മേയ്ച്ച് നടക്കാൻ ഇച്ചിരി ബുദ്ധിമുട്ടാ; പക്ഷേ കാടും മേടും ഇവന് പുല്ലാണ്, റാങ്ലറിൻ്റെ ഹൈലൈറ്റുകൾ ഇതൊക്കെ

വലിയ ഓഫ്റോഡ് രാജാക്കൻമാരുടെ ലിസ്റ്റ് എടുക്കുമ്പോൾ തലയെടുപ്പോടെ മുന്നിൽ തന്നെയുളള പേരാണ് ജീപ്പ് വ്റാംഗ്ലർ. ഓഫ്റോഡിങ്ങിൻ്റെ രാജാവെന്ന് ചുമ്മാ വിളിക്കുന്നതല്ല കേട്ടോ. എല്ലാ അർത്ഥത്തിലും ഇവനൊരു കൊമ്പൻ തന്നെയാണ്. എന്നാൽ എന്തൊക്കെ കാരണങ്ങളാണ് മറ്റ് ഓഫ്റോഡറുകളിൽ നിന്ന് ജീപ്പ് വ്റാംഗ്ലറിനെ വ്യത്യസ്തനാക്കുന്നതെന്ന് വിശദമായിട്ടൊന്ന് നോക്കിയാലോ. ആദ്യം തന്നെ ഏതൊരു ഓഫ്റോഡറിനെ പോലേയും ജീപ്പിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഒരു പ്ലസ് പോയിൻ്റ്.237 mm ആണ് വ്റാംഗ്ലറിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ്. അത് കൊണ്ട് അത്ര ചെറിയ കുഴിയോ കല്ലോ ഒന്നും ഇവനൊരു വിഷയമല്ല എന്ന് മനസിലാകുമല്ലോ.

അടുത്തതായി എടുത്തു പറയേണ്ടത് വാഹനത്തിൻ്റെ വാട്ടർ വേഡിങ്ങ് കപ്പാസിറ്റിയാണ്. ഏതൊരു ഓഫ്റോഡറുകളുമായി താരതമ്യം ചെയ്താലും ജീപ്പിന് മികച്ച ഉയരമുളളത് കൊണ്ട് തന്നെ ഏത് വെളളപ്പൊക്കവും ഇവനൊരു പുത്തരിയല്ല. 67.65 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഈ എസ്‌യുവി വാങ്ങാം. റാംഗ്ലര്‍ അണ്‍ലിമിറ്റഡ് വേരിയന്റിന് 71.65 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റാംഗ്ലറിന് തുടിപ്പേകുന്നത്. 270 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ, മെക്കാനിക്കലി ലോക്കിംഗ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍, ഫുള്‍ ഫ്ലോട്ട് 44 എച്ച്ഡി ഡാന റിയര്‍ സോളിഡ് ആക്‌സില്‍, 4:1 ലോ റേഷ്യോ റോക്ക്-ട്രാക്ക് ട്രാന്‍സ്ഫര്‍ കെയ്‌സ്, ബിഎഫ്ഗുഡ്രിച്ച് M/T ടയറുകള്‍ എന്നിവയാണ് റാംഗ്ലര്‍ റൂബിക്കോണ്‍ എസ്‌യുവിയില്‍ വരുന്ന ഓഫ്-റോഡ് സവിശേഷതകൾ.

ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമായി വരുന്നു. ഈ ഐക്കണിക്ക് ഓഫ്-റോഡ് എസ്‌യുവിയിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം U കണക്റ്റ് 5 സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും ഒരേ ലെതറില്‍ പൂര്‍ത്തിയാക്കിയ നാപ്പ ലെതര്‍ ഇന്റീരിയറും ഇതിന് ലഭിക്കുന്നു. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററും 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റവും അണ്‍ലിമിറ്റഡ് വേരിയന്റിലുണ്ട്.

കൂടാതെ റൂബിക്കോണ്‍ വേരിയന്റിനൊപ്പം ആല്‍പൈന്‍ പ്രീമിയം 9-സ്പീക്കര്‍ ഓഡിയോ സിസ്റ്റവുമുണ്ട്. റൂബിക്കോണ്‍ വേരിയന്റിന് 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു, അതേസമയം, അണ്‍ലിമിറ്റഡ് വേരിയന്റിന് 18 ഇഞ്ച് വീലുകളും ലഭിക്കുന്നു. ലെവല്‍-2 ADAS ഉള്‍പ്പെടെ 85 സേഫ്റ്റി ഫീച്ചറുകള്‍ എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു.

73.24 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ (Jeep Wrangler Willys '41 Edition) മോഡലാണ് വെറും മൂന്ന് ആഴ്ച്ചകൾക്കുള്ളിൽ വിറ്റുതീർന്നിരിക്കുന്നത്. അതിൻ്റെ സന്തോഷത്തിലാണ് ബ്രാൻഡ്. 1941 ലെ ഒറിജിനൽ മിലിട്ടറി വില്ലീസിന്റെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചത്. ഡിസൈനിലെ ഏറ്റവും വലിയ ഹൈലൈറ്റ് വില്ലീസിനെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള പഴയ ആ കളർ ഓപ്ഷൻ തന്നെയായിരുന്നു. കൂടാതെ പുതിയ ആക്‌സസറികളും വാഹനത്തിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്‌തിരുന്നു.

ടോപ്പ്-സ്പെക്ക് റൂബിക്കൺ വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയ റാങ്‌ലർ വില്ലീസ് '41 സ്പെഷ്യൽ എഡിഷൻ എക്സ്ക്ലൂസീവ് "41 ഗ്രീൻ" കളർ ഓപ്ഷനിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഒറിജിനൽ വില്ലീസ് ജീപ്പിന്റെ മിലിട്ടറി ഗ്രീനിനെ അനുസ്മരിപ്പിക്കുന്ന നിറത്തിനോട് ആളുകൾക്ക് പ്രത്യേക ഒരു ഇഷ്‌ടമുണ്ടെന്നതും കമ്പനിക്ക് കൃത്യമായി അറിയാമായിരുന്നു.

മിലിട്ടറി ഗ്രീൻ കളർ ഓപ്ഷനൊപ്പം 1941 എന്ന വർഷത്തെ ഓർമപ്പെടുത്തുന്ന ഡീക്കൽ സ്റ്റാമ്പും എസ്‌യുവിയുടെ ബോണറ്റിൽ പതിപ്പിച്ചിരുന്നു. ജീപ്പിന്റെ യുദ്ധക്കളത്തിലെ തുടക്കങ്ങളെയാണ് ഇതെല്ലാം ഓർമിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. റാങ്‌ലർ വില്ലീസ് '41 സ്‌പെഷ്യൽ എഡിഷനിൽ പവർഡ് സൈഡ് സ്റ്റെപ്പ്, പുതിയ ഇന്റീരിയർ ഗ്രാബ് ഹാൻഡിലുകൾ, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഫ്ലോർ മാറ്റുകൾ, ഫ്രണ്ട്, റിയർ ഡാഷ്‌ക്യാമുകൾ എന്നിവയും ജീപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 4, 2025, 8:30 [IST]
English summary
Why jeep wrangler is an impressive off roader all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X