മൂന്ന് മിനിറ്റിനുളളിൽ ലഭിച്ചത് 3 ലക്ഷം ബുക്കിങ്ങുകൾ; ടെസ്‌ല പോലും വിറച്ചു പോയി ഷവോമിയുടെ മുന്നിൽ

ലോകത്തിലെ മികച്ച ഫോണുകൾ നിർമിച്ചുകൊണ്ടിരുന്നവർ കാറുകൾ നിർമിക്കാൻ ഇറങ്ങിയപ്പോൾ കിട്ടിയത് കിടിലൻ ഫീച്ചറുകളും ടെക്നോളജിയുടെ തലപ്പത്ത് നിൽക്കുന്ന ഒരു കിടിലൻ മോഡലായിരുന്നു.ഷവോമിയുടെ പുതിയ ഇലക്ട്രിക് കാറായ YU7 എസ്‌യുവി ചൈനീസ് കാർ വിപണിയിൽ ഔദ്യോഗിക ബുക്ക് ആരംഭിച്ചപ്പോൾ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളിൽ ബുക്കിങ്ങുകളാണ്. 253,500 യുവാനാണ് മോഡലിന്റെ വില വരുന്നത്. അതായത് ഏതാണ്ട് 30 ലക്ഷം രൂപയോളം വരും. ചൈനീസ് വിപണിയിലെത്തുന്ന ടെസ്‌ല മോഡൽ Y ഇവിയുടെ പ്രാരംഭ വിലയേക്കാൾ ഏകദേശം 10,000 യുവാൻ കുറവാണ് ഷവോമിയുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവിക്ക്.

അങ്ങനെ മിഡ്-പ്രീമിയം ഇവി എസ്‌യുവി വിഭാഗത്തിലെ ആകർഷകമായ ഉൽപ്പന്നമായി മാറാനും YU7 ഇവിക്കാവുന്നുണ്ട്. പോർഷ മകാൻ, ഫെറാറി പുറോസാങ്‌ഗ്വേ പോലുള്ള ഉയർന്ന നിലവാരമുള്ള എസ്‌യുവികളുടെ പ്രകൃതം സ്റ്റൈലിംഗിൽ കാണാനും സാധിക്കും. സിംഗിൾ-, ഡ്യുവൽ-മോട്ടോർ ഓപ്ഷനുകളിൽ ഷവോമിയുടെ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്. എൻട്രി ലെവൽ വേരിയന്റുകൾ റിയർ-വീൽ ഡ്രൈവിലാണ് പ്രവർത്തിക്കുന്നത്.

xiaomi yu7 got nearly 3 lakh booking

അതേസമയം ഡ്യുവൽ-മോട്ടോർ വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ് സജ്ജീകരിച്ചിരിക്കുന്നുവെന്നും സ്മാർട്ട്ഫോൺ ബ്രാൻഡി പറയുന്നു. 288kW കരുത്തിൽ പരമാവധി 528 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്. CLTC ടെസ്റ്റ് സൈക്കിൾ അനുസരിച്ച് 96.3kWh ബാറ്ററി പായ്ക്കും റിയർ-വീൽ-ഡ്രൈവുമായി വരുന്ന ഷവോമി YU7 സ്റ്റാൻഡേർഡ് പതിപ്പിന് സിംഗിൾ ചാർജിൽ 835 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

അതേ ബാറ്ററിയുള്ള ഓൾ-വീൽ-ഡ്രൈവ് പ്രോ മോഡലിന് 760 കിലോമീറ്ററാണ് കമ്പനി പറയുന്ന റേഞ്ച്. 101.7kWh വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്ന ടോപ്പ്-ഓഫ്-ദി-ലൈൻ AWD മാക്സിന് 770 കിലോമീറ്റർ റേഞ്ചും ലഭിക്കും. എതിരാളിയായ ടെസ്ല മോഡല്‍ Y ഇവിക്ക് 510 PS പവറാണുള്ളത്. പരമാവധി 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ടെസ്ല മോഡല്‍ Y ലോംഗ് റേഞ്ച് ഓള്‍-വീല്‍ ഡ്രൈവ് മോഡല്‍ 719 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

xiaomi yu7 got nearly 3 lakh booking

78 kWh ബാറ്ററി പായ്ക്കാണ് അമേരിക്കന്‍ ഇവിക്ക് ലഭിക്കുന്നത്. ചാര്‍ജിംഗ് സമയം താരതമ്യം ചെയ്യുമ്പോള്‍ ഷവോമി മോഡല്‍ ടെസ്‌ല മോഡല്‍ Y-യെ ബഹുദൂരം പിന്നിലാക്കും. YU7-ല്‍ 5.2C വരെ പീക്ക് ചാര്‍ജിംഗ് നിരക്കുകള്‍ പിന്തുണയ്ക്കുന്ന 800V ആര്‍ക്കിടെക്ചര്‍ ഉണ്ട്്. ഷവോമി YU7 വെറും 12 മിനിറ്റില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജാകും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ ഓടാനാകുമെന്നാണ് പറയുന്നത്. ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് സമയങ്ങളില്‍ ഒന്നാണ് ഇത്.

പനോരമിക് സണ്‍റൂഫ്, നാപ്പ ലെതര്‍ സീറ്റുകള്‍, കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയ 100% സോഫ്റ്റ്-ടച്ച് സര്‍ഫേസുകള്‍ എന്നിവയാണ് YU7 എസ്‌യുവിയുടെ പ്രധാന ഇന്റീരിയര്‍ ഹൈലൈറ്റുകളില്‍ ചിലത്. ഹൈപ്പര്‍വിഷന്‍ 1.1 മീറ്റര്‍ അള്‍ട്രാ-വൈഡ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്ന ആദ്യത്തെ മാസ്-മാര്‍ക്കറ്റ് വാഹനമാണിത്. യാത്രക്കാര്‍ക്ക് നാവിഗേഷനും എന്റര്‍ടെയിന്‍മെന്റിനുമായി ഒരു റിമോട്ട് കണ്‍ട്രോള്‍ പാനല്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ വശം പരിശോധിക്കുമ്പോള്‍ LiDAR, 4D മില്ലിമീറ്റര്‍-വേവ് റഡാര്‍, HD ക്യാമറകള്‍, അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവയുടെ പിന്തുണയോടെ വിപുലമായ ADAS ഫംഗ്ഷനുകള്‍ YU7 ഇവിയില്‍ ലഭ്യമാണ്. വാഹനത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വാഹനങ്ങളെയും 100 മീറ്റര്‍ അകലെയുള്ള കാല്‍നടയാത്രക്കാരെയും തിരിച്ചറിയാന്‍ ഈ സിസ്റ്റത്തിന് കഴിയുമെന്ന് ഷവോമി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 2, 2025, 12:08 [IST]
English summary
Xiaomi yu7 got booking of 2 9 lakh units in the first hour of launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X