റ്റാർട്ട് ബട്ടൺ ദീർഘനേരം അമർത്തിയാൽ ഒരു "ഇമോഷൻ സ്റ്റാർട്ട്" ഫീച്ചറും ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പിൽ സജീവമാകും. എഞ്ചിൻ നേരിട്ട് 2,100 ആർഎമ്മിലേക്ക് പവർ വർധിപ്പിക്കുകയും കാറിന്റെ സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം വഴി ഒരു സോണറസ് ശബ്‌ദം പുറന്തള്ളുകയും ചെയ്യും.
ഫീച്ചറുകളിലേക്കാണ് അടുത്തത്. എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് ടേൺ സിഗ്നലുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, കിക്ക്-ആക്ടിവേറ്റഡ് പവർ ടെയിൽഗേറ്റ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ലെതർ അപ്ഹോൾസ്റ്ററി, അലുമിനിയം പെഡലുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സാറ്റലൈറ്റ് നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ ഒക്ടാവിയ RS സെഡാന്റെ അകത്തളത്തെ കിടിലമാക്കും.
പുതിയ ഒക്ടാവിയ RS 600 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പിൻ സീറ്റ് മടക്കിവെച്ചാൽ 1,555 ലിറ്ററായി ഇത് വികസിപ്പിക്കാനും സാധിക്കും. എക്സ്ക്ലൂസീവ് ബമ്പറുകൾ, എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, ഡൈനാമിക് ടേൺ സിഗ്നലുകളുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, കിക്ക്-ആക്ടിവേറ്റഡ് പവർ ടെയിൽഗേറ്റ്, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് കാറിലെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








