28Km മൈലേജുണ്ടെന്ന് കേട്ട് ചാടിവീഴേണ്ട! നിങ്ങള്‍ക്ക് പറ്റിയ ഹൈബ്രിഡ് കാര്‍ ഏതെന്ന് പറഞ്ഞുതരാം

ആഗോള തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ പല ബ്രാന്‍ഡുകളും ഐസിഇ വാഹനങ്ങളില്‍ തന്നെ തുടരാനോ അല്ലെങ്കില്‍ ഹൈബ്രിഡുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനോ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും നിലവില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ഇവികള്‍ക്ക് അനുകൂലമായ എക്കോസിസ്റ്റം സ്ഥാപിതമാകുന്നത് വരെ ഹൈബ്രിഡ് കാറുകള്‍ വിലസുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെ അപേക്ഷിച്ച് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കണ്ണഞ്ചിപ്പിക്കുന്ന മൈലേജ് വാഗ്ദാനം ചെയ്താണ് ഹൈബ്രിഡുകള്‍ ഉപഭോക്താക്കളെ കൈയ്യിലെടുക്കുന്നത്. അതിന്റെ കൂടെ പരിസ്ഥിതി അവബോധമുള്ള കസ്റ്റമേഴ്സും ഇവയില്‍ ആകൃഷ്ടരാകുന്നു.

പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊര്‍ജ സ്രോതസുകളെ ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന വിശേഷിപ്പിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങളില്‍ പരമ്പരാഗത ഇന്ധനവും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഇതിന് പവര്‍ നല്‍കുക. ഇന്ത്യയില്‍ പ്രധാനമായും മൈല്‍ഡ് ഹൈബ്രിഡ്, ഫുള്‍ ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളാണ് വില്‍പ്പനക്കെത്തുന്നത്. ഇവയെ നമുക്കൊന്ന് അടുത്തറിഞ്ഞാലോ?.

brezza smart hybrid

മൈല്‍ഡ് ഹൈബ്രിഡ്: ഇത്തരം ഹൈബ്രിഡ് കാറുകളില്‍ പവര്‍ട്രെയിനിന് ചെറിയ താങ്ങ് നല്‍കുന്ന ധര്‍മം മാത്രമാണ് ഇലക്ട്രിക് മോട്ടോറിനുള്ളത്. വാഹനത്തെ ചലിപ്പിക്കാനുള്ള ശേഷി മോട്ടോറിന് ഇല്ലാത്തതിനാല്‍ പ്യുവര്‍ ഇവി മോഡില്‍ ഓടില്ല. ഈ സിസ്റ്റം സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, ടോര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുന്നു.

മൈല്‍ഡ് ഹൈബ്രിഡ് കാറുകള്‍ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളെ അപേക്ഷിച്ച് കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മാരുതി സുസുക്കി ബ്രെസ, എര്‍ട്ടിഗ, XL6, ഗ്രാന്‍ഡ് വിറ്റാര മോഡലുകളില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ വരുന്നുണ്ട്. സീറ്റിന്റെ അടിഭാഗം പോലെ ഒതുങ്ങിയ ഇടങ്ങളിലായിരിക്കും ഇവയില്‍ ബാറ്റി പായ്ക്ക് നല്‍കുക.

maruti strong hybrid system

സ്ട്രോംഗ് ഹൈബ്രിഡ്: ഈ ഹൈബ്രിഡ് കാറുകളില്‍ ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എഞ്ചിനും ആവശ്യത്തിന് അനുസരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കും. മൈല്‍ഡ് ഹൈബ്രിഡിനേക്കാള്‍ വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നതിനാല്‍ സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് കുറഞ്ഞ വേഗതയില്‍ ഫുള്‍ ഇലക്ട്രിക് മോഡില്‍ സഞ്ചരിക്കാന്‍ കഴിയും. ഇത് സിറ്റി ട്രാഫിക്കില്‍ ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ് വഴി ഈ വാഹനങ്ങളില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നു.

അതുപോലെ എഞ്ചിനും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു. മിക്കവാറും ഡിക്കിക്ക് സമീപമാണ് ഇത്തരം വാഹനങ്ങളില്‍ ബാറ്ററി പായ്ക്കുകള്‍ നല്‍കുക. പല വാഹനങ്ങളിലും പല വിധത്തിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം. ചില വാഹനങ്ങളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത് മുതല്‍ നിശ്ചിതവേഗം കൈവരിക്കുന്നതു വരെ ബാറ്ററിയിലായിരിക്കും വാഹനമോടുക. പ്രധാനമായും ഈ സമയങ്ങളിലായിരിക്കും കൂടുതല്‍ ഇന്ധനം ചെലവഴിക്കേണ്ടിവരിക. ഇന്ധനം കത്തുന്നത് കുറയുന്ന അധികവേഗം കൈവരിക്കുമ്പോള്‍ മാത്രം പെട്രോള്‍ എഞ്ചിനിലേക്ക് മാറും.

hyryder hybrid

അതിനാല്‍ ഈ വാഹനങ്ങളില്‍ ഇന്ധനക്ഷമത കൂടുതലായിരിക്കും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട സിറ്റി ഹൈബ്രിഡ് തുടങ്ങിയവ ഈ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ വരുന്നവയാണ്. ഈ വാഹനങ്ങള്‍ക്ക് എല്ലാം 25 കിലോമീറ്ററിന് മുകളില്‍ മൈലേജ് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്കാണ്.

പ്ലഗ്-ഇന്‍ ഹൈബ്രിഡ്: സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ പോലെ തന്നെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ക്കും (PHEV) വലിയ ബാറ്ററിയുണ്ട്. പക്ഷേ എക്സ്റ്റേണല്‍ പവര്‍ സോഴ്സില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പെട്രോള്‍ എഞ്ചിന്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ കൂടുതല്‍ ദൂരം ബാറ്ററി പവറില്‍ ഓടാന്‍ ഇവയ്ക്ക് പറ്റും. ഈ കാറുകള്‍ 50 മുതല്‍ 75 കി.മീ ദൂരം വരെ ഇലക്ട്രിക് മോഡില്‍ ഓടിക്കാന്‍ കഴിയും.

ഇത്തരം കാറുകള്‍ ഉള്ളവര്‍ക്ക് ദൂരയാത്രകളില്‍ പെട്രോള്‍ മോഡിലും ഹ്രസ്വദൂര യാത്രകള്‍ക്ക് ഇവി മോഡും ഉപയോഗിക്കാം. ബാറ്ററി തീര്‍ന്നുപോയാല്‍ ഇത് സ്ട്രോംഗ് ഹൈബ്രിഡ് പോലെ പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ഈ കാറുകള്‍ കൂടുതലും ലക്ഷ്വറി സെഗ്മെന്റിലാണ് ലഭ്യമാകുന്നത്. വോള്‍വോ XC90, ബിഎംഡബ്ല്യു XM, പോര്‍ഷ കയെന്‍ തുടങ്ങിയവയാണ് രാജ്യത്തെ പ്രധാനപ്പെട്ട പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍.

hybrid ev

ഇന്ധന വില, ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവ്, ഡ്രൈവിംഗ് സാഹചര്യങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഹൈബ്രിഡ് കാറുകളുടെ ഉപയോഗം. നിലവില്‍ സ്ട്രോംഗ് ഹൈബ്രിഡ് കാറുകളാണ് ഇന്ത്യക്ക് ഏറ്റവും അനുയോജ്യമെന്ന് കരുതുന്നു. അതിന് ചില കാരണങ്ങള്‍ ഉണ്ട്. അവ എന്താണെന്ന് പറഞ്ഞുതരാം. ഒന്നാമത്തേത് മറ്റൊന്നുമല്ല മികച്ച ഇന്ധനക്ഷമത തന്നെയാണ്.

സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് നഗരത്തിലെ ട്രാഫിക്കില്‍ ഇലക്ട്രിക് മോഡ് ഉപയോഗിച്ച് 20-25 കി.മീ/ലിറ്റര്‍ വരെ മൈലേജ് ലഭിക്കും. ഇവ സ്വയം ചാര്‍ജാകുന്നതില്‍ ചാര്‍ജിംഗ് ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ സ്വയം ചാര്‍ജ് ചെയ്യുന്നതിനാല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ അന്വേഷിച്ച് നടക്കേണ്ട കാര്യമില്ലെന്ന് സാരം.

മലിനീകരണം കുറഞ്ഞ സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്ക് മൈല്‍ഡ് ഹൈബ്രിഡിനേക്കാള്‍ മൈലേജ് കിട്ടുന്നുവെന്ന് മാത്രമല്ല പ്ലഗ്-ഇന്‍ ഹൈബ്രിഡിനെക്കാള്‍ വിലയും കുറവാണ്. ഇവി ഓണ്‍ലി മോഡില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നതിനാല്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് അല്ലേ നല്ലത് എന്ന ചിന്ത ചിലരുടെയെങ്കിലും മനസ്സിലുണ്ടാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലക്ഷ്വറി കാര്‍ വാങ്ങാന്‍ ബജറ്റുള്ളവര്‍ മാത്രം പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളെ കുറിച്ച് ചിന്തിച്ചാല്‍ മതി.

മാത്രമല്ല ഇവി ഉപയോഗിക്കുന്നത് പോലെ ഇതിന് വീട്ടില്‍ ചാര്‍ജിംഗ് സൗകര്യങ്ങളുള്ളതും നല്ലതായിരിക്കും. ഉയര്‍ന്ന വിലയും കുറഞ്ഞ ലഭ്യതയും കാരണം പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകള്‍ സാധരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഹൈബ്രിഡ് പരിസ്ഥിതിക്കും വാഹന ഉടമകള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ്. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഹൈബ്രിഡ് കാറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Sunday, June 29, 2025, 16:00 [IST]
English summary
What is the difference between mild strong and plug in hybrid technology explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X