ഹൈബ്രിഡ് കാറുകളോട് പ്രിയം കൂടുതലോ? ഇവിയെ വെല്ലുന്ന കാരണങ്ങൾ ഇതൊക്കെ
രാജ്യത്ത് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളോട് താൽപ്പര്യം കൂടുതലാണെങ്കിലും വിപണിയിൽ നിന്ന് വ്യക്തമാകുന്നത് ആളുകൾക്ക് ഹൈബ്രിഡ് കാറുകളോട് ഒരു പൊടിക്ക് ഇഷ്ട് കൂടുതലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഹൈബ്രിഡ് കാറുകളെ ഇവിയിൽ നിന്ന് വേറിട്ട് നിർത്തുന്ന ചില ഘടകങ്ങളുണ്ടല്ലോ. ഉദാഹരണമായി പറഞ്ഞാൽ ഡീസൽ,പെട്രോൾ എഞ്ചിൻ വാഹനങ്ങളുപയോഗിക്കുന്നതിനോളം ചിലവ് ഇല്ല എന്നതാണ് പ്രധാന കാര്യം. അതിനൊപ്പം തന്നെ എമിഷൻ വളരെ കുറവാണ് എന്നതുമുണ്ട്. പക്ഷേ ഒരു ഇവി ഉപയോഗിക്കുമ്പോൾ റേഞ്ചിനെ കുറിച്ചുള്ള ആശങ്ക, ചാർജിങ്ങ് സ്റ്റേഷൻ്റെ ലഭ്യതകുറവ് എന്നതും ഒരു ടെൻഷനാണ്. എന്താണെങ്കിലും ഗുണവും ദോഷവുമുണ്ട്.
ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുമ്പോൾ അല്ലെങ്കിൽ തീരുമാനിക്കുമ്പോൾ ഐസിഇ വാഹനം വേണോ അതോ ഇലക്ട്രിക് വാഹനം വേണോ എന്നതാണ് പലരുടേയും ആശയക്കുഴപ്പം. ഇന്ധനവില പല കുടുംബങ്ങളുടേയും ബജറ്റിനെ താളം തെറ്റിക്കുന്നു. എന്നാൽ മറുവശത്ത് ഇവി വാങ്ങിയാൽ ഞാൻ മുകളിൽ സൂചിപ്പിച്ചത് പോലെ റേഞ്ചിനെ കുറിച്ചുള്ള ആശങ്ക, ചാർജിങ്ങ് സ്റ്റേഷൻ്റെ ലഭ്യതകുറവ് എന്നതാണ്. ഇതിന് രണ്ടിനും ഇടയ്ക്കാണ് ഹൈബ്രിഡിൻ്റെ റോൾ വരുന്നത്.

എഞ്ചിനും ഇലക്ട്രിക് മോട്ടോറിനും ഇടയിൽ ഹൈബ്രിഡ് കാറുകൾ 30 മുതൽ 40 ശതമാനം കൂടുതൽ മൈലേജ് നൽകുന്നുണ്ട്. മൈലേജിനെക്കുറിച്ച് വളരെയധികം ആശങ്കയുളള ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ചൊരു തെരഞ്ഞെടുപ്പാണ് ഹൈബ്രിഡ് വാഹനങ്ങളെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇനി മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഇലക്ട്രിക് വാഹനങ്ങളെ പോലെ ചാർജ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. ഹൈബ്രിഡ് വാഹനങ്ങളിൽ ബാറ്ററി വേണ്ടെങ്കിലും റീജനറേറ്റിവ് വഴി ചാർജാകുന്നു.
ഇലക്ട്രിക് കാറുകളെ സംബന്ധിച്ച് കുറഞ്ഞ കാർബൺ പുറന്തളളലും പരിസ്ഥിതി സൗഹൃദവുമായിരിക്കും. പരിമിതമായ റേഞ്ച് ഉളളവർ ചാർജിംഗ് സ്റ്റേഷനുകൾക്ക് ചുറ്റുമുള്ള കൃത്യമായ ട്രിപ്പ് ആസൂത്രണം ആവശ്യമായ ഒരു കാര്യം തന്നെയാണ്. പെട്രോൾ അല്ലെങ്കിൽ ഡീസൽ കാറുകളെ അപേക്ഷിച്ച് ചാർജ് ചെയ്യാനും പരിപാലിക്കാനും വലിയ ചിലവ് വരുന്നില്ല.പക്ഷേ പെട്രോളോ ഡീസലോ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനെ അപേക്ഷിച്ച് ദൈർഘ്യമേറിയ ചാർജിംഗ് സമയം ഒരു പ്രശ്നം തന്നെയാണ്.

ഹൈബ്രിഡ് കാറുകള്‍ക്ക് സാധാരണ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാം. രാജ്യത്തെ മുക്കിലും മൂലയിലും വരെ പമ്പുകള്‍ ഉള്ളതിനാല്‍ ടെന്‍ഷനേ വേണ്ട. സ്ട്രോംഗ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളില്‍ റീജനറേറ്റീവ് ബ്രേക്കിംഗിലൂടെ ബാറ്ററി ചാര്‍ജാകുകയും ചെയ്യും. ഇതുകൂടാതെ, ഒരു എക്സ്റ്റേണല്‍ ചാര്‍ജറിന്റെ സഹായത്തോടെ ചാര്‍ജ് ചെയ്യാനും കഴിയും.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും മാരുതി ഗ്രാന്‍ഡ് വിറ്റാരയുമാണ് ഇന്ത്യയില്‍ നിലവില്‍ വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് കാറുകള്‍. ഇടക്ക് ദീര്‍ഘദൂര യാത്ര നടത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു ഹൈബ്രിഡ് കാര്‍ നിങ്ങള്‍ക്ക് പറ്റിയ ഓപ്ഷനായിരിക്കും. 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇവികള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അതേസമയം ബൈക്കിന്റെ മൈലേജ് തരുന്ന ഹൈബ്രിഡ് കാറുകള്‍ അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.
കൂട്ടത്തിലേക്ക് ഇപ്പോൾ മാരുതി സുസുക്കി വിക്ടോറിസും എത്തിയിരിക്കുകയാണ്. 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎൻജി ടാങ്ക് അണ്ടർബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് കൂടുതൽ സ്വതന്ത്രമാക്കാനായിട്ടുണ്ട്. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








