റോഡിലും ബിസിനസിലും ഇവൻ 'രാവണപ്രഭു'; സെഗ്മെൻ്റിലെ കരുത്തനായി അശോക് ലെയ്‌ലാൻഡ് ബഡാ ദോസ്ത്
ഇന്ത്യയിലെ കൊമേഴ്ഷ്യൽ വാഹന മേഖലയിൽ അശോക് ലെയ്‌ലൻഡ് എപ്പോഴും ഒരു വിശ്വസ്ത ബ്രാൻഡാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ബ്രാൻഡിൻ്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ ഡിസൈന ചെയ്ത ലൈറ്റ് കൊമേഴ്ഷ്യൽ വാഹനമാണ് ബഡാ ദോസ്ത്, ഇന്ന് ചെറുതും വലുതുമായ എല്ലാ ബിസിനസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട പങ്കാളിയായി മാറാൻ അശോക് ലെയ്‌ലാൻഡ് ബഡാ ദോസ്തിന് സാധിച്ചിട്ടുണ്ട്. തലക്കെട്ടിൽ പറയുന്നത് പോലെ സെഗ്മെൻ്റിലെ രാവണപ്രഭുവായി മാറാൻ മോഡലിന് അധികം സമയം വേണ്ടി വന്നില്ല എന്നതാണ് പ്രത്യേകത. 2011-ൽ ആദ്യമായി ദോസ്ത് അവതരിപ്പിച്ചതിന് ശേഷം അതിൻ്റെ തുടർച്ചയായി ബഡാ ദോസ്ത് അവതരിപ്പിച്ചത്.
നഗരങ്ങളിലെ ചെറിയ റോഡുകളിൽ നിന്നുമുതൽ ഗ്രാമപ്രദേശങ്ങളിലെ മണ്ണും ചെളിയും നിറഞ്ഞ റോഡുകളിലും എല്ലാം ബഡാ ദോസ്ത് അനുയോജ്യമാണ്.
1.5 ലിറ്റർ 3-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മികച്ച ഷാസി എന്നിവയെല്ലാം ഇതിനെ എല്ലാ സാഹചര്യങ്ങളിലും കരുത്തോടെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്നു. i2, i3, i4, i5 എന്നിങ്ങനെ നാല് വേരിയൻ്റുകളിലായി 1.25 ടൺ മുതൽ 2 ടൺ വരെ പേലോഡ് കപ്പാസിറ്റിയുളള മോഡലുകളാണ് ഉളളത്.

കച്ചവടക്കാരുടെ പ്രധാന ഓപ്ഷനായി ബഡാ ദോസ്ത് മാറുന്നതിൻ്റെ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്, കുറഞ്ഞ ഇന്ധനച്ചെലവിൽ കൂടുതൽ പെർഫോമൻസ്, കുറഞ്ഞ സർവീസ് ചെലവ്, ഉയർന്ന മൈലേജ് എന്നിവയൊക്കെയാണ്. ഇതിനൊപ്പം അശോക് ലെയ്‌ലൻഡിന്റെ രാജ്യവ്യാപക സർവീസ് നെറ്റ്‌വർക്ക് ഉടമകൾക്ക് വാഹനത്തെ കുറിച്ചുളള ഉറപ്പും സമാധാനവും നൽകുന്നു എന്നത് ചെറിയ കാര്യമല്ല.
അശോക് ലെയ്‌ലൻഡ് ബഡാ ദോസ്തിന്റെ ഏറ്റവും വലിയ ഗുണം എന്നത് കാറിൻ്റേത് പോലെയുളള കംഫർട്ടാണ്. വിശാലമായ ക്യാബിൻ, പവർ സ്റ്റിയറിംഗ്, സുഗമമായ ഗിയർ ഷിഫ്റ്റ്, എർഗോണമിക് സീറ്റുകൾ എന്നിവയെല്ലാം തന്നെ ഡ്രൈവർക്ക് എത്ര കഷ്പ്പാട് നിറഞ്ഞ ദിവസമാണെങ്കിലും സുഖകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു. ബ്രാൻഡിൻ്റെ മികച്ച സർവീസ് നെറ്റ്‌വർക്ക്, ജെന്യുവിൻ സ്പെയർസ്, വേഗത്തിലുള്ള സർവീസ് ടൈം എന്നിവയിലൂടെയെല്ലാം ജനപ്രീതി നേടിയിട്ടുണ്ട്.

കൊമേഴ്ഷ്യൽ വാഹനങ്ങളുടെ റീസെയിൽ വാഹനങ്ങളെ പറ്റി പലരും ചിന്തിക്കാറില്ല, ബഡാ ദോസ്ത് കേവലം ഒരു ട്രക്ക് മാത്രമല്ല, നിങ്ങൾക്ക് ഒരു അസറ്റ് കൂടിയാണ് എന്ന് വേണം പറയാൻ, വിശ്വാസം, കരുത്ത്, ലാഭം എന്നിവ എല്ലാത്തിനേയും പ്രതിനിധാനം ചെയ്യുന്ന വാഹനമാണ് അശോക് ലെയ്‌ലൻഡ് ബഡാ ദോസ്ത്.ഇത് ഇന്ത്യയിലെ ചെറു ബിസിനസുകൾക്ക് ഒരു വാഹനം മാത്രമായിട്ടല്ല, എന്തിനും പോന്ന ഒരു ചങ്ക് കൂട്ടുകാരനാണ് എന്ന് വേണം പറയാൻ.
1.5 ലിറ്റർ, 3 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബഡാ ദോസ്തിൽ വരുന്നത്. 80 bhp കരുത്തും 190 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമായ എഞ്ചിൻ കുറഞ്ഞ ഇന്ധന ചെലവിൽ കൂടുതൽ ചരക്ക് വഹിക്കാനുള്ള ശേഷി പുറത്തെടുക്കുകയും, വ്യവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായി മാറുന്നു എന്നതാണ് പ്രത്യേകത.

ഫാക്ടറി ഫിറ്റഡ് ആയിട്ടുളള ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയ്ക്ക് പുറമേ, മൊബൈൽ ചാർജിംഗ് പോയിന്റ്, ലോക്ക് ചെയ്യാവുന്ന ഗ്ലൗ ബോക്സ്, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, തുടങ്ങിയ മികച്ച സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന ബഡാ ദോസ്ത് ട്രക്കുകളുടെ കംഫർട്ടിലും അത് പോലെ തന്നെ ടെകനോളജിയും ഒത്തുചേരുന്നതാണ് എന്നതാണ് ഗുണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








