കൊറിയൻ ബ്രാൻഡുകളെ വെല്ലാൻ കഴിയുമോ മാരുതിക്ക്; ക്രെറ്റയ്ക്കും സെൽറ്റോസിനും ഒത്ത എതിരാളിയായി വിക്ടോറിസ്
മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം നിലവിൽ വിപണിയുടെ 50 ശതമാനവും അവരുടെ കൈയ്യിലാണ്. കേരളത്തിലെ നോക്കിയാൽ രണ്ട് വാഹനം വിറ്റാൽ അതിൽ ഒരെണ്ണം മാരുതി സുസുക്കി ആയിരിക്കും എന്നാണ് കണക്ക്. പെട്രോൾ മോഡൽ മാത്രമായിട്ട് കൂടി ഇപ്പോഴും വിപണിയിൽ തങ്ങളുടേതായ സ്വാധീനത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. നിരവധി എതിരാളികൾ വന്ന് ഏറ്റുമുട്ടി നോക്കുന്നുണ്ട് എങ്കിലും അങ്ങോട്ട് ശോഭിക്കുന്നില്ല എന്നതാണ് പ്രശ്നം. മാരുതിയെ ആവശ്യമുളളവർ അവരുടെ അടുത്തേക്ക് തന്നെ എത്തും, അതിന് മാരുതിക്ക് ഒരു പ്രമോഷൻ്റേയും ആവശ്യമില്ല. ഇപ്പോൾ വിപണിയിൽ നന്നായി വിറ്റു പോകുന്ന ബ്രാൻഡുകളായി മാറാൻ കൊറിയൻ ബ്രാൻഡുകളായ ഹ്യുണ്ടായി, കിയയ്ക്ക് സാധിച്ചിട്ടുണ്ട്.
ക്രെറ്റയ്ക്കും സെൽറ്റോസിനും മുകളിൽ നിൽക്കുന്ന എന്താണ് മാരുതിയുടെ വിക്ടോറിസിലുളളത് എന്ന് നോക്കിയാലോ. ആദ്യം തന്നെ ഹൈബ്രിഡ് എഞ്ചിന് ലഭിക്കുന്നു എന്നതാണ് പ്രധാന കാരണം. പെട്രോൾ, CNG, ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം ഇന്ധന ഓപ്ഷനുകളും, ഫോർ വീൽ ഡ്രൈവ് വേരിയന്റും ലഭിക്കുന്നു എന്നതാണ് പ്രത്യേകത.എതിരാളികളുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ പെട്രോൾ,ഡീസൽ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിലാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഇനി അടുത്ത പ്രത്യേകത എന്താണെന്ന് വച്ചാൽ ഓൾ വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു എന്നതാണ്. അത് പോലെ തന്നെ സിഎൻജി വേരിയൻ്റിൽ മികച്ച ബൂട്ട് സ്പേസുളള വാഹനവും വിക്ടോറിസാണ് എന്നതും ഗുണമാണ്. ഡോൾബി അറ്റ്മോസോട് കൂടിയ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം ലഭിക്കുന്നുണ്ട് വിക്ടോറിസിൽ. അതിനൊപ്പം തന്നെ ഇലക്ട്രിക്കൽ ടെയിൽഗേറ്റ് എന്നിവയൊക്കെയാണ് എതിരാളികളിൽ നിന്ന് മാരുതിയുടെ എസ്‌യുവിയെ വ്യത്യസ്തനാക്കുന്നത്.
മൊത്തത്തിൽ 10 കളർ ഓപ്ഷനുകളിൽ മാരുതി സുസുക്കിയുടെ പുതിയ എസ്‌യുവി സ്വന്തമാക്കാം. ആർട്ടിക് വൈറ്റ്, സ്പ്ലെൻഡിഡ് സിൽവർ, എറ്റേണൽ ബ്ലൂ, സിസ്ലിംഗ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, മിസ്റ്റിക് ഗ്രീൻ, ബ്ലാക്ക് റൂഫുള്ള സ്പ്ലെൻഡിഡ് സിൽവർ, ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, ബ്ലാക്ക് റൂഫുള്ള എറ്റേണൽ ബ്ലൂ എന്നിവയൊക്കെയാണ് വാഹനത്തിൻ്റെ കളർ ഓപ്ഷനുകൾ.

മുൻവശത്ത് ക്രോം സ്ട്രിപ്പുള്ള സ്ലിം ഗ്രിൽ കവർ, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സിൽവർ സ്കിഡ് പ്ലേറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ വിക്ടോറിസിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങളായി എടുത്തു പറയേണ്ടത്. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ 18 ഇഞ്ച് അലോയ് വീലുകളിലേക്ക് തന്നെയാണ് ശ്രദ്ധ ആദ്യം ചെല്ലുന്നത്.
കറുപ്പിൽ ഒരുക്കിയിരിക്കുന്ന പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവയും വശങ്ങളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. വിക്ടോറിസിൻ്റെ പിന്നിലേക്ക് വന്നാൽ ഒരു സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'വിക്ടോറിസ്' ലെറ്ററിംഗുമാണ് എസ്‌യുവിയെ കിടിലമാക്കാനായി മാരുതി സുസുക്കി നൽകിയിരിക്കുന്നത്.

ഡാഷ്‌ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്‌യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. അന്യായ വലിപ്പമുള്ളതിനാൽ നല്ല സ്പേസും കിട്ടുമെന്നതും പ്ലസ് പോയിൻ്റാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








