ചായ കുടിക്കുന്ന സമയം കൊണ്ട് 620 Km ഓടാനുള്ള ചാര്‍ജാകും! ലോകം കാത്തിരുന്ന ഇവി അവതരിപ്പിച്ച് ടെക് ഭീമന്‍

ലോകത്ത് സ്മാര്‍ട്‌ഫോണുകള്‍ ഇത്ര ചീപ്പാക്കി മാറ്റിയതില്‍ ചൈനീസ് കമ്പനികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും അങ്ങിനെ തന്നെയാണ്. ലോകോത്തര ഇവികള്‍ കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തിച്ച് ചൈനീസ് ബ്രാന്‍ഡുകള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വരെ ഭീഷണിയാണ്. ഇലക്‌ട്രോണിക്‌സ് രംഗത്ത് പയറ്റിത്തെളിഞ്ഞ ശേഷം ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇപ്പോള്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചിരുന്നു. കന്നി ഇലക്ട്രിക് കാറായ SU7 സെഡാന്‍ വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെ കമ്പനി ഇപ്പോള്‍ പോര്‍ട്‌ഫേളിയോ വലുതാക്കുകയാണ്. ടെസ്‌ല മോഡല്‍ Y-യുമായി ഏറ്റുമുട്ടാനായി പുതിയ YU7 എന്ന മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഷവോമി.

ഷവോമി YU7 ഒരു ഹൈപെര്‍ഫോമന്‍സ് ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയാണ്. ചൈനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണ് ഇത്. കാറിന്റെ പ്രധാന വിവരങ്ങള്‍ പലതും ഇപ്പോഴും അജ്ഞാതമായി തുടരുമ്പോഴും പവര്‍ട്രെയിന്‍ അടക്കം പുത്തന്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഷവോമി SU7 മോഡലില്‍ നിന്ന് പരിണമിച്ച ഡിസൈനാണ് ഷവോമി YU7 പിന്തുടരുന്നതെങ്കിലും അതിന് സ്വന്തമായ ധീരമായ ഐഡന്റിറ്റിയോടെ വേറിട്ടുനില്‍ക്കുന്നുണ്ട്.

xiaomi yu7

വാട്ടര്‍ ഡ്രോപ്പ് ഹെഡ്ലൈറ്റുകള്‍, കര്‍വ്ഡ് ബോഡി പാനലുകള്‍, ഫ്‌ലാഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്പോര്‍ട്ടി അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡികള്‍ എന്നിവയാണ് കാറിന്റെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. വലിപ്പം നോക്കിയാല്‍ ഷവോമി YU7-ന് 4,999 mm നീളവും 1,996 mm വീതിയും 1,600 mm ഉയരവും 3,000 mm വീല്‍ബേസുമാണുള്ളത്. എമറാള്‍ഡ് ഗ്രീന്‍, ടൈറ്റാനിയം സില്‍വര്‍, ലാവ ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാകുക.

പ്രോ, സ്റ്റാന്‍ഡേര്‍ഡ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനാണ് ലഭിക്കുന്നത്. ഈ കാറില്‍ 96.3 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. CLTC സൈക്കിളില്‍ ഫുള്‍ചാര്‍ജില്‍ 835 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച് അവകാശപ്പെടുന്നത്. അതായത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം പോയി വന്നാലും ചാര്‍ജ് ബാക്കിയുണ്ടാകും.

ഈ കാറിന്റെ പ്രോ വേരിയന്റില്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇതും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ അതേ ബാറ്ററി പായ്‌ക്കോടെയാണ് വരുന്നത്. 496 PS പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ 320 PS പവര്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഒറ്റ ചാര്‍ജില്‍ 770 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പ്രോ വേരിയന്റിന് കഴിയുമെന്ന് പറയപ്പെടുന്നു.

ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ UV 7 മാക്‌സിന് 101.7 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുക. ഇതില്‍ ഒരു NCM ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മാക്‌സിന്റെ ക്ലെയിംഡ് റേഞ്ച് ഫുള്‍ ചാര്‍ജില്‍ 770 കിലോമീറ്ററാണ്. ഈ കാറിന് പരമാവധി 253 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.23 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത തൊടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

xiaomi yu7 rear

എതിരാളിയായ ടെസ്ല മോഡല്‍ Y ഇവിക്ക് 510 PS പവറാണുള്ളത്. പരമാവധി 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ടെസ്ല മോഡല്‍ Y ലോംഗ് റേഞ്ച് ഓള്‍-വീല്‍ ഡ്രൈവ് മോഡല്‍ 719 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 78 kWh ബാറ്ററി പായ്ക്കാണ് അമേരിക്കന്‍ ഇവിക്ക് ലഭിക്കുന്നത്.
ചാര്‍ജിംഗ് സമയം താരതമ്യം ചെയ്യുമ്പോള്‍ ഷവോമി മോഡല്‍ ടെസ്‌ല മോഡല്‍ Y-യെ ബഹുദൂരം പിന്നിലാക്കും.

YU7-ല്‍ 5.2C വരെ പീക്ക് ചാര്‍ജിംഗ് നിരക്കുകള്‍ പിന്തുണയ്ക്കുന്ന 800V ആര്‍ക്കിടെക്ചര്‍ ഉണ്ട്്. ഷവോമി YU7 വെറും 12 മിനിറ്റില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജാകും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ ഓടാനാകുമെന്നാണ് പറയുന്നത്. ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് സമയങ്ങളില്‍ ഒന്നാണ് ഇത്. അതേസമയം ഒരു ടെസ്ല മോഡല്‍ Y 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 260 കിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കൂ.

xiaomi yu7 interior

പനോരമിക് സണ്‍റൂഫ്, നാപ്പ ലെതര്‍ സീറ്റുകള്‍, കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയ 100% സോഫ്റ്റ്-ടച്ച് സര്‍ഫേസുകള്‍ എന്നിവയാണ് YU7 എസ്‌യുവിയുടെ പ്രധാന ഇന്റീരിയര്‍ ഹൈലൈറ്റുകളില്‍ ചിലത്. ഹൈപ്പര്‍വിഷന്‍ 1.1 മീറ്റര്‍ അള്‍ട്രാ-വൈഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ മാസ്-മാര്‍ക്കറ്റ് വാഹനമാണിത്. യാത്രക്കാര്‍ക്ക് നാവിഗേഷനും എന്റര്‍ടെയിന്‍മെന്റിനുമായി ഒരു റിമോട്ട് കണ്‍ട്രോള്‍ പാനല്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

ഡിസ്പ്ലേ സ്‌ക്രീന്‍ അഞ്ച് മോഡുലാര്‍ ഇന്‍ഫര്‍മേഷന്‍ കാറ്റഗറികള്‍, ഇന്‍സ്ട്രുമെന്റ് റീഡൗട്ടുകള്‍, മീഡിയ കണ്‍ട്രോളുകള്‍, ടൈം സോണുകള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, നാവിഗേഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് സീറ്റുകളില്‍ മസാജ് ഫംഗ്ഷനുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍ സീറ്റുകള്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. 1,970 ലിറ്റര്‍ വരെയാണ് ഈ കാറിന്റെ സ്‌റ്റോറേജ് സ്‌പെയ്‌സ്.

സുരക്ഷാ വശം പരിശോധിക്കുമ്പോള്‍ LiDAR, 4D മില്ലിമീറ്റര്‍-വേവ് റഡാര്‍, HD ക്യാമറകള്‍, അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവയുടെ പിന്തുണയോടെ വിപുലമായ ADAS ഫംഗ്ഷനുകള്‍ YU7 ഇവിയില്‍ ലഭ്യമാണ്. വാഹനത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വാഹനങ്ങളെയും 100 മീറ്റര്‍ അകലെയുള്ള കാല്‍നടയാത്രക്കാരെയും തിരിച്ചറിയാന്‍ ഈ സിസ്റ്റത്തിന് കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഷവോമിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി ജൂലൈയിലാണ് പുറത്തിറങ്ങുക. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കമ്പനി ഈ കാറുകള്‍ ഇന്ത്യയിലുമെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, May 23, 2025, 18:19 [IST]
English summary
Xiaomi yu7 electric suv unveiled promising over 800 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X