കുളവും കളവും തിരിച്ചറിയാൻ പറ്റാതെ ഷവോമിയുടെ കേമൻ; ടെക്നോളജിയെ കണ്ണടച്ച് വിശ്വസിക്കരുതേ

ഡ്രൈവറില്ലാതെ ഓട്ടോണോമസ് പാർക്കുചെയ്യുന്നതിനിടെ കുളത്തിലേക്ക് മറിയാൻ പോകുന്ന ഷവോമി എസ്.യു.7 (SU7) കാറിന്റെ വീഡിയോ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഓട്ടോമാറ്റിക് പാർക്കിംഗ് സംവിധാനങ്ങളുള്ള ആധുനിക വാഹനങ്ങളിൽ ഇത്തരം സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതിനിടെയാണ് ഈ സംഭവം ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ചുറ്റുപാടുകൾ തിരിച്ചറിഞ്ഞ് സ്വയം പാർക്ക് ചെയ്യാൻ കഴിവുള്ള ഈ ഫീച്ചർ ഡ്രൈവർമാർക്ക് സൗകര്യം നൽകുന്നുണ്ട്. ഒരാൾ വാഹനം നിർത്തി ഓട്ടോ പാർക്ക് ചെയ്യാൻ വാഹനത്തിലുള്ള സ്വിച്ചിൽ അമർത്തിയതിന് ശേഷം പുറത്തിറങ്ങുകയായിരുന്നു. ഷവോമി SU7 സ്വയം പാർക്ക് ചെയ്യാൻ തുടങ്ങുമ്പോൾ സമീപത്തുളള കുളം തിരിച്ചറിയാൻ കഴിയാതെ വാഹനം അതിനുനേരെ നീങ്ങുകയായിരുന്നു.

തുടർന്ന് കാറിന്റെ മുൻചക്രങ്ങൾ റോഡിൽനിന്നിറങ്ങി വെള്ളത്തിലേക്ക് താഴ്ന്നു. മുൻചക്രങ്ങൾ ചെളിയിൽ പുതഞ്ഞ് വാഹനം അവിടെ നിന്നു. അതിനാൽ കുളത്തിലേക്ക് പൂർണ്ണമായി മറിഞ്ഞില്ല. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ഓടിയെത്തി കാർ സുരക്ഷിതമായി പുറത്തെടുത്തത് കൊണ്ട് വാഹനം വെളളത്തിൽ വീണില്ല. ഈ അപ്രതീക്ഷിത സംഭവത്തിന് പിന്നിൽ സാങ്കേതികപരമായ പിഴവുണ്ടെന്ന് തന്നെയാണ് നിരീക്ഷണം.

XIAOMI SU7

നവംബർ 26-ന് ഷവോമി പുറത്തിറക്കിയ പാർക്കിംഗ് അസിസ്റ്റന്റ് അപ്ഡേറ്റാണ് ഇതിന് കാരണമെന്ന് കരുതുന്നു. പാർക്കിംഗ് സ്ഥാനം കണ്ടെത്തുന്നതിൽ വരുത്തിയ മാറ്റങ്ങളാവാം ഈ പിഴവിന് കാരണമായത്. ഓട്ടോമാറ്റിക് പാർക്കിംഗ് സൗകര്യം ഡ്രൈവറുടെ മേൽനോട്ടത്തിൽ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഡ്രൈവറില്ലാതെ പാർക്ക് ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായാൽ വാഹനത്തെ തടയാനാവില്ല.

വെള്ളം, കുഴികൾ എന്നിവ കൃത്യമായി തിരിച്ചറിയാൻ നിലവിലെ സെൻസറുകൾക്ക് പരിമിതികളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പിഴവ് സംഭവിക്കാൻ സാധ്യതയുണ്ട്.അപ്രതീക്ഷിത പ്രശ്നങ്ങൾ നേരിട്ടാൽ വാഹനം നിർത്താനുള്ള സുരക്ഷാ ഫീച്ചർ ഉള്ളതുകൊണ്ടാണ് കാർ കുളത്തിലേക്ക് പൂർണ്ണമായി മറിയാതിരുന്നത്. സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകുന്ന കമ്പനിയായ ഷവോമി ഇത്തരം പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ അപകടങ്ങൾ തടയാൻ സഹായിക്കും.

XIAOMI SU7

ഷവോമി SU7 ഒരു ഫോർ -ഡോർ ഇലക്ട്രിക് സെഡാൻ മോഡലാണ്. വാഹനത്തിന് ഒറ്റനോട്ടത്തിൽ പോർഷ ടെയ്‌കാന്റെ ലുക്ക് തോന്നാം. SU7 -ന്റെ വളരെ ലോ-സ്ലംഗ് രൂപകൽപ്പനയാണ് ഇതിനു പ്രധാന കാരണം. മുൻവശത്ത് ടിയർ ഡ്രോപ്പ് ഷെയിപ്പിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഇലക്ട്രിക് കാറിനൊപ്പം വരുന്നത്.

വശങ്ങളിൽ 21 ഇഞ്ച് വലിയ അലോയി വീലുകൾ, പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ആക്ടീവ് റിയർ സ്‌പോയിലർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിൻ്റെ എയറോഡൈനാമിക് രൂപകൽപ്പന കാരണം, SU7 -ന്റെ എയർ ഡ്രാഗ് കോഫിഫിഷ്യൻ്റ് 0.195 കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ത്രീ -സ്‌പോക്ക് സ്റ്റിയറിംഗ് വീലും വലിയ 16.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന ഒരു സിമ്പിൾ & മിനിമലിസ്റ്റിക് ഇൻ്റീരിയറാണ് ഷവോമി SU7 -ൻ്റെ സവിശേഷത എന്ന് മനസിലാക്കാം. സ്റ്റിയറിംഗ് വീലിൽ പോർഷ മോഡലുകളെ അനുസ്മരിപ്പിക്കുന്ന രണ്ട് ബട്ടണുകൾ ഉൾപ്പെടുന്നു.

അന്താരാഷ്‌ട്രതലത്തിൽ, ഷവോമി മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ SU7 വാഗ്ദാനം ചെയ്യുന്നു, ഇതിൽ ബേസ് വേരിയന്റിന് 73.6 kWh ഓപ്ഷനും ടോപ്പ് സ്പെക്കിന് 101 kWh ഓപ്ഷനും ലഭിക്കുന്നു. സിംഗിൾ ചാർജിൽ ബേസ് മോഡലിന് 700 കിലോമീറ്ററും ടോപ്പ് സ്പെക്കിന് 800 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 13, 2025, 20:05 [IST]
English summary
Xiaomi su7 auto parking failure images goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X