പെമ്പിളേളർക്ക് വേണ്ടത് മാരുതിയുടെ ഈ കുഞ്ഞനെ; ഇഗ്നിസിൽ ക്രഷ് അടിക്കുന്ന കാര്യങ്ങൾ ഇതൊക്കെ
മാരുതി സുസുക്കി എന്നാൽ ജനപ്രിയ ബ്രാൻഡാണല്ലോ, എല്ലാ പ്രായക്കാർക്കും ഒരു പോലെ പ്രിയപ്പെട്ട ബ്രാൻഡാണെങ്കിലും സ്ത്രീകൾക്ക് ചില മോഡലുകൾ വളരെ പ്രിയപ്പെട്ടതാണ്. ഓടിക്കാനുള്ള എളുപ്പം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ,മികച്ച മൈലേജ്, അതിനൊപ്പം സേഫ്റ്റി ഫീച്ചറുകൾ കൂടിയാകുമ്പോൾ ഏതൊരു പെണ്ണും മോഹിച്ചു പോകും മാരുതിയുടെ സുന്ദര കുഞ്ഞനായ ഇഗ്നിസിനെ. ഇന്ത്യൻ വിപണിയിൽ സ്ത്രീജനങ്ങൾക്ക് എന്തുകൊണ്ടാണ് മാരുതി സുസുക്കി ഇഗ്നിസിനോട് താൽപ്പര്യം കൂടുതലെന്ന് വിശദമായി പരിശോധിച്ചാലോ. നിങ്ങൾ ഒരു ഇഗ്നിസ് ഉടമയാണെങ്കിൽ നിങ്ങൾക്ക് പ്രിയപ്പട്ടതാക്കുന്ന നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാം കേട്ടോ.
ആദ്യ തന്നെ ഇഗ്നിസിൻ്റെ ഡിസൈൻ തന്നെയാണ് പ്രധാന കാരണം.സ്റ്റൈലും പ്രായോഗികതയും സംയോജിപ്പിച്ചുകൊണ്ട്, അതുല്യമായ രൂപകൽപ്പന കൊണ്ട് ഇഗ്നിസ് മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നുണ്ട്. ഇനി ഇൻ്റീരിയറിലേക്ക് കയറിയാൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ എല്ലാം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതെല്ലാം ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നത് കൊണ്ട് തന്നെ, ഇത് പലർക്കും ഇഷ്ടപ്പെട്ട ഓപ്ഷനാക്കി മാറ്റുന്നു.

സ്ത്രീകൾ സാധാരണ പവറിനെ കുറിച്ചും പെർഫോമൻസിലും ഒന്നും ശ്രദ്ധിക്കാറില്ല എന്നുള്ള പഴഞ്ചൻ ധാരണകളുണ്ട്. എന്നാൽ സംഭവം അങ്ങനെ ഒന്നുമില്ല ഒരുപാട് വണ്ടിപ്രാന്തികളുണ്ട് കേട്ടോ. ഇഗ്നിസിൻ്റെ എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഈ എഞ്ചിന്‍ പരമാവധി 83 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കുന്നു.
ഈ കാറിന് ലിറ്ററിന് 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് ലഭിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. എസ്‌യുവിഷ് ലുക്ക് ഉള്ളതിനാല്‍ ആദ്യമായി കാര്‍ വാങ്ങുമ്പോള്‍ ബജറ്റ് ഹാച്ച്ബാക്കിനേക്കാള്‍ തൊട്ട് മുകളില്‍ നിലക്കുന്ന ഒരെണ്ണം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ ഫസ്റ്റ് ഓപ്ഷനായി മാറ്റുന്നു. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, എയര്‍ബാഗുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട് കേട്ടോ.

5.35 ലക്ഷം രൂപയിലാണ് മാരുതി സുസുക്കി ഇഗ്നിസിൻ്റെ പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ജിഎസ്ടി ഇളവ് കൂടി വന്നതോടെ 71300 രൂപയോളം കുറവാണ് വാഹനത്തിൻ്റെ വിലയിൽ വന്നിരിക്കുന്നത്. സുസുക്കിയുടെ ടോട്ടല്‍ എഫക്റ്റീവ് കണ്‍ട്രോള്‍ ടെക്‌നോളജി (STECT) പ്ലാറ്റ്ഫോമിലാണ് ഇഗ്‌നിസ് നിര്‍മ്മിച്ചിരിക്കുന്നത്. 7 മോണോടോണ്‍, 3 ഡ്യുവല്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകളില്‍ ഇഗ്‌നിസ് ലഭ്യമാണ്.
നെക്‌സ ബ്ലൂ, ലൂസന്റ് ഓറഞ്ച്, സില്‍ക്കി സില്‍വര്‍, ടര്‍ക്കോയിസ് ബ്ലൂ, ഗ്ലിസ്റ്റിനിംഗ് ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ്, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് റൂഫുള്ള ലൂസന്റ് ഓറഞ്ച്, സില്‍വര്‍ റൂഫുള്ള നെക്‌സ ബ്ലൂ, ബ്ലാക്ക് റൂഫുള്ള നെക്‌സ ബ്ലൂ എന്നിവയാണ് അവ. ടാറ്റ ടിയാഗോ, ഹ്യുണ്ടായി i10, മാരുതി വാഗണ്‍ആര്‍, മാരുതി സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുമായാണ് ഇഗ്‌നിസ് ഏറ്റുമുട്ടുന്നത്.

നേരത്തെ 5.85 ലക്ഷം രൂപക്ക് ലഭ്യമായിരുന്ന ഇഗ്‌നിസിന്റെ ബേസ് സിഗ്മ വേരിയന്റിന് ഇപ്പോള്‍ 5.35 ലക്ഷം രൂപ മുടക്കിയാല്‍ മതി. ടോപ് സ്‌പെക് ആല്‍ഫ എഎംടി വേരിയന്റിന്റെ വില 8.12 ലക്ഷത്തില്‍ നിന്ന് 7.42 ലക്ഷം രൂപയായി കുറഞ്ഞു. ഈ വിലകള്‍ എല്ലാം എക്‌സ്‌ഷോറൂം ആണ് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ് കേട്ടോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








