കുഷാഖ് ഫെയ്‌സ്‍ലിഫ്റ്റിൽ നിങ്ങൾക്ക് എന്തൊക്കെ പ്രതീക്ഷിക്കാം, കാശ് കരുതി വച്ചോണേ

സ്കോഡയുടെ ഏറ്റവും മികച്ച എസ്‌യുവികളിൽ ഒന്നാണ് കുഷാഖ്. കുഷാഖിൻ്റെ മുഖം മിനുക്കി എത്തുന്ന പതിപ്പ് പലയിടത്തും കാണുന്നുണ്ട്. മുഖം മിനുക്കൽ മാത്രമാണോ അതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ടോ എന്ന് വിശദമായി ഒന്ന് പരിശോധിച്ചാലോ. വാഹനത്തിൻ്റെ മുൻവശത്തും പിൻവശത്തും ഡിസൈൻ മാറ്റങ്ങൾ അധികമായി കാണുന്നില്ലെങ്കിലും സൈഡ് പ്രൊഫൈൽ പഴയപടി തന്നെ നിലനിർത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ഗൺമെറ്റൽ ഗ്രേ ഷേഡുള്ള പുതിയ അലോയ് വീൽ നൽകിയിട്ടുണ്ട്. പിന്നിൽ എന്തായാലും നല്ല മാറ്റം കമ്പനി നൽകിയിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ അഡാസ് ഫീച്ചറുകളും ലഭിക്കും. നിലവിൽ സ്കോഡ കുഷാഖും ഫോക്സ്‌വാഗൺ ടൈഗൂണുമാണ് സ്പൈ ചിത്രങ്ങളിൽ കുടുങ്ങിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും ഫോക്‌സ്‌വാഗൺ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. 2021-ൽ പുറത്തിറങ്ങിയതിന് ശേഷം എസ്‌യുവിക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന പരിഷ്ക്കരണമായിരിക്കും ഇത്. ആയതിനാൽ കാര്യമായ എന്തെങ്കിലും പ്രതീക്ഷിക്കാമെന്നാണ് ജർമൻ ബ്രാൻഡ് സൂചന നൽകിയിരിക്കുന്നത്. കനത്ത രീതിയിൽ മുൻവശവും പിൻവശവും മറച്ചുവെച്ചാണ് പുതിയ ടൈഗൂൺ പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയിരിക്കുന്നത്. എങ്കിലും എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന കാര്യം ചെറുതായി മനസിലാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

what to expect in skoda kushaq facelift

മുൻവശത്ത്, റീഡിസൈൻ ചെയ്ത ഗ്രില്ലും ബമ്പറും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ടൈഗൂണിന് അൽപ്പം കൂടുതൽ സ്പോർട്ടിയറായ രൂപം നൽകിയേക്കാം. ഹെഡ്‌ലാമ്പുകളുടെ രൂപത്തിലും മാറ്റമുണ്ടായേക്കാം. ഒരുപക്ഷേ പുതിയ എൽഇഡി ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള നവീകരണങ്ങൾ ഫോക്‌സ്‌വാഗൺ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. പിൻഭാഗത്തേക്ക് നോക്കിയാൽ പുതുക്കിയ ടെയിൽ ലാമ്പുകൾ മാത്രമായിരിക്കും കാര്യമായി മാറുക.

വശങ്ങളിൽ പുതിയ അലോയ് വീൽ ഡിസൈൻ ഉപയോഗിച്ചായിരിക്കും കമ്പനി പുതുമ കൊണ്ടുവരിക. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ കാലത്തിനിണങ്ങുന്ന തരത്തിലുള്ള പരിഷ്ക്കാരങ്ങളെല്ലാം കൊണ്ടുവന്നേക്കും. ടൈഗൂണിൻ്റെ ഡാഷ്‌ബോർഡ് ലേഔട്ട് പുതുക്കിയേക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം പുതിയ മെറ്റീരിയലുകളോ നിറങ്ങളോ അവതരിപ്പിച്ചേക്കാം. കൂടാതെ സാങ്കേതിക വിദഗ്ദ്ധരായ എതിരാളികളോട് മുട്ടാൻ കുറച്ച് കണക്റ്റഡ് കാർ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്തേക്കാം.

what to expect in skoda kushaq facelift

സ്കോഡയുടെ 'ഇന്ത്യ 2.5' തന്ത്രത്തിന്റെ ഭാഗമായാണ് കുഷാഖിന് അധികം വൈകാതെ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. അതോടൊപ്പം പുതിയ ബിസിനസ് പദ്ധതികളുടെ ഭാഗമായി കമ്പനി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. അതിൽ ഒരു കോംപാക്റ്റ് എസ്‌യുവിയും ഒരു ഇവിയുമാണ് ഉൾപ്പെടുന്നത്. ഇവ 2025 മധ്യത്തോടെ വിപണിയിൽ എത്തുമെങ്കിലും അതിനു മുന്നോടിയായാണ് കമ്പനി മിനുക്കാൻ തയാറെടുക്കുന്നത്.

ഇതൊരു ചെറിയ പരിഷ്ക്കാരമായതിനാൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആയതിനാൽ 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനുകളിൽ കുഷാഖ് ഫെയ്‌സ്‌ലിഫ്റ്റ് തുടർന്നും നൽകിയേക്കും. ആദ്യത്തെ 1000 സിസി എഞ്ചിന് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

രണ്ടാമത്തെ 1.5 ലിറ്റർ 4-സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ 148 bhp പവറിൽ 250 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി വാങ്ങാം. ഇന്ധനക്ഷമതയിലും ആള് പുലിയാണെന്നാണ് കമ്പനി പറയുന്നത്. ലിറ്ററിന് 15.78 കിലോമീറ്റര്‍ മുതല്‍ 19.76 കിലോമീറ്റര്‍ വരെയാണ് കുഷാഖിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 4, 2025, 17:55 [IST]
English summary
What the skoda kushaq facelift will entail all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X