ടെസ്‌ലയുടെ വരവില്‍ ടാറ്റയും ടീമും പേടിക്കണോ? ഇക്കാര്യം ചെയ്തിരുന്നെങ്കില്‍ മാര്‍ക്കറ്റ് മസ്‌ക് പിടിച്ചേനേ...

കാത്തുകാത്തിരുന്ന് ഒടുവില്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാനായി കേന്ദ്ര സര്‍ക്കാറുമായി വര്‍ഷങ്ങളോളം വിലപേശിയിട്ടും അനുകൂല തീരുമാനമൊന്നും ഉണ്ടായില്ലെങ്കിലും ചൊവ്വാഴ്ച (15 ജൂലൈ 2025) ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമിന് ഷട്ടര്‍ ഉയര്‍ന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി എതിരാളികള്‍ പോലും ഉറ്റുനോക്കിയിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കുടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നായ ടെസ്‌ലക്ക് ബിവൈഡി അടക്കമുള്ള എതിരാളികളില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

ഒരുവേള ടെസ്‌ലയെ പിന്നിലാക്കി ചൈനീസ് ബ്രാന്‍ഡ് ആയ ബിവൈഡി നമ്പര്‍ 1 ഇവി ബ്രാന്‍ഡ് ആയി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തങ്ങളുടെ സാന്നിധ്യം മറ്റ് രാജ്യങ്ങളിലേക്കും വികസിപ്പിക്കേണ്ടത് ടെസ്‌ലയുടെ കൂടി ആവശ്യമായിരുന്നു. അതിനാലാണ് ടെസ്‌ല ഇപ്പോള്‍ മുംബൈയില്‍ തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ശൈശവദശയിലുള്ള ഇന്ത്യന്‍ ഇവി മാര്‍ക്കറ്റില്‍ ടെസ്‌ലക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നു.

tesla showroom launch india

വിദേശത്ത് നിര്‍മ്മിച്ച ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് വില്‍ക്കാനാണ് നിലവില്‍ ടെസ്ലയുടെ പ്ലാന്‍. ഈ ഒരു തന്ത്രം ഫലം കാണുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ഉയര്‍ന്ന വില തന്നെയാണ്. ടെസ്ലയുടെ ഇലക്ട്രിക് കാറുകള്‍ക്ക് 30-40 ലക്ഷം രൂപ വരെയായിരുന്നു വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടെസ്‌ല തങ്ങളുടെ കന്നി ഇവിയായ മോഡല്‍ Y 59.89 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറും വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇത് അടിസ്ഥാന വില മാത്രമാണ്. ഇഷ്ടപ്പെട്ട കളറും ഓട്ടോണോമസ് ഡ്രൈവിംഗ് ഫീച്ചറുമെല്ലാം ലഭിക്കണമെങ്കില്‍ ലക്ഷങ്ങള്‍ പിന്നെയും മുടക്കേണ്ടതായുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയില്‍ ടെസ്‌ല മോഡല്‍ Y വാങ്ങുന്നതിനേക്കാള്‍ ഇരട്ടിയിലധികം പണമാണ് ഇന്ത്യയില്‍ ചെലവഴിക്കേണ്ടി വരുന്നത്. എങ്കിലും പ്രീമിയം കാര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ടെക്‌നിക്കലി സമ്പന്നമായ ടെസ്‌ല കാറുകള്‍ ജനപ്രിയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്തായി ഇന്ത്യയില്‍ സമ്പന്നരായ ആളുകളുടെ എണ്ണം കൂടിയിരുന്നു.

tesla model y front view

കോടീശ്വരന്‍മാരും യംഗ് പ്രഫഷനലുകളും ആഡംബര കാറുകളോടാണ് താല്‍പര്യം കാണിക്കുന്നത്. അക്കൂട്ടത്തില്‍ തന്നെ ലക്ഷ്വറി ഇവികളും മികച്ച ഉപഭോക്തൃ അടിത്തറ നിര്‍മിച്ച്‌വരുന്നു. അതിനാല്‍ ടെസ്ലയുടെ വരവ് മെര്‍സിഡീസ് ബെന്‍സ് (Mercedes-Benz), ബിഎംഡബ്ല്യൂ (BMW), ഔഡി (Audi) തുടങ്ങിയ ആഡംബര ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകള്‍ക്ക് തലവേദന സൃഷ്ടിക്കും. ഇതിലൂടെ, ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ട്.

2019-ല്‍ ടെസ്ല ചൈനയില്‍ പ്രവേശിച്ചതിന് ശേഷം അവിടുത്തെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഏകദേശം 150% വരെ വര്‍ധിച്ചു. ടെസ്ല അതിന്റെ ഇലക്ട്രിക് കാറുകളില്‍ ഉയര്‍ന്ന റേഞ്ച്, പെര്‍ഫോമന്‍സ്, ചാര്‍ജിംഗ് സാങ്കേതികവിദ്യ, സോഫ്റ്റ്വെയര്‍ എന്നിവ നല്‍കുന്നതിനാല്‍ മറ്റ് ഇവി കമ്പനികളും ഇതിനോട് അടുക്കാന്‍ ശ്രമിക്കും. ടെസ്ലയുടെ സൂപ്പര്‍ചാര്‍ജര്‍ ശൃംഖല (Super Charger Network) ആദ്യമായി ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലാണ് സ്ഥാപിക്കാന്‍ പോകുന്നത്.

tesla model y

ഇത് ടാറ്റ മോട്ടോര്‍സ് (Tata Motors) പോലുള്ള കമ്പനികളെ അവരുടെ ഫാസ്റ്റ് ചാര്‍ജര്‍ ശൃംഖല വിപുലീകരിക്കാന്‍ പ്രേരിപ്പിക്കും. കൂടാതെ ടെസ്ലയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കാം. ടെസ്ലയുടെ വരവ് ഇന്ത്യന്‍ വിപണിയിലും ഇലക്ട്രിക് കാര്‍ വിപണിയിലും എന്ത് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതെന്നാണ് നമ്മള്‍ ഇതുവരെ പറഞ്ഞ് വെച്ചത്. ഇതിനെക്കാള്‍ വലിയ സ്വാധീനം ഇന്ത്യന്‍ വിപണിയില്‍ ചെലുത്തണമെങ്കില്‍ ടെസ്ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ തുടങ്ങണം.

ടെസ്‌ല ആഭ്യന്തരമായി കാര്‍ നിര്‍മിക്കാന്‍ തുടങ്ങിയാല്‍ അത് ഇവി വിപണിയില്‍ വിപ്ലവം സൃഷ്ടിക്കും. പിന്നെ ടെസ്‌ലയോട് മത്സരിക്കാന്‍ ഇന്ത്യന്‍, ഫോറിന്‍ ബ്രാന്‍ഡുകള്‍ വിലയുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാന്‍ പറ്റിയേക്കും. കുറഞ്ഞത് കാറുകള്‍ ഇവിടെ അസംബിള്‍ ചെയ്യാനെങ്കിലും ടെസ്‌ല ശ്രമിച്ചാല്‍ അത് വിലയില്‍ വലിയ മാറ്റമുണ്ടാക്കും. അത് മൊത്തം മാര്‍ക്കറ്റിനെ തന്നെ പൊളിച്ചെഴുതിയേക്കും. ഏകദേശം 20 മുതല്‍ 30 ലക്ഷം രൂപ പ്രൈസ് ബ്രാക്കറ്റില്‍ ടെസ്‌ലയുടെ കാര്‍ പുറത്തിറങ്ങിയാല്‍ അത് തരംഗമാകുമെന്ന് പറയേണ്ടതില്ലെല്ലോ.

More from DriveSpark

Article Published On: Thursday, July 17, 2025, 13:51 [IST]
English summary
Will tesla indian entry pose a threat to other brands in ev market explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X