90'സ് കിഡ്സിൻ്റെ നൊസ്റ്റു കാർ, മാരുതി വാൻ തിരികെ വരുമോ ഇല്ലയോ, സത്യാവസ്ഥ എന്താണെന്ന് നോക്കാം

മാരുതി സുസുക്കിയുടെ ഓമ്നി വാൻ ഉണ്ടാക്കിയ ഓളമൊന്നും വേറെ ഒരു മോഡലുകൾക്കും രാജ്യത്ത് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. എംപിവിയുടെ മൂർത്തിഭാവം തന്നെയായിരുന്നു മാരുതി വാൻ എന്ന വിളിപ്പേരുളള മാരുതി സുസുക്കി ഓമ്നി വാൻ. ഇപ്പോഴിതാ 2019 -ൽ നിർത്തലാക്കിയ മോഡൽ തിരികെ വരുന്നു എന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വരുന്നുണ്ട്. അതിൻ്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വിശദമായി ഒന്ന് നോക്കിയാലോ. പുതിയത് ഇറങ്ങുന്നില്ലെങ്കിലും നിരവധി പേര്‍ ഇപ്പോഴും ഒമ്‌നി ഉപയോഗിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്. എന്തിനും ഏതു തരത്തിലും ഉപയോഗിക്കാനാവുന്ന പ്രായോഗികത തന്നെയാണ് ഓമ്‌നിയെ മിടുക്കനാക്കിയത്.

ലഗേജ് കാരിയറായും ഒരു ഫാമിലി കാറായും അങ്ങനെ എന്തിനും ഉതകുന്നൊരു തട്ടുപൊളിപ്പനാണ് ഓമ്‌നി. ചെറിയ ചില പരിഷ്ക്കാരങ്ങളുമായി 35 കൊല്ലത്തോളമാണ് മാരുതി ഓമ്‌നി അരങ്ങുവാണത്. ഇവിടുത്തെ സിനിമാ വ്യവസായവും ഏറെ വില്ലൻ വേഷം നൽകിയതും ഈ മൾട്ടി പർപ്പസ് വാഹനത്തിനായിരുന്നു. കുട്ടികളുടെ പേടി സ്വപ്നമായി കണക്കാക്കപ്പെടുന്ന കാറാണിത്. കിഡ്‌നാപേഴ്‌സ് വാൻ എന്നകൂടി വിളിപ്പേരുണ്ടായിരുന്ന ഓമ്‌നി മൈക്രോബസ് സെഗ്മെന്റിലെ തകർക്കപ്പെടാനാവാത്ത വിശ്വാസമായിരുന്നു.

90

തിരിച്ചു വരുന്ന കാര്യത്തിലേക്ക് വന്നാൽ ഇത് വരെ കമ്പനി ഒരു തരത്തിലുളള റിപ്പോർട്ടുകളും പുറത്ത് വിട്ടിട്ടില്ല എന്നതാണ് സത്യം. 2025 ൽ എത്തുമെന്നാണ് പല സോഷ്യൽ മീഡിയ പേജുകളിലും വാർത്തകളും ചിത്രങ്ങളും വന്നിരിക്കുന്നത്. 796 സിസി എഞ്ചിനുമായി എത്തിയ മൾട്ടി പർപ്പസ് വാഹനത്തിന് ഏകദേശം 38 bhp കരുത്തിൽ 62 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരുന്നതും. അതിനുശേഷം ഓമ്‌നിക്ക് ഒരിക്കലും ഒരു എഞ്ചിൻ മാറ്റം ലഭിച്ചിട്ടില്ല. 2000-ത്തിലെ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നതിനായാണ് എഞ്ചിനിൽ ചെറിയ പരിഷ്ക്കാരം കമ്പനി നടപ്പിലാക്കിയത്. ഈ മൈക്രോബസിന് സ്റ്റീരിയോ സിസ്റ്റത്തിനുള്ള സ്ലോട്ട് ഉൾപ്പെടെ ചില മാറ്റങ്ങൾ ലഭിച്ചതും അന്ന് ശ്രദ്ധേയമായിരുന്നു. കൂടാതെ ഈ പരിഷ്ക്കാരത്തിൽ മാരുതി കൊണ്ടുവന്ന മറ്റൊരു പരിഷ്ക്കാരമായിരുന്നു വാനിന് ഒരു ഫ്യുവൽ ഗേജ് നൽകിയത്.

90

ഇതേ കാലത്ത് ഡിസ്‌ക് ബ്രേക്കും ഓമ്‌നിയിൽ വാഗ്‌ദാനം ചെയ്‌തു. വീണ്ടും ഒരു പതിറ്റാണ്ടിനു ശേഷം 2008-ൽ അടുത്ത മാറ്റവും ഓമ്‌നിയെ തേടിയെത്തി. വീണ്ടും അകത്തും പുറത്തും കോസ്മെറ്റിക് അപ്‌ഡേറ്റുകൾ മാത്രമാണ് കമ്പനി നൽകിയത്. ഏട്ട് പേരെ വരെ സുഖമായി കൊണ്ടുപോകാമെന്നതും യൂസര്‍ ഫ്രണ്ട്‌ലിയാണെന്നതും ചെലവ് കുറഞ്ഞ മെയിന്റനെൻസും ഓമ്‌നിയെ ആളുകളുടെ പ്രിയ വാഹനമാക്കി മാറ്റി.

2.88 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് എട്ട് സീറ്റർ വാഹനമെന്ന നിലയിൽ മാരുതി അവതരിപ്പിച്ച അത്ഭുതമായിരുന്നു ഓമ്‌നി. തുടക്ക കാലത്ത് വില്ലനായി അവതരിപ്പിച്ചപ്പോൾ അവസാനകാലങ്ങളിൽ അംബുലന്‍സായി രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഒന്നായും മാരുതി ഓമ്‌നി പേരെടുത്തു. ഏറെ നാളത്തെ സർവീസിനു ശേഷം ഇന്ത്യയിൽ നിന്നും ഓമ്‌നി പടിയിറങ്ങാൻ കാരണമായത് സുരക്ഷാ പ്രശ്‌നങ്ങളായിരുന്നു.

90

രാജ്യത്ത് നടപ്പിലാക്കിയ പുതിയ സുരക്ഷ മാനദണ്ഡങ്ങളും ബിഎസ്-VI ചട്ടങ്ങളും വാഹനത്തെ പ്രായോഗികമല്ലാതാക്കി. തുടർന്ന് ഓമ്‌നിയുടെ പകരക്കാരായി സുരക്ഷാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മാരുതി സുസുക്കി പുതിയ ഇക്കോയെ രാജ്യത്തിനായി സമർപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ എക്കാലത്തും തിരിച്ചുവരവിന് ശേഷിയുള്ള വാഹനങ്ങളുടെ പട്ടികയില്‍ മുന്നിലുണ്ട് ഓമ്‌നി എന്ന കാര്യവും ഐതിഹാസിക മോഡലിന്റെ സ്വീകാര്യതയെയാണ് കാട്ടിതരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 23, 2025, 17:00 [IST]
English summary
Whether maruti van will make a comeback or not truth behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X