ചെറുകിട ബിസിനസുകാരുടെ പ്രിയപ്പെട്ട 'ബഡാ ദോസ്ത്'; LCV-കളിലെ അമിതാഭ് ബച്ചൻ

രാജ്യത്തെ ഏതൊരു ചെറിയ ബിസിനസുകൾ, കച്ചവടങ്ങൾ, ഡെലിവറി സേവനങ്ങൾ എന്ത് തന്നെ ആയാലും എല്ലായിടത്തും ചരക്ക് ഗതാഗതം തന്നെയാണ് പ്രധാനം. നഗരങ്ങളിലെ തിരക്കുള്ള റോഡുകളും, ഗ്രാമങ്ങളിലെ ചെറിയ വഴികൾ പോകാനൊക്കം ചിലവ് കുറഞ്ഞ ഒരു വാഹനം സ്വന്തമാക്കുക എന്നതൊക്കെയാണ് കച്ചവടക്കാരുടെ മനസിൽ.അവിടെയാണ് അശോക് ലെയ്‌ലാൻഡ് ബഡാ ദോസ്ത് എന്ന വാഹനം നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. മികച്ച പേ ലോഡ് കപ്പാസിറ്റിയും, ഏത് വഴി വേണമെങ്കിലും അനായാസമായി പോകാനുളള കഴിവുമാണ് ഡ്രൈവർമാർക്കിടയിലും കച്ചവടക്കാർക്കിടയിലും ബഡാ ദോസ്തിനെ പ്രിയപ്പെട്ടവനാക്കിയത്. 1.5 ലിറ്റർ, 3 സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബഡാ ദോസ്തിൽ വരുന്നത്

80 bhp കരുത്തും 190 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമായ എഞ്ചിൻ കുറഞ്ഞ ഇന്ധന ചെലവിൽ കൂടുതൽ ചരക്ക് വഹിക്കാനുള്ള ശേഷി പുറത്തെടുക്കുകയും, വ്യവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായി മാറുന്നു എന്നതാണ് പ്രത്യേകത. കരുത്ത് മാത്രമല്ല സുരക്ഷയിലും ബഡാ ദോസ്ത് ഒട്ടും പിന്നിൽ അല്ല. മികച്ച ബ്രേക്ക് സിസ്റ്റം,സ്റ്റെബിളിറ്റി, മികച്ച ഹാൻഡലിങ്ങ് എന്നിവയിലൂടെ സുരക്ഷ ഉറപ്പാക്കുന്നു.

Why Bada Dost is a Game-Changer for Urban and Rural Cargo Transport

കരുത്തുറ്റ ഷാസി നിർമ്മാണവും വലിയ ലോഡ് ബോഡിയും ഉള്ള ബഡാ ദോസ്ത് ട്രക്കുകളുടെ ശ്രേണി, ഫ്ലീറ്റ് ഉടമകൾക്കും അവ ഉപയോഗിക്കുന്ന ഓപ്പറേറ്റർമാർക്കും ലാഭം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. 2350/FSD/i1 എന്ന അടിസ്ഥാന മോഡലും 2590/FSD/i4 എന്ന ഉയർന്ന മോഡലുമായ 11 വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ബഡാ ദോസ്ത് ശ്രേണി നിരവധി സർവീസുകൾക്ക് അനുയോജ്യമാണ് എന്നതാണ് പ്രത്യേകത.

ഫാക്ടറി ഫിറ്റഡ് ആയിട്ടുളള ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയ്ക്ക് പുറമേ, മൊബൈൽ ചാർജിംഗ് പോയിന്റ്, ലോക്ക് ചെയ്യാവുന്ന ഗ്ലൗ ബോക്സ്, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, തുടങ്ങിയ മികച്ച സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്ന ബഡാ ദോസ്ത് ട്രക്കുകളുടെ കംഫർട്ടിലും അത് പോലെ തന്നെ ടെകനോളജിയും ഒത്തുചേരുന്നതാണ് എന്നതാണ് ഗുണം.

Why Bada Dost is a Game-Changer for Urban and Rural Cargo Transport

8.15 ലക്ഷം രൂപ മുതൽ 9.47 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുള്ള അശോക് ലെയ്‌ലാൻഡ് ബഡാ ദോസ്ത് ട്രക്കുകൾ ഇന്ത്യൻ ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിൽ മുടക്കുന്ന മുതലിനുളള വാഹനമാണ് എന്ന് ഓർക്കുക. വാഹനത്തിൻ്റെ ഉയർന്ന സ്ഥിരതയ്ക്കും യാത്രാ സുഖത്തിനും വേണ്ടി മുൻവശത്ത് ശക്തമായ പാരാബോളിക് സസ്‌പെൻഷനും മികച്ച ലോഡ്-വഹിക്കാനുള്ള ശേഷിക്കും കടുപ്പത്തിനും വേണ്ടി പിന്നിൽ സെമി-എലിപ്റ്റിക്കൽ സസ്‌പെൻഷൻ സിസ്റ്റവും ആണ് നൽകിയിരിക്കുന്നത്.

ബഡാ ദോസ്തിൻ്റെ എതിരാളികളെ കുറിച്ച് നോക്കിയാൽ ടാറ്റ എയ്‌സ് ഗോൾഡ്, മഹീന്ദ്ര ബൊലേറോ മാക്‌സിട്രക്ക് പ്ലസ്, മഹീന്ദ്ര ബൊലേറോ മാക്‌സ് പിക്ക്-അപ്പ് തുടങ്ങിയ ലൈറ്റ് കൊമേഴ്ഷ്യൽ വിഭാഗത്തിൽ മത്സരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ഏതൊരു കടമ്പയും നിഷ്പ്രയാസം കടക്കാൻ അശോക് ലെയ്‌ലാൻ ബഡാ ദോസ്തിന് സാധിക്കുമെന്നതാണ് ബ്രാൻഡിനെ ജനപ്രിയമാക്കുന്ന പ്രധാന ഘടകം.

Why Bada Dost is a Game-Changer for Urban and Rural Cargo Transport

ബഡാ ദോസ്ത് ശ്രേണിയിൽ വലിയ ക്യാബിനുകൾ, ARAI- സാക്ഷ്യപ്പെടുത്തിയ 3-സീറ്റർ (1 + 2) സീറ്റിങ്ങ് ക്രമീകരണം, പവർ സ്റ്റിയറിംഗ് ഉള്ള എയർ കണ്ടീഷൻ ചെയ്ത ക്യാബിൻ, വിശ്വസനീയവും കരുത്തുറ്റതുമായ എഞ്ചിൻ, ഉയർന്ന പേലോഡ് ശേഷി, വലിയ ലോഡ് ബോഡി എന്നിവ വാഗ്ദാനം ചെയ്യുന്നുതെല്ലാം അശോക് ലെയ്‌ലാൻഡ് നൽകുന്നുണ്ട്. i1, i2, i3+, i4 മോഡലുകൾ ഉൾപ്പെടെയുള്ള ബഡാ ദോസ്ത് സീരീസ്, വാഹനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഒന്നിലധികം ലോഡ് ബോഡി ഓപ്ഷനുകൾ ലഭിക്കുന്നത് കൊണ്ട് എല്ലാ തരത്തിലുളള ഉപഭോക്താക്കൾക്കും അനുയോജ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 1, 2025, 14:23 [IST]
English summary
Why bada dost is a game changer for urban and rural cargo transport details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X