ബലേനോ പോലെ ടൊയോട്ട കുടുംബത്തിലേക്ക് മാഗ്നൈറ്റും? നിസാനിൽ കണ്ണുവെച്ച് ടൊയോട്ടയുടെ കുതന്ത്രം

തലക്കെട്ട് വായിക്കുമ്പോൾ തന്നെ ഒരു സംശയം തോന്നി കാണും. ടൊയോട്ടയ്ക്ക് റീബാഡ്ജിങ്ങ് എന്ന് പറഞ്ഞാൽ ഹരമാണോ എന്ന്. എന്നാൽ ടൊയോട്ട കൈവച്ചത് ഒന്നും മോശമായി പോയിട്ടില്ല. അത് കൊണ്ട് തന്നെ നിസാനിൽ ടൊയോട്ട കണ്ണുവച്ചതിൽ അതിശയിക്കാനില്ല. എന്നാൽ നിസാനും ഹോണ്ടയും ഒരുമിക്കാനിരിക്കെ പല കാരണങ്ങൾ കൊണ്ട് അത് വഴിമാറി പോയി. അതിന് ശേഷമാണ് ടൊയോട്ട നിസാനുമായി ആശയവിനിമയം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രണ്ട് ബ്രാൻഡുകളും ഇതിനെ പറ്റി തങ്ങളുടെ പ്രതികരണം പുറത്ത് വിട്ടില്ല. എന്നാൽ അധികം താമസിയാതെ ടൊയോട്ടയുടെ മാഗ്നൈറ്റ് റോഡിലിറങ്ങും എന്ന് തന്നെ പ്രതീക്ഷിക്കാം.

നിസാൻ ആഗോള തലത്തിൽ ഒരു പുനസംഘടന നടത്തിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് തന്നെ ടൊയോട്ടയുമായി കൈകോർക്കാനുളള സാധ്യത തളളിക്കളയാവുന്നതല്ല. 2024-ൽ പ്രഖ്യാപിച്ചതാണെങ്കിലും 2027 ആകുമ്പോഴേക്കും ഉൽപ്പാദന സൈറ്റുകളുടെ എണ്ണം 17 ൽ നിന്ന് 10 ആക്കുകയും അത് പോലെ തന്നെ തൊഴിലാളികളുടെ എണ്ണം 15 ശതമാനം കുറച്ചും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള പദ്ധതി കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതായിരുന്നു. നിസാൻ്റെ കയറ്റുമതിയിൽ ഇന്ത്യക്ക് വലിയ സ്ഥാനം തന്നെയുണ്ട്.

will Toyota and Nissan merge

2025 -ൽ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മാഗ്നൈറ്റ് വകഭേദങ്ങൾ അവതരിപ്പിച്ചതോടെ ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായി 100-ലധികം വിപണികളിലേക്ക് മോഡൽ ഇടിച്ചുകയറുകയായിരുന്നു. കയറ്റുമതി അളവ് 2023-ൽ 50,000 യൂണിറ്റുകളിൽ നിന്ന് 2024-ൽ 99,000 യൂണിറ്റായി ഉയർന്നത് ചെറിയ കാര്യമല്ല, ഇത് ചെന്നൈ പ്ലാന്റിന്റെ മൊത്തം ഉൽപ്പാദനത്തിന്റെ 40 ശതമാനത്തോളം വരും.

ഇന്ത്യയിൽ നിന്ന് വിട്ടുപോകുമെന്ന വാർത്തകൾക്ക് നേരെ നിസാൻ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. എന്തായാലും ഒരു കാര്യത്തിൽ ഉറപ്പാണ്, മാഗ്നൈറ്് കൂടാതെ നിരവധി മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. അത് കൊണ്ട് തന്നെ നിസാന ഉപഭോക്താകൾ ഒന്നുകൊണ്ടും പേടിക്കേണ്ട കാര്യമില്ല. നിസാൻ മാഗ്നൈറ്റിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ നിസാൻ മാഗ്നൈറ്റ് വാങ്ങണമെങ്കിൽ 6.14 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

will Toyota and Nissan merge

തുടക്കത്തിൽ പറഞ്ഞത് പോലെ ടൊയോട്ട റീബാഡ്ജ് ചെയ്ത് ഇറക്കിയ മോഡലുകളൊന്നും അങ്ങനെ ചീറ്റിപോയ ചരിത്രം ഇല്ല. നല്ലൊരു 7 സീറ്റർ എംപിവിയും തേടി ഷോറൂമിലെത്തുന്നവരെ നിരാശയോടെ മടക്കി അയക്കാതിരിക്കാൻ ടൊയോട്ട മറ്റൊരു വഴിയും കൂടി ഷോറൂമിൽ കരുതിവെച്ചിട്ടുണ്ട്. അതാണ് റൂമിയോൺ എന്ന മൾട്ടി പർപ്പസ് വാഹനം. ഒരുകാലത്ത് ഈ വിഭാഗത്തിൽ ഇന്നോവയുടെ മുഖ്യശത്രുവായി കണ്ടിരുന്ന മാരുതി എർട്ടിഗയുടെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ടൊയോട്ട ബാഡ്‌ജ് ധരിച്ചെത്തുമ്പോൾ ഇവിടെ വാങ്ങാൻ ആളുണ്ട്.

2025 ഏപ്രിൽ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ടൊയോട്ട റൂമിയോണിന് വിൽപ്പന മെച്ചപ്പെടുത്താനുമായിട്ടുണ്ട്. കഴിഞ്ഞ മാസം എംപിവിയുടെ 2,462 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഒരു വർഷം മുമ്പ് 2024 ഏപ്രിലിൽ വിറ്റ ടൊയോട്ട റൂമിയോണിന്റെ 1,192 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണത്തെ വാർഷിക കണക്കിൽ 107 ശതമാനം വർധനവാണ് എംപിവിക്ക് നേടിയെടുക്കാനായത്.

ഇനി പ്രതിമാസ കണക്കുകളെടുത്താലും റൂമിയോണിന് നേട്ടമാണുണ്ടായിരിക്കുന്നത്. 2025 മാർച്ചിനെ അപേക്ഷിച്ച് ടൊയോട്ട റൂമിയോൺ വിൽപ്പനയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ആ മാസം 1,793 യൂണിറ്റുകളായിരുന്നു മോഡലിന്റെ വിൽപ്പന. പ്രതിമാസക്കണക്കിലും 27.17 ശതമാനത്തിന്റെ വർധനവ് ടൊയോട്ട രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചുരുക്കം. പെട്രോൾ, പെട്രോൾ-സിഎൻജി ബൈ ഫ്യുവൽ ഓപ്ഷൻ എന്നിവയെല്ലാം ചെറിയ വിലയിൽ ലഭിക്കുമെന്നതാണ് വാഹനത്തിന്റെ നേട്ടം.

മാരുതി എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി തെരഞ്ഞെടുക്കാനും സാധിക്കും. മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 20, 2025, 18:46 [IST]
English summary
Will toyota and nissan merge truth behind this all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X