കാശ് മുടക്കി വാങ്ങേണ്ട, ചുമ്മാ ഓടിച്ചു നടക്കാം! കാർ സബ്സ്ക്രിപ്ഷന് ആവശ്യക്കാരേറുന്നു

കാർ വാങ്ങിയാൽ പരമാവധി കാലം ഉപയോഗിക്കുക എന്നതാണല്ലോ പതിവ്, എന്നാൽ ചിലർ പരമാവധി 5 വർഷം ഉപയോഗിച്ചതിന് ശേഷം വിൽക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാറുണ്ട്. എന്നാൽ 2 വർഷം വാഹനമുപയോഗിച്ചതിന് ശേഷം മാറ്റി വാങ്ങുന്നത് വലിയ ചിലവുള്ള കാര്യമാണ്. ഇവിടെയാണ് കാർ സബ്സ്ക്രിപ്ഷൻ്റെ ആവശ്യകത കൂടി വരുന്നത്. പുത്തൻ കാർ വാങ്ങുമ്പോൾ ഇൻഷുറൻസ്, ടാക്സ് അങ്ങനെ വലിയ ചിലവുകൾ വഹിക്കാൻ സാധിക്കാത്തവർക്ക് ഉപകാരപ്പെടുന്ന കാര്യമാണ് കാർ സബ്സ്ക്രിപ്ഷൻ. എന്നാൽ ഇത് എല്ലായിടത്തും ലഭ്യമാണോ, ഇതിന് എന്തൊക്കെ ചെയ്യണം എന്ന സംശയം നിങ്ങൾക്കുണ്ടായേക്കാം.

യുവാക്കൾക്കിടയിലാണ് കാർ സബ്സ്ക്രിപ്ഷന് ആവശ്യക്കാരേറെയുളളത്. കാരണം ചെറുപ്പക്കാർ വാഹനം സ്വന്തമായി വാങ്ങാൻ താൽപ്പര്യം കാണിക്കാത്തവരാണ് കൂടുതലും. ഇൻഷുറൻസ്, സർവീസ്, പേപ്പർവർക്ക് എല്ലാം കമ്പനി കൈകാര്യം ചെയ്യുന്നത് കൊണ്ട് തലവേദന കുറവുണ്ട്. കസ്റ്റമേഴ്സിൻ്റെ താൽപ്പര്യത്തിനനുസരിച്ച് വാഹനം മാറ്റാൻ സാധിക്കുന്നു. സിറ്റി യാത്രകൾക്ക് വേണ്ടി ചെറിയ കാറുകളാണ് ആവശ്യമെങ്കിൽ ദൂരയാത്ര പോകേണ്ട സമയത്ത് 7 സീറ്റർ എംപിവിയിലേക്ക് മാറാൻ സാധിക്കും.

car subscription all you need to know

2020-ൽ മാരുതി സുസുക്കി കാർ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരുന്നു. വളരെ കുറഞ്ഞ ചെലവിൽ പുതിയ വാഹനം ഉപയോഗിക്കാം. പ്രതിമാസം ഒരു നിശ്ചിത തുകയ്ക്ക് അതായത് ലോൺ എടുത്ത് ഇഎംഐ അടക്കുന്നതു പോലെ വണ്ടി വീട്ടിലെത്തിക്കാം. എന്നാൽ എത്ര വർഷത്തേക്കാണോ കാർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് അത്രയും നാളത്തെ ഇൻഷുറൻസ്, റോഡ് ടാക്സ്, സർവീസ് ചാർജ് തുടങ്ങിയവയെല്ലാം കൃത്യമായി കമ്പനി തന്നെ നോക്കിക്കോളും എന്നതാണ് ഇതിന്റെ പ്രധാന നേട്ടങ്ങളായി എടുത്തു കാണിക്കാനാവുന്നത്.

മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് പ്രോഗ്രാം ഉപഭോക്താക്കളെ അവരുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി ഉടമസ്ഥാവകാശ കാലയളവ് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നുമുണ്ട്. കുറഞ്ഞത് 12 മാസം മുതൽ നാല് വർഷം വരെയാണ് സബ്സ്ക്രിപ്ഷനായി കമ്പനി അനുവദിക്കുന്ന കാലയളവ്. ഇതിൽ ഏതു വേണമെങ്കിലും ഉപഭോക്താവിന്റെ സൌകര്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാം. കാലാവധി അനുസരിച്ച് വാടക നിരക്കുകളിലും മാറ്റമുണ്ടാവാം.

car subscription all you need to know

ഇതിനിടെ മോഡൽ മാറ്റണമെങ്കിൽ അതിനും അവസരമുണ്ട്. റീസെയിൽ വാല്യൂവിനെക്കുറിച്ചു ചിന്തിക്കേണ്ട. സബ്സ്ക്രിപ്ഷൻ എടുക്കുന്ന വ്യക്തിയുടെ പ്രായം 25-65 ആയിരിക്കണം എന്നീ നിബന്ധനകളും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. ഡൽഹി-എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ മാരുതി സബ്‌സ്‌ക്രൈബിന് വലിയ സ്വാകാര്യത ലഭിക്കുന്നത്. അതിൽ തന്നെ തിരക്കേറിയ നഗരങ്ങളിലുളളവരാണ് കൂടുതൽ ഈ ഓപ്ഷൻ തെരഞ്ഞെടുക്കുന്നത്.

മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച പ്രതികരണമാണ് മാരുതിയുടെ ഈ സ്‌കീമിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളില്‍ 3000 കാറുകളാണ് മാരുതി സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്നത്. അതായത് പ്രതിമാസം 500 കാറുകള്‍ വരെ ആളുകള്‍ ഈ സ്‌കീമില്‍ വാങ്ങുന്നുണ്ടെന്ന് സാരം. മൂന്ന് വര്‍ഷം കൊണ്ട് 8000 കാറുകളാണ് മാരുതി ഇതുവരെ സബ്സ്‌ക്രിപ്ഷന്‍ മോഡില്‍ നല്‍കിയിട്ടുണ്ട്.

ഭൂരിപക്ഷം ആളുകളും ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നതായാണ് മാരുതി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. നിലവില്‍ 25 നഗരങ്ങളില്‍ ഈ സ്‌കീമിന് കീഴില്‍ മാരുതി കാറുകള്‍ വിതരണം ചെയ്യുന്നു. ഇതില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത്. 10,000, 15,000, 20,000, 25,000 കിലോമീറ്റര്‍ സബ്സ്‌ക്രിപ്ഷന്‍ മോഡലുകള്‍ നിലവിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 23, 2025, 20:50 [IST]
English summary
Why car subscription gaining popularity all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X