SEDAN കാറുകളുടെ കാലം കഴിഞ്ഞോ! ഇന്ത്യൻ വിപണിയെ മാറ്റിമറിച്ച് എസ്‌യുവി വിപ്ലവം
ഒരു കാലത്ത് ഇന്ത്യൻ കുടുംബങ്ങളുടെ ആദ്യ ഓപ്ഷനായിരുന്നു സെഡാൻ കാറുകൾ.എന്നാൽ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും SUV-കളുടെ എണ്ണം വേഗത്തിൽ വർധിക്കുകയാണ്. റോഡുകളുടെ അവസ്ഥ, ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, ഉപഭോക്തൃ ചിന്താഗതിയിലെ വ്യത്യാസങ്ങൾ എന്നിവയൊക്കെയാണ് ഇന്ത്യക്കാർ സെഡാൻ വിട്ട് എസ്‌യുവികളിലേക്ക് ചേക്കേറാനുളള പ്രധാന കാരണങ്ങളായി പറയുന്നത്. റോഡുകളുടെ മോശം അവസ്ഥ കാരണം സെഡാൻ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഒരു വെളളക്കെട്ടുണ്ടായാലോ, റോഡുകളിലെ ഉയർന്ന സ്പീഡ് ബ്രേക്കറുകളെ മറികടക്കണമെങ്കിൽ എസ്‌യുവി തന്നെ വേണം. അത് പോലെ തന്നെ എസ്‌യുവികളുടെ ഉയർന്ന ഡ്രൈവിംഗ് പോസിഷൻ ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു കാരണമാണ്.
റോഡിന്റെ മികച്ച വിസിബിളിറ്റി, സേഫ്റ്റി, ദീർഘദൂര യാത്രകളിലെ സൗകര്യം എന്നിവയൊക്കെയാണ് എസ്‌യുവികൾക്ക് മുൻതൂക്കം നൽകുന്നപ്രധാന ഘടകങ്ങൾ. സെഡാനുകളിൽ ഇല്ലാത്ത ഒരു മസ്കുലർ ലുക്കും എസ്‌യുവിയിൽ ഉപഭോക്താക്കൾ കണ്ടെത്തുന്നു. ഇ്പോൾ വിപണിയിൽ എത്തുന്ന എസ്‌യുവികൾ പഴയ മോഡലുകൾ പോലെ ഇന്ധക്ഷമത കുറവുളളവരല്ല. അത് കൊണ്ട് വലിയ വണ്ടികൾക്ക് മൈലേജ് കിട്ടില്ല എന്ന മിഥ്യാധാരണ മാറിക്കൊണ്ടിരിക്കുകയാണ്.

കുടുംബ ആവശ്യങ്ങളും ജീവിതശൈലി മാറ്റങ്ങളും എസ്‌യുവികളുടെ ഡിമാൻഡ് വർധിപ്പിക്കുന്നു. കൂടുതൽ ബൂട്ട്സ്‌പേസ്, വിശാലമായ ക്യാബിൻ, ഫ്ലെക്സിബിൾ സീറ്റിംഗ് എന്നിവയെല്ലാം തന്നെ നിറവേറ്റാൻ പ്രാപ്തമാണ്. യാത്രകൾ, വീക്കെൻഡ് ട്രിപ്പുകൾ, മൾട്ടി-പർപ്പസ് ഉപയോഗം എന്നിവക്ക് എസ്‌യുവികൾ കൂടുതൽ പ്രായോഗികമാണ് എന്നതാണ് കാരണം.
സെഡാൻ കാറുകളേക്കാൾ ഒരു സ്റ്റാറ്റസ് സിംബലായും എസ്‌യുവികൾ മാറിയിട്ടുണ്ട്. ചെറിയ ബജറ്റിൽ തന്നെ SUV ലുക്ക്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പ്രീമിയം ഫീൽ എന്നിവ ലഭിക്കുന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. കുറച്ച് കൂടുതൽ കാശ് മുടക്കിയാൽ വലിയവണ്ടി വാങ്ങാമല്ലോ എന്ന ചിന്തയാണ് വിപണിയെ മാറ്റിമറിച്ചിരിക്കുന്നത്.

സെഡാൻ സെഗ്മെന്റ് ഇന്ത്യയിൽ നിന്ന് പൂര്‍ണമായും അപ്രസക്തമാകുന്നില്ലെങ്കിൽ പോലും SUV-കളുടെ വളർച്ച സെഡാൻ്റെ ഗ്ലാമർ കുറയ്ക്കുന്നുണ്ട്. വിപണി ആവശ്യങ്ങൾക്കനുസരിച്ച് കാർ നിർമ്മാതാക്കൾ മാറുമ്പോൾ, ഉപഭോക്തൃ തിരഞ്ഞെടുപ്പുകളും മാറുന്നു. നിലവിലെ സാഹചര്യങ്ങളിൽ, എസ്‌യുവികളാണ് ഇന്ത്യൻ വാഹന വിപണിയുടെ ഭാവിയെ നിർണ്ണയിക്കുന്നത് എന്ന് തന്നെ പറയാൻ സാധിക്കും.
2026-ൽ ആണെങ്കിൽ പോലും കൂടുതലുംഎസ്‌യുവി മോഡലുകളാണ് അവതരിപ്പിക്കാൻ പോകുന്നത്. റോഡ് ടെസ്റ്റിംങിനിടെ നിരവധി തവണ ചർച്ചയാകപ്പെട്ട ഒരു മോഡലാണ് മഹീന്ദ്ര വിഷൻ എസ്. റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്ര XUV300 എസ്‌യുവിയുടെ പുതുതലമുറ മോഡൽ എന്ന നിലയ്ക്കാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഷാർപ്പ് എൽഇഡി ഡിആർഎല്ലുകൾ, വലിയ ഗ്രിൽ, മസ്കുലാർ ബോൺനെറ്റ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയായിരിക്കും പ്രധാന ആകർഷണങ്ങൾ. പിന്നിൽ പുതിയ ടെയിൽലാമ്പും സ്പോർട്ടി റിയർ ബമ്പറും നൽകുന്നതായിരിക്കും.

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന എസ്‌യുവികളിലൊന്നാണ് ബ്രെസ. ഈ മോഡലിൻ്റെ വരാനിരിക്കുന്ന വേർഷൻ ഇപ്പോൾ വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വലിയ ഗ്രിൽ, സ്ലിം എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഹെഡ്‌ലാമ്പ് സിഗ്നേച്ചർ എന്നിവ ഒറ്റ നോട്ടത്തിൽ മയക്കുന്ന ഡിസൈനുകളിൽ ഉൾപ്പെടുന്നതായിരിക്കും. മാത്രവുമല്ല 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ്റെ കൂടുതൽ കാര്യക്ഷമതയുള്ള പതിപ്പ് ഈ മോഡലിൽ കാണാനുള്ള സാധ്യതയുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








