പൊള്ളുന്ന വിലയാണെങ്കിലും എല്ലാവർക്കും ഈ വണ്ടി മതി; ഹൈക്രോസിനോട് ഭ്രമം കൂടാനുള്ള കാരണങ്ങൾ ഇതൊക്കെ

എംപിവി എന്ന് പറഞ്ഞാൽ അത് ഇന്നോവ ആണല്ലോ എല്ലാവരുടേയും മനസിൽ. സെഗ്മെൻ്റ് ഇന്നോവയ്ക്ക് മുൻപും പിന്നീടും എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. തലമുറ മാറ്റത്തിലൂടെ കടന്ന് വന്ന് ഹൈബ്രിഡ് ഹൃദയം കൂടി ആയപ്പോൾ ടൊയോട്ട ഷോറൂമിൽ തിരക്കോട് തിരക്കായി. വണ്ടി കിട്ടാനില്ലാത്ത അവസ്ഥ. എന്നാലോ വിലയാണെങ്കിൽ ടൊയോട്ട ഇടയ്ക്ക് വർധിപ്പിക്കുന്നുമുണ്ട്. എത്ര പൊള്ളുന്ന വിലയാണെങ്കിലും ഡിമാൻ്റിന് ഒരു കുറവുമില്ല. ഇന്നോവയുടെ ഹൈബ്രിഡ് പതിപ്പായ ഹൈക്രോസിൻ്റെ ഫീച്ചറുകളും വിലകളും എല്ലാം എല്ലാവർക്കും കാണാപാഠം ആണെങ്കിലും കുറച്ച് കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ.

എന്തുകൊണ്ടായിരിക്കും ഹൈക്രോസിന് വാഹന വിപണിയിൽ വൻ ഡിമാൻ്റ് ഉളളത് എന്ന് ആർക്കും സംശയം തോന്നിയേക്കാം. അതിൻ്റെ കുറച്ച് കാരണങ്ങളാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ആദ്യം തന്നെ വാഹനത്തിൻ്റെ ഹൈബ്രിഡ് എഞ്ചിനാണ് ആകർഷിക്കുന്നതിൻ്റെ പ്രധാന കാരണം. 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഹൃദയം.

why toyota innova hycross is popular

വാഹനത്തിലെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റിന് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp കരുത്തിൽ 188 Nm ടോർക്ക് നൽകും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

സേഫ്റ്റിക്കാണല്ലോ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഹൈക്രോസിന് ഫൈവ് സ്റ്റാർ സേഫ്റ്റിയാണ് ലഭിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സേഫ്റ്റിയിലും കുട്ടികളുടെ സേഫ്റ്റിയിലും 5-സ്റ്റാർ റേറ്റിംഗാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇടിച്ചിട്ടത്. എംപിവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (SHEV) വേരിയന്റുകളായ 8-സീറ്റർ VX SHEV, ZX 7-സീറ്റർ SHEV എന്നിവയാണ് പരീക്ഷിക്കപ്പെട്ടത്. ഹൈബ്രിഡ് മൊബിലിറ്റിയിൽ ശ്രദ്ധിക്കുന്നതിനൊപ്പം മികച്ച ഇൻ-ക്ലാസ് സുരക്ഷ നൽകുന്നതിനുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് വാഹനം പ്രകടമാക്കുന്നത്.

why toyota innova hycross is popular

മറ്റൊരു പ്രധാന കാരണം വാഹനത്തിൻ്റെ പ്രീമിയം ക്യാബിനും ഫീച്ചറുകളുമാണ്. ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. 10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഹൈക്രോസിലുണ്ട്.

പവര്‍ഡ് ടെയില്‍ഗേറ്റ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ സീറ്റുകള്‍ക്കുള്ള പവര്‍ഡ് ഓട്ടോമന്‍ സപ്പോര്‍ട്ട്, 360-ഡിഗ്രി ക്യാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നീമോഡേണ്‍ ഫീച്ചറുകളും ഹൈക്രോസ് എംപിവിയുടെ പ്രധാന പ്രത്യേകതകളാണ്.

why toyota innova hycross is popular

ടൊയോട്ടയുടെ മറ്റൊരു പ്രധാന ആകർഷകമായ കാര്യം എന്താണെന്ന് വച്ചാൽ വാഹനത്തിൻ്റെ റീസെയിൽ വാല്യു ആണ്. അത് വർഷങ്ങളായി തെളിയിക്കപ്പെട്ടതാണല്ലോ, കാരണം ഇന്നും പഴയ തലമുറ ഇന്നോവയ്ക്കുളള മാർക്കറ്റ് വില പ്രസിദ്ധമാണല്ലോ. അത് കൊണ്ട് തന്നെ ഇന്നോവ എന്ന് മാത്രമല്ല ടൊയോട്ടയുടെ ഏതൊരു മോഡലും വാങ്ങാൻ ജനങ്ങൾക്ക് അന്നും ഇന്നും വിശ്വാസകുറവില്ല. നിങ്ങൾക്ക് മറ്റേതെങ്കിലും കാരണം മനസിൽ തോന്നുന്നുവെങ്കിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

why toyota innova hycross is popular

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 21, 2025, 21:26 [IST]
English summary
Why the toyota innova hycross is so popular details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X