എല്ലാവരുടേയും കണ്ണ് ഇന്ത്യൻ വാഹന വിപണിയിൽ! ചുമ്മാതല്ല മൂന്നാം സ്ഥാനം കൈയ്യടക്കിയത്

ലോകത്തിലെ വാഹന നിർമ്മാതാക്കളെല്ലാം തന്നെ ഇന്ന് ഇന്ത്യയെ തങ്ങളുടെ ഓട്ടോമൊബൈൽ ഹബ് ആയി ലക്ഷ്യം വച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ മുതൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് മോഡലുകൾ വരെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങൾക്കും ഇന്ത്യൻ വിപണിയിൽ വലിയ ഭാവിയുണ്ട്. അത് കൊണ്ട് തന്നെ തന്നെയാണ് ടൊയോട്ട, ഹ്യുണ്ടായി, കിയ, ഫോക്സ്‌വാഗൺ, സ്റ്റെല്ലാന്റിസ്, ബിവൈഡി പോലുള്ള ആഗോള ബ്രാൻഡുകൾ ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. 2024-25 കാലഘട്ടത്തിൽ ഇന്ത്യൻ വിപണി ചൈന, യു.എസ്. എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയിട്ടുണ്ട്.

വർഷംതോറും ലക്ഷക്കണക്കിന് പുതിയ കാറുകൾ വിറ്റഴിക്കുന്ന വിപണി എന്ന നിലയിൽ ഇന്ത്യ ആഗോള നിർമ്മാതാക്കളെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട് എന്ന് തന്നെ പറയാം. യുവജനങ്ങൾ കൂടുതലായതിനൊപ്പം തന്നെ വരുമാന വർധനവും വിപണി വളരുന്നതിൻ്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 140 കോടിയിലധികമാണെന്ന് അറിയാമല്ലോ, അതിൽ തന്നെ വലിയൊരു വിഭാഗം സ്വന്തമായി കാറുപയോഗിക്കുന്നവരാണ്.

Why Global Car Brands Target Indian Automotive Market

ഇന്നത്തെ കാലത്ത് ഒരു കാർ വാങ്ങുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ, സീറോ Downpayment -ൽ പോലും ലോൺ ലഭിക്കും. രാജ്യത്തെ സർക്കാരുകളും കാർ വിപണിയെ വല്ലാതെ പിന്തുണയ്ക്കുന്നുണ്ട്. പുതിയ ബ്രാൻഡുകൾ രാജ്യത്ത് വരുന്നതും, തങ്ങളുടെ പ്ലാൻ്റുകൾ ആരംഭിക്കുന്നതിനുമെല്ലാം സർക്കാർ മുന്നിൽ തന്നെയുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ,ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികൾ എല്ലാം ഓട്ടോമൊബൈൽ മേഖലയെ വളർത്താൻ സഹായകമാണ്.

ഏതൊരു സെഗ്മെൻ്റ് കാറുകൾക്കും ഇന്ത്യയിൽ ഡിമാൻ്റ് ഉണ്ട്.എൻട്രി ലെവൽ കാറുകൾ മുതൽ ആഡംബര കാറുകൾക്ക് വരെ ഡിമാൻ്റുണ്ട്. മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര എന്നീ ബ്രാൻഡുകൾക്ക് മികച്ച വിൽപ്പന ലഭിക്കുന്നുണ്ടെങ്കിലും ആഡംബര വാഹനങ്ങളും ഒട്ടും പിന്നിൽ അല്ല. മെർസിഡീസ് ബെൻസ്, ഔഡി,ബിഎംഡബ്ല്യു എന്നീ മോഡലുകളെല്ലാം തന്നെ വിൽപ്പനയിൽ പിന്നോട്ടല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Why Global Car Brands Target Indian Automotive Market

ഏറ്റവും മുന്നിലുള്ള യു.എസിന് 78 ലക്ഷം കോടി രൂപയാണ് വാഹനവ്യവസായത്തിലൂടെ ലഭിക്കുന്നത്. രണ്ടാം സ്ഥാനത്തുളള ചൈനയുടെ സംഭാവന 47 ലക്ഷം കോടി ആണെങ്കിൽ ഇന്ത്യയുടേത് 22 ലക്ഷം കോടിയാണ്. നിതിൻ ഗഡ്കരി അധികാരത്തിൽ വരുമ്പോൾ 7.5 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 10 വർഷത്തിന് ശേഷം ഇപ്പോളത് 22 ലക്ഷം കോടിയിൽ എത്തിക്കാൻ സാധിച്ചത് ചെറിയ കാര്യമല്ല.

നിലവിലെ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾ പൂർണമായും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വാഹൻ ഡാറ്റാബേസ് അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ 34.54 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാതാവും, വൻതോതിലുള്ള ഉൽപ്പാദനത്തിലും ശുദ്ധമായ ഊർജ ഉപയോഗത്തിലും രാജ്യത്തെ മുൻനിരയാക്കാനാണ് ഇന്ത്യൻ സർക്കാർ ഉദ്ദേശിക്കുന്നത്.

Why Global Car Brands Target Indian Automotive Market

ജപ്പാൻ മൊബിലിറ്റിയിൽ ഇന്ത്യൻ വാഹന വിപണിയെ ലക്ഷ്യം വച്ച് കൊണ്ട് നിരവധി മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏതൊരു ബ്രാൻഡിനും രാജ്യത്ത് തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ടൊയോട്ടയും, ഹോണ്ടയും എല്ലാം തന്നെ മത്സരിച്ച് തങ്ങളുടെ പ്രോട്ടോടൈപ്പും, കൺസപ്റ്റ് മോഡലുകളെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ FJ ക്രൂയിസർ ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 30, 2025, 16:45 [IST]
English summary
Why global car brands target indian automotive market explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X