പുതിയ കാര്‍ വാങ്ങുമ്പോള്‍ ഡിസ്‌പ്ലേ യൂണിറ്റിന്റെ വില കൂടി ചോദിച്ചേക്കൂ; പരിഗണിക്കാനുള്ള 5 കാരണങ്ങള്‍

ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പന അത് എത്തരത്തില്‍ ഡിസ്‌പ്ലേ ചെയ്യുന്നു എന്നതിനെ കുറിച്ച് കൂടി ആശ്രയിച്ചിരിക്കുന്നു. ഒരു കാര്‍ ഷോറൂമോ (Car Showroom) വസ്ത്രാലയമോ മറ്റേത് കടയായാലും അവിടെ വില്‍ക്കുന്ന സാധനങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കും. ഒരു ഷോറൂമില്‍ ഡിസ്‌പ്ലേക്ക് വെച്ച കാറുകള്‍ക്ക് (Display Cars) പലപ്പോഴും ഉപഭോക്താക്കള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നാണ് സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തവര്‍ വരെ സാക്ഷ്യപ്പെടുത്തുന്നത്. ഈ കാറുകള്‍ കുറച്ചുകാലം ഡിസ്‌പ്ലേയില്‍ ഇരുന്നിരിക്കാം, ചില ഉപഭോക്താക്കള്‍ ഇതിനുള്ളില്‍ കയറി ഇരുന്നിട്ടുമുണ്ടാകും.

ഈ 'യൂസ്ഡ്' എന്ന തോന്നല്‍ മാറ്റിവെച്ചാല്‍, പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഒരാള്‍ക്ക് ഏറ്റവും മികച്ച ഡീലില്‍ വാങ്ങാന്‍ സാധിക്കുന്ന ഒന്നാണ് ഈ ഡിസ്‌പ്ലേ കാറുകള്‍. ഈ ഉത്സവ സീസണില്‍ പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഡിസ്‌പ്ലേ യൂണിറ്റുകളുടെ വില കൂടി ഒന്ന് അന്വേഷിച്ച് നോക്കൂ. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഡിസ്‌പ്ലേ യൂണിറ്റുകള്‍ പരിഗണിക്കുന്നത് എന്തുകൊണ്ട് മികച്ച തീരുമാനമാണെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ നോക്കാന്‍ പോകുന്നത്.

maruti showrom display cars

1. മെച്ചപ്പെട്ട സംരക്ഷണം

മിക്ക പുതിയ സ്റ്റോക്ക് കാറുകളും ആഴ്ചകളോ മാസങ്ങളോ തുറന്ന സ്റ്റോക്ക് യാര്‍ഡുകളില്‍ വെയിലത്തും മഴയിലും പൊടിയിലും കിടക്കാറുണ്ട്. എന്നാല്‍, ഡിസ്‌പ്ലേ കാറുകള്‍ എപ്പോഴും വൃത്തിയുള്ള, എയര്‍ കണ്ടീഷന്‍ ചെയ്ത ഷോറൂമിനുള്ളിലാണ് സൂക്ഷിക്കുന്നത്. ഇതിനാല്‍ യാര്‍ഡുകളില്‍ സൂക്ഷിച്ച കാറിനെ അപേക്ഷിച്ച് ഡിസ്‌പ്ലേ യൂണിറ്റുകള്‍ക്ക് പെയിന്റ്, റബ്ബര്‍ ഘടകങ്ങള്‍, ഇന്റീരിയര്‍ എന്നിവയ്ക്ക് മികച്ച സംരക്ഷണം ലഭിക്കുന്നു.

2. കൃത്യമായ പരിപാലനം

സ്റ്റോക്ക് യാര്‍ഡിലെ കാറുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുന്നു. അതേസമയം ഡിസ്‌പ്ലേ കാറുകള്‍ ദിവസവും സ്റ്റാര്‍ട്ട് ചെയ്യുകയും ഫീച്ചറുകള്‍ ഉപഭോക്താക്കളെ കാണിക്കാനായി വൃത്തിയാക്കുകയും ചെയ്യുന്നു. ഇത് കാര്‍ മികച്ച കണ്ടീഷനില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. എങ്കിലും, അടച്ചിട്ട സ്ഥലത്ത് കാറുകള്‍ തുടര്‍ച്ചയായി സ്റ്റാര്‍ട്ട് ചെയ്യുന്നത് നല്ലതല്ല എന്ന കാര്യം കൂടെ ഓര്‍മിപ്പിക്കുന്നു.

showroom display cars

3. ഫ്രീ ആക്സസറികള്‍

തുടക്കത്തില്‍ പറഞ്ഞ പോലെ ഷോറൂമിലെത്തുന്ന ഉപഭോക്താക്കളുടെ നേത്രങ്ങളെ ആകര്‍ഷിക്കാനായി ഡിസ്‌പ്ലേ വാഹനങ്ങളില്‍ ചില ഓപ്ഷനല്‍ ആക്‌സസറികള്‍ ഫിറ്റ് ചെയ്യാറുണ്ട്. ഡിസ്‌പ്ലേ വാഹനങ്ങളില്‍ ക്രോം ട്രിമ്മുകള്‍, ഡോര്‍ വൈസറുകള്‍, സീറ്റ് കവറുകള്‍ തുടങ്ങിയ ഓപ്ഷണല്‍ ആക്സസറികളാണ് പൊതുവേ ഘടിപ്പിക്കാറുണ്ട്. ഇവ നീക്കം ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലും അവ വേസ്റ്റാകാനും ഇടയുള്ളതിനാല്‍ മിക്കപ്പോഴും ഡീലര്‍മാര്‍ ആക്‌സസറികള്‍ സൗജന്യമായി നല്‍കുന്നു. ഇത് നിങ്ങള്‍ക്ക് നല്ലൊരു തുക ലാഭിക്കാന്‍ സഹായിക്കും.

4. വിലപേശാം

പുതിയ ഓര്‍ഡറുകള്‍ നല്‍കുന്നതിന് മുന്‍പ് ഡിസ്‌പ്ലേ കാറുകള്‍ വിറ്റുതീര്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് താല്‍പ്പര്യമുണ്ടാകും. കാര്‍ അവരുടെ ഇന്‍വെന്ററിയില്‍ ഉള്ളതിനാല്‍ പുതിയതിനെക്കാള്‍ കൂടുതല്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളോ മറ്റ് അധിക ആനുകൂല്യങ്ങളോ നേടാനുള്ള അവസരമുണ്ടാകും. ഡീലര്‍ഷിപ്പിന് അവരുടെ സ്ഥലം ഫ്രീയാക്കാനും നിങ്ങള്‍ക്ക് മികച്ച ലാഭം നേടിത്തരാനും പറ്റുന്ന ഒരു മികച്ച ഇടപാടായിരിക്കും ഇത്.

mg select

5. പെയിന്റ് സംരക്ഷണം

ഷോറൂം ലൈറ്റുകളില്‍ തിളങ്ങാന്‍ ഡിസ്‌പ്ലേ കാറുകള്‍ക്ക് സ്റ്റാഫ് പോളിഷും വാക്സും പതിവായി ഉപയോഗിക്കുന്നു. ഇത് പെയിന്റിന് തിളക്കം നല്‍കുക മാത്രമല്ല, ചെറിയ പോറലുകളില്‍ നിന്നും മങ്ങലില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഡെലിവറിക്ക് ശേഷമുള്ള ഡീറ്റെയിലിംഗിനായി മുടക്കേണ്ട ആയിരക്കണക്കിന് രൂപ ഇതുവഴി നിങ്ങള്‍ക്ക് പോക്കറ്റിലാക്കാന്‍ സാധിക്കും.

ഞങ്ങളുടെ അഭിപ്രായത്തില്‍ ഡിസ്‌പ്ലേ കാര്‍ എന്നത് വളരെ കുറഞ്ഞ ഉപയോഗമുള്ളതും നന്നായി പരിപാലിക്കപ്പെട്ടും എക്‌സ്ട്രാ ആനുകൂല്യങ്ങളോടും ലാഭത്തോടും കൂടി വാങ്ങാന്‍ സാധിക്കുന്ന ഒരു പുതിയ കാറാണ്. ഓഡോമീറ്റര്‍ റീഡിംഗ്, നിര്‍മ്മിച്ച മാസം എന്നിവ പരിശോധിച്ച് ടെസ്റ്റ് ഡ്രൈവിനായി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും മികച്ച ഡീലുകളില്‍ ഒന്നായിരിക്കും ഇത്. തുടക്കത്തില്‍ പറഞ്ഞ പോലെ ആ 'യൂസ്ഡ്' ഫീല്‍ ഒഴിവാക്കണമെന്ന് മാത്രം.

Article Published On: Tuesday, September 30, 2025, 14:01 [IST]
English summary
Why new car buyer should consider display units 5 major reasons explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X