34 KM മൈലേജുളള ജനപ്രിയ ഹാച്ച്ബാക്ക്! വാഗൺആർ വാങ്ങാനുള്ള 5 പ്രധാന കാരണങ്ങൾ ഇതൊക്കെ
വർഷങ്ങളായി മാരുതി സുസുക്കിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായ ടോൾബോയ് ഹാച്ച്ബാക്കാണ് വാഗൺആർ. സിറ്റി ഡ്രൈവിങ്ങിലും, ഫാമിലി ഉപയോഗത്തിനും മുന്നിൽ തന്നെയുണ്ട് വാഗൺആർ. എന്നാൽ ഇത് മാത്രമാണോ ഇന്ത്യൻ വിപണിയിൽ ഈ ടോൾ ബോയ് മോഡലിനെ പ്രിയപ്പെട്ടവനാക്കുന്നത്. ഈ ലേഖനത്തിലൂടെ അഞ്ച് പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി നോക്കിയാലോ. നിങ്ങൾ ഒരു പുതിയ വാഗൺ ആർ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ബുക്ക് ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് കേട്ടോ. വാഗൺആറിന്റെ എക്സ്-ഷോറൂം വില 4.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
പ്രധാന കാരണങ്ങളിൽ ആദ്യത്തേത് വാഹനത്തിൻ്റെ മൈലേജാണ്. മാരുതി വാഗൺആർ സെഗ്മെൻ്റിലെ തന്നെ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. 1.0L പെട്രോൾ എഞ്ചിൻ 24.35 കി.മീ/ലിറ്റർ മൈലേജും, CNG പതിപ്പ് 34.05 കി.മീ/കിലോ മൈലേജും നൽകുന്നു. തിരക്കേറിയ നഗര യാത്രകളിലും 20 കി.മീ/ലിറ്ററിന് മുകളിൽ മൈലേജ് ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫാക്ടറി-ഫിറ്റഡ് CNG കിറ്റ് വാറന്റി പ്രശ്നങ്ങളില്ലാതെ മികച്ച പ്രകടനം ഉറപ്പാക്കുന്നു.

വാഹനത്തിനെ പ്രിയപ്പെട്ടവനാക്കുന്ന മറ്റൊരു കാര്യം വാഹനത്തിൻ്റെ അകത്തെ വിശാലമായ സ്പേസാണ്. അതിനൊപ്പം തന്നെ എളുപ്പത്തിൽ അകത്തേക്ക് കയറാനും ഇറങ്ങാനുമുളള സൗകര്യമുളളത് കൊണ്ട് പ്രായമായവർക്ക് പോലും ഇഷ്ടപ്പെടും. അത് പോലെ തന്നെയാണ് എത്ര പൊക്കമുളള വ്യക്തികൾക്കും അനുയോജ്യമായ ഹെഡ്റൂം,ലെഗ്റൂം എല്ലാം ലഭിക്കുന്നുണ്ട്. ബൂട്ട് സ്പേസ് ഹാച്ച്ബാക്ക് സെഗ്മെൻ്റിലെ തന്നെ ഏറ്റവും വലുതാണ് എന്ന് തന്നെ പറയാം.
മാരുതിയുടെ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം കുറഞ്ഞ മെയിൻ്റെനൻസാണ് ബ്രാൻഡിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. മാരുതിയുടെ വണ്ടി ആണോ വാങ്ങുന്നത്, എങ്കിൽ പാർട്സ് ഒക്കെ ഏത് മുറുക്കാൻ കടയിലും കിട്ടും എന്നൊരു നാടൻ പ്രയോഗമുണ്ട് കേരളത്തിൽ. അതിനർത്ഥം മാരുതി സുസുക്കിയുടെ വാഹനങ്ങൾ റിപ്പയർ ചെയ്യാനും സർവീസ് ചെയ്യാനും നിരവധി വർക്ഷോപ്പുകളുണ്ട്.

രണ്ടിൽ കൂടുതൽ പവർട്രെയിനുകൾ ലഭിക്കുന്നു എന്നതൊരു പ്രധാന സവിശേഷതയാണ്. പെട്രോൾ,സിഎൻജി പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കുന്നത് ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്ന സംഗതിയാണ്.സിഎൻജി കാറുകൾക്ക് രാജ്യത്ത് ഉയർന്ന ഡിമാൻ്റാണുളളത്. ഫാക്ടറി ഫിറ്റഡിനൊപ്പം തന്നെ പെട്രേആൾ വാഹനം സിഎൻജിയിലേക്ക് മാറ്റണമെങ്കിൽ പോലും ബ്രാൻഡ് സഹായിക്കും.
മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാൽ പ്രത്യേകിച്ച് വാഗൺആറിൻ്റേത് മികച്ച റീസെയിൽ വാല്യു എന്നതാണ്. ഏതൊരാൾക്കും താങ്ങാനാവുന്ന വില, ഉപയോഗിച്ചതിന് ശേഷവും അധികം നഷ്ടം വരാതെ തന്നെ വിൽക്കാനും കഴിയും. വാഗൺആർ വാങ്ങുന്നതൊരു നഷ്ടമായി ആരും കരുതുന്നില്ല.

കാറിന് 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെയാണ് ഇപ്പോഴത്തെ വില. അഞ്ചുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാഗണ്‍ ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി കമ്പനി കാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിയോടുകൂടിയ എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








