പുതിയ കാർ വാങ്ങാൻ 'നല്ല സമയം' എപ്പോഴാണെന്ന് അറിയാമോ; ധനലാഭം,ബന്ധുജനപ്രശംസ ലഭിക്കുമെന്ന് ഉറപ്പ്
തലക്കെട്ട് വായിക്കുമ്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം കാശ് കൈയിലുണ്ടേൽ എപ്പോൾ വേണമെങ്കിലും പുതിയ കാർ വാങ്ങാമല്ലോ എന്ന്. എന്നാൽ അങ്ങനെയാണോ. പണം മാത്രമല്ല പുതിയ കാർ വാങ്ങാനുള്ള മാനദണ്ഡം. പുതിയ കാർ വാങ്ങാനുള്ള സമയം എന്ന് കേൾക്കുമ്പോൾ വിശേഷ ദിവസങ്ങൾ,ഉത്സവ കാലങ്ങൾ എന്നിവയൊക്കെയാണ്. അതായത് സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഒരു പുതിയ കാർ വാങ്ങാൻ പറ്റിയ സമയമാണെന്നാണ് പറയുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയണ്ടേ. ദീപാവലി, ഓണം, നവരാത്രി, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ കമ്പനികളും ഡീലർമാരും വൻ ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ബോണസുകളും നൽകാറുണ്ട്.
ചില മോഡലുകളിൽ 50,000 മുതൽ 2 ലക്ഷം വരെ ലാഭം നേടാനാകും എന്നതാണ് പ്രത്യേകത. ഓഫറുകൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് ഇതാണ് പറ്റിയ സമയം. ഇനി മറ്റൊരു സമയം ഏതാണെന്ന് ചോദിച്ചാൽ അത് സാമ്പത്തിക വർഷം അവസാനിക്കുന്ന മാസമായ മാർച്ചാണ്. മാർച്ച് അവസാനം ഡീലർമാർക്കും ബാങ്കുകൾക്കും തങ്ങളുടെ ടാജറ്റ് പൂർത്തിയാക്കേണ്ടതിനാൽ, അവർ സാധാരണയായി കൂടുതൽ ഓഫറുകൾ നൽകാറുണ്ട്.

ഓരോ വർഷവും കാർ കമ്പനികൾ വില വർധനയും പുതിയ സേഫ്റ്റി/എമിഷൻ മാനദണ്ഡങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. അത് വരുന്നതിന് മുൻപ് വാങ്ങിയാൽ വലിയ തുക ലാഭിക്കാൻ കഴിയും എന്നതാണ് ഹൈലൈറ്റ്. അതിനൊപ്പം തന്നെ ഒരു പുതിയ മോഡൽ പുറത്തിറങ്ങുമ്പോൾ പഴയ മോഡലുകളിൽ വൻ ഡീലുകൾ ലഭിക്കും.
പുതിയ ഫീച്ചറുകൾ അത്ര ആവശ്യമായില്ലെങ്കിൽ, പഴയ മോഡൽ വാങ്ങുന്നത് നല്ല മൂല്യം നൽകും എന്നത് പലരും ചിന്തിക്കാറില്ല.
ഇനിയാണ് സാമ്പത്തിക സ്ഥിതിയുടെ കാര്യം വരുന്നത്. അതായത് നിങ്ങൾ സാമ്പത്തികമായി സ്ഥിരതയുള്ള വ്യക്തിയാണ്, അല്ലെങ്കിൽ ലോൺ എടുത്താൽ അടയ്ക്കാനുള്ള പ്രാപ്തിയുണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി വാഹനം സ്വന്തമാക്കാൻ സാധിക്കും. വ്യക്തികള്‍ക്ക് അനുസരിച്ച് കാറിന്റെ ഉപയോഗവും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ചിലര്‍ക്ക് അത് അത്യാവശ്യ ഘട്ടങ്ങളില മാത്രം ഉപയോഗിക്കാന്‍ വേണ്ടി ആയിരിക്കും.

പണ്ടത്തെ പോലെ ഒന്ന് രണ്ട് സെഗ്‌മെന്‍ുകളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്ന ഒരു മാര്‍ക്കറ്റല്ല ഇന്ത്യ. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി) അടക്കമുള്ള സെഗ്‌മെന്റുകളില്‍ കാണുന്ന വളര്‍ച്ച ഇതിനെ അടിവരയിടുന്നു. അതിനര്‍ഥം മറ്റ് സെഗ്‌മെന്റുകള്‍ക്ക് ആവശ്യക്കാരില്ലെന്നല്ല. പുതിയ കാറുകള്‍ വാങ്ങുന്നവരും സാധാരണക്കാരായ ജനങ്ങളും ഇന്നും ചെറുകാറുകള്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്.
കാറും ഇന്ധന ഓപ്ഷനും വേരിയന്‍ുമെല്ലാം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഇനി ഡീലര്‍ഷിപ്പ് സന്ദര്‍ശനമാവാം. അത്യാവശ്യം നല്ല ഓഫറില്‍ കാര്‍ കിട്ടിയാല്‍ ആര്‍ക്കായാലും പുളിക്കില്ലെല്ലോ. അതിനാല്‍ തന്നെ ഒന്നിലധികം ഡീലര്‍ഷിപ്പുകളില്‍ കയറി ക്വട്ടേഷന്‍ തയാറാക്കുക. ഏറ്റവും മികച്ച ഓഫറും ഡിസ്‌കൗണ്ടും നല്‍കുന്ന ഡീലറുടെ പക്കല്‍ നിന്ന് കാര്‍ വാങ്ങാം. ഡീലര്‍ഷിപ്പുകാരോട് പേശി മികച്ച ഓഫറുകളും ആക്‌സസറികളും നേടിയെടുക്കാനായി ശ്രമിക്കാവുന്നതാണ്.

കാര്‍ വാങ്ങുന്നതിന് മുമ്പ് പലരും ചെയ്യാന്‍ വിട്ടുപോകുന്ന ഒരു കാര്യമാണ് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍. ഡെലിവറിക്ക് മുമ്പ് നമ്മുടെ വാഹനം പരിശോധിക്കേണ്ടത് സുപ്രധാന കാര്യമാണ്. കാര്‍ ഡീലര്‍ഷിപ്പില്‍ എത്തിയെന്ന വിവരം ലഭിച്ചാല്‍ നിങ്ങള്‍ക്ക് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ നടത്താനായി ആവശ്യമുന്നുയിക്കാം. കാറിന് വല്ല തകരാറുകളോ പിഴവുകളോ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ നിങ്ങളെ ഇത് സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








