പെട്രോളും ഡീസലും പിന്നിലോട്ട് നിന്നോ; നാട്ടിലെങ്ങും ഇപ്പോൾ വിൻഡ്സർ ഇവി ഭ്രമം, കാരണം ഇതാണ്

ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ പെട്രോൾ ഡീസൽ മോഡലുകൾക്ക് ഡിമാൻ്റ് കുറഞ്ഞുവെന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ. വാഹനപ്രേമികൾക്ക് ഇന്നും എഞ്ചിൻ്റെ മുരൾച്ച കേട്ടില്ലെങ്കിൽ വല്ലാത്ത സങ്കടമാണ് എന്ന് പറഞ്ഞവർ പോലും ഇവി വാങ്ങുന്നത് കാണാം. എന്തുകൊണ്ടായിരിക്കും ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം കൂടിവരുന്നത്. കൂടുതൽ റേഞ്ച് ഉളളത് കൊണ്ടായിരിക്കുമോ, അതോ മെയിൻ്റെനൻസ് ആണോ. വിലയുടെ കാര്യം നോക്കിയാൽ കൂടുതൽ റേഞ്ചുള്ള വാഹനത്തിന് നല്ല വില മുടക്കണം. ഞാൻ തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ഇലക്ട്രിക് വാഹനങ്ങളിൽ ഇപ്പോൾ ഏറെ ഡിമാൻ്റുളള മോഡലായി മാറിയിരിക്കുകയാണ് എംജിയുടെ വിൻഡ്സർ ഇവി. വിൻഡ്സറിനെ വേറിട്ട് നിർത്തുന്ന ചില കാര്യങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞാലോ

ആദ്യം വാഹനത്തിൻ്റെ വിലയിൽ നിന്ന് തന്നെ തുടങ്ങാം. വിൻഡ്‌സറിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണെങ്കിലും ബാറ്ററി-ആസ്-എ-സർവീസ് (BaaS) ആയാണ് വരുന്നത്. ഒരു കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ മാത്രമാണ് കാറിന്റെ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുക. കാറിന് മുടക്കുന്ന വില കുറക്കാനുള്ള ഐഡിയയാണ് എംജി ഇതിലൂടെ കണ്ടത്.

മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ ബേസ് മോഡലായ എക്സൈറ്റ് എന്ന വേരിയൻ്റിൽ പോലും മികച്ച ഫീച്ചറുകളും സംവിധാനങ്ങളും നൽകുന്നുണ്ട് എന്നതാണ്. എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ എന്നിവ പോലുള്ള സിഗ്നേച്ചർ സവിശേഷതകളെല്ലാം വിൻഡ്‌സർ എക്‌സൈറ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഈ വേരിയൻ്റിൽ ഐസ്മാർട്ട് സ്യൂട്ടിൽ നിന്നുള്ള കണക്റ്റഡ് കാർ ഫീച്ചറുകളിൽ ഭൂരിഭാഗവും എംജി വാഗ്ദാനം ചെയ്യുന്നുമില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ചാരിയിരിക്കാവുന്ന 'എയ്‌റോ-ലോഞ്ച്' റിയർ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ വിൻഡ്‌സറിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളായതിനാൽ എക്‌സൈറ്റിൽ ഇതെല്ലാം കിട്ടും. ഈ വേരിയൻ്റിന് 6 സ്പീക്കർ സൌണ്ട് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്. വിൻഡ്‌സറിൽ മിക്ക സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി എംജി വാഗ്ദാനം ചെയ്യുന്നതിനാൽ ഇക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട.

ഇതോടൊപ്പം തന്നെ ആളുകളെ ആകർഷിക്കുന്ന മറ്റൊരു കാര്യമാണ് വാഹനത്തിൻ്റെ ബാറ്ററി പാക്ക്. നിലവില്‍ വില്‍പ്പനയിലുള്ള വിന്‍ഡ്സര്‍ ഇവി 38 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. 136 bhp പവറും 200 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ ശക്തി.

ഇക്കോ, ഇക്കോ+, നോര്‍മല്‍, സ്പോര്‍ട് എന്നീ നാല് ഡ്രൈവിംഗ് മോഡലുകളും ഇലക്ട്രിക് എംപിവിയില്‍ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്കുള്ള വിന്‍ഡ്‌സര്‍ ഇവിയുടെ പ്രാരംഭ വില 13.50 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 15.50 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണിത്. വെറും 6 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ 20,000 യൂണിറ്റ് വിൽപ്പന നേടി റെക്കോർഡിട്ടിരിക്കുകയാണ് എംജിയുടെ വിൻഡ്‌സർ ഇവി.

എക്‌സൈറ്റ് വേരിയന്റിന് ഇപ്പോൾ 13,99,800 രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 14,99,800 രൂപയും ഉയർന്ന എസെൻസ് വേരിയന്റിന് 15,99,800 രൂപയുമാണ് വില വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രോസ്ഓവർ വാഹനമായ വിൻഡ്‌സർ ഇവി വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നതെങ്കിലും ഒരു എംപിവിയുടെ സ്പേസും പ്രായോഗികതയുമാണ് സമ്മാനിക്കുന്നത് കേട്ടോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 15, 2025, 13:37 [IST]
English summary
Why mg windsor is popular electric car in india reasons behind high demand explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X