മഹീന്ദ്രയ്ക്ക് മുന്നിൽ നാണം കെട്ട വിൽപ്പനയുമായി ടാറ്റ; സഫാരിയേക്കാൾ അഞ്ചുമടങ്ങ് വിൽപ്പനയുമായി ഹോട്ട്ബോയ്

രാജ്യത്ത് എസ്‌യുവികളോടുളള താൽപ്പര്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഒരു കാലത്ത് സെഡാൻ ഭരിച്ചിരുന്ന ഇന്ത്യൻ വിപണിയിലേക്ക് മസ്കുലർ ലുക്കും വിശാലമായ സ്പേസുമൊക്കെ ആയി തളളിക്കയറി എത്തിയത് മുതലാണ് ജനങ്ങൾക്ക് എസ്‌യുവിയോടുളള പ്രിയം കൂടി വന്നത്. ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിരവധി എസ്‌യുവികളുണ്ടെങ്കിലും ഒരു തികഞ്ഞ മോഡലുകളായി മുന്നിലുളളത് മഹീന്ദ്രയുടെ XUV 700-യും ടാറ്റ സഫാരിയും ഇന്ത്യൻ ബ്രാൻഡുകൾ തമ്മിൽ പ്രത്യക്ഷത്തിൽ ഒരു തുറന്ന യുദ്ധമില്ലെങ്കിലും സഫാരിയേക്കാൾ ജനങ്ങൾക്ക് താൽപ്പര്യം മഹീന്ദ്രയുടെ മസിൽമാനോടാണ് എന്നത് വിൽപ്പന കണക്കുകൾ കാണുമ്പോൾ മനസിലാകുമല്ലോ.

എന്തുകൊണ്ടായിരിക്കും സഫാരിയേക്കാൾ മേൽക്കോയ്മ മഹീന്ദ്രയുടെ മോഡലിന് ലഭിക്കുന്നതെന്ന് വിശദമായി ഒന്ന് പരിശോധിച്ചാലോ. എഞ്ചിനിൽ നിന്ന് തുടങ്ങിയാൽ മഹീന്ദ്ര XUV700-ൽ ലഭിക്കുന്നത് 2.0-ലിറ്റർ ടർബോ പെട്രോളും 2.2-ലിറ്റർ ഡീസൽ എൻജിനുമാണ്. ഇത് രണ്ടും പെർഫോമൻസിൻ്റെ കാര്യത്തിൽ എതിരാളികളെ മലർത്തിയടിക്കുന്നവയാണ്. ശക്തമായ പ്രകടനം നൽകുന്നു.

Mahindra xuv 700 vs tata safari

ടാറ്റ സഫാരി ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. 168 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിനാണ് സഫാരിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

അത് പോലെ തന്നെ ടെക്നോളജിയിലേക്ക് നോക്കിയാലും ഒരുപടി മുന്നിലാണ് മഹീന്ദ്ര XUV 700. കിടിലൻ ടെക്നോളജികളും അത്യാധുനിക സാങ്കേതിക വിദ്യ കൊണ്ട് ഉപഭോക്താക്കളുടെ മനസിൽ സ്ഥാനം പിടിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. അഡാസ്,ഡ്യുവൽ 10.25 ഇഞ്ച് ഡിസ്പ്ലേ, അലക്സ്,അങ്ങനെ സഫാരിയിൽ കാണാത്ത പല സംവിധാനങ്ങളും മഹീന്ദ്രയുടെ എസ്‌യുവിയിൽ കാണാൻ സാധിക്കും.

Mahindra xuv 700 vs tata safari

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണക്കുന്ന 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, ഇന്‍-ബില്‍റ്റ് iRA തുടങ്ങിയ ഫീച്ചറുകള്‍ സഫാരി വാഗ്ദാനം ചെയ്യുന്നു. കണക്ട് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, മൂഡ് ലൈറ്റിംഗ് എന്നിവയാണ് ടാറ്റ സഫാരിയിൽ ലഭിക്കുന്നത്.

സേഫ്റ്റിയുടെ കാര്യത്തിൽ രണ്ട് പേരും മുന്നിൽ തന്നെയുണ്ട്. ക്രാഷ് ടെസ്റ്റിൽ രണ്ട് മോഡലുകളും ഫൈവ് സ്റ്റാർ റേറ്റിങ്ങ് കരസ്ഥാക്കിയിട്ടുണ്ട്. മഹീന്ദ്ര XUV700, കുട്ടികളുടെ സംരക്ഷണത്തിനായി ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്‌കോർ നേടിയിട്ടുണ്ട്, 49-ൽ നിന്ന് 41.66 പോയിന്റാണ് വാഹനം കൈവരിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ വാഹനമായിരുന്നു ടാറ്റ സഫാരി.മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 30.08 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.54 പോയിന്റും ലഭിച്ചു.

Mahindra xuv 700 vs tata safari

സെപ്റ്റംബർ മാസത്തിൽ ജിഎസ്ടി ഇളവ് വന്നതോടെ മഹീന്ദ്ര XUV 700 മോഡലിന് 1.43 ലക്ഷം രൂപ വരെയാണ് കുറവ് വന്നിരിക്കുന്നത്. ടാറ്റയുടെ മോഡലിലേക്ക് വന്നാൽ സഫാരി 1.45 ലക്ഷം രൂപ കുറഞ്ഞ് 15.49 ലക്ഷം രൂപയിൽ ആണ് വില ആരംഭിക്കുന്നത്. എന്നിട്ടും ടാറ്റ സഫാരി വിറ്റത് സെപ്റ്റംബർ മാസത്തിൽ വെറും 2000 യൂണിറ്റുകളാണെങ്കിൽ മഹീന്ദ്ര XUV 700 വിറ്റത് 9764 യൂണിറ്റുകളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 29, 2025, 14:30 [IST]
English summary
Why mahindra xuv700 outsells tata safari in indian market explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X