സ്മാർട്ഫോൺ കാറെന്ന കളിയാക്കലുകൾ വേണ്ട; കിടിലൻ കാറിൻ്റെ വില പ്രഖ്യാപിച്ച് ബ്രാൻഡ്
ഷവോമി എന്നാൽ ലോകത്തിലെ മികച്ച ഫോൺ ബ്രാൻഡാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ.2023 ഒക്ടോബറിൽ വാഹനലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ഷവോമി തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ചത്. പുതിയ ഷവോമി SU7 ഇലക്ട്രിക് സെഡാൻ്റെ വില എന്നത് 2,15,900 യുവാൻ, അതായത് ഏകദേശം 25.34 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് മോഡൽ ഒമ്പത് കളർ ഓപ്ഷനുകളിലും മൂന്ന് വേരിയൻ്റുകളിലും ലഭ്യമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അൾട്രാ എന്ന പെർഫോമൻസ് വേരിയൻ്റേതാണ്. ഇന്ത്യൻ രൂപ 65 ലക്ഷത്തോളം വില വരും.
ഷവോമി സ്പീഡ് അൾട്രാ 7 രണ്ട് വേരിയൻ്റുകളിലാണ് വരുന്നത്. ഒറ്റ ചാർജിൽ 668 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്, മറ്റൊരു വേരിയൻ്റ് 800 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന മോഡലാണ്. സൂപ്പർ ഇലക്ട്രിക് മോട്ടോർ" സാങ്കേതികവിദ്യയയാണ് വാഹനത്തിൽ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് ഭീമൻമാരായ ടെസ്‌ലയുടെയും പോർഷെയുടെയും ഇലക്ട്രിക് വാഹനങ്ങളേക്കാൾ വേഗത്തിൽ ആക്സിലറേഷൻ വേഗത കൈവരിക്കാൻ ഈ അതിലൂടെ സാധിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഷവോമി SU7 ഇലക്ട്രിക് സെഡാൻ അതിൻ്റെ സ്പോർട്ടിയും വളരെ യുവത്വം നിറഞ്ഞതുമായ ഡിസൈൻ സവിശേഷതകളാൽ വളരെ ആകർഷകമായ ഒരു മോഡലാണ്. വാഹനത്തിന്റെ ലോ സ്ലംഗ് ഡിസൈനും കൂപ്പെ ശൈലിയിലുള്ള റൂഫും കൂടുതൽ മെച്ചപ്പെട്ട ലുക്ക് നൽകുന്നു. ഈ സ്ലോപ്പിംഗ് റൂഫ് ലൈൻ റിയർ ഹെഡ്‌റൂമിനെ ബാധിക്കില്ല എന്ന് ഷവോമി ഉറപ്പുനൽകുന്നു.
ഇതിനായി 1.88 മീറ്റർ ഉയരമുള്ള ഒരു ഡമ്മി ഉപയോഗിച്ചാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ അളവുകളുടെ കാര്യത്തിൽ, ഷവോമി SU7 ഇലക്ട്രിക് സെഡാൻ 4997 mm നീളവും 1963 mm വീതിയും 1440 mm ഉയരവും 3000 mm വീൽബേസും വാഗ്ദാനം ചെയ്യുന്നു. ഏകദേശം അഞ്ച് മീറ്റർ നീളം ഉണ്ടായിരുന്നിട്ടും, ഷവോമി SU7 ഇലക്ട്രിക്കിന് 5.7 മീറ്റർ ടേണിംഗ് റേഡിയസാമുള്ളത്, ഇത് വളരെ കുറവാണ്.

കൂടാതെ, SU7 ഇവി 517 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം 105 ലിറ്റർ ഫ്രണ്ട് ബൂട്ടും (ഫ്രങ്ക്) ലഭിക്കുന്നു. ഇവിയുടെ മറ്റൊരു പ്രധാന ആകർഷണം എന്നത്, 400 മീറ്റർ ത്രോയുള്ള അഡാപ്റ്റീവ് LED ഹെഡ്‌ലൈറ്റുകളാണ്, ഇത് രാത്രിയിൽ മികച്ച വിസിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, 56 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്നത്തെ പല ഇവികളെയും പോലെ, ഷവോമി SU7 മോഡലും 16 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ഇൻഫോടെയിൻമെൻ്റ് യൂണിറ്റ് അവതരിപ്പിക്കുന്നു. ഇത് കൂടാതെ, ഒരു ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും 2 ഷവോമി പാഡ് 6S പ്രോ, ടാബ്‌ലെറ്റുകളും ഈ മോഡലിൻ്റെ സവിശേഷതയാണ്.

മൊബൈൽ ഫോണുകൾക്ക് പേരുകേട്ടതാണ് ഷവോമി എന്ന് നമുക്ക് ഏവർക്കും അറിയാം, അതിനാൽ, സ്റ്റാൻഡേർഡ് 50W വയർലെസ് ചാർജിംഗ് പാഡിന് പുറമേ, വയർലെസ് ചാർജിംഗുള്ള ഒരു ഡെഡിക്കേറ്റഡ് ഫോൺ ഹോൾഡർ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി ഇതിനായി പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടാതെ ഫോണുകൾ ഹോൾഡ് ചെയ്യാൻ ഡോർ പാഡിൽ പ്രത്യേക പോക്കറ്റുകളും ഇവി മോഡലിൻ്റെ സവിശേഷതയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








