ഡിസംബറിൽ പുത്തൻ കാറുകൾ ഇങ്ങെത്തും; വർഷം തീർന്നാലെന്താ കുറച്ച് ലോഞ്ച് ഫെസ്റ്റിവൽ കൂടാലോ

2025 ഡിസംബർ എന്നുപറയുന്നത് എല്ലാവർക്കും ഒരു വർഷാവസാനം ആയിരിക്കും. എന്നാൽ വാഹനപ്രേമികളെ സംബന്ധിച്ച് അതൊരു വലിയ ഉത്സവത്തിൻ്റെ തുടക്കമാണ്. റോഡുകളിൽ കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ഡിസൈനുകൾ, ഹൈടെക് സാങ്കേതിക വിദ്യകൾ, ഇലക്ട്രിക് പവർട്രെയിനുകൾ, പുതിയ പെട്രോൾ എഞ്ചിനുകൾ എന്നിവ കൊണ്ടുവരുന്ന പുത്തൻ എസ്‌യുവികളുടെ ഒരു ഫെസ്റ്റിവൽ തന്നെയാണ് നടക്കാനിരിക്കുന്നത്. ഇത് ഇന്ത്യൻ എസ്‌യുവി വിപണിയിലെ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കും. മാരുതി, ടാറ്റ, കിയ പോലുള്ള ബ്രാൻഡുകളാണ് ഈ ആവേശകരമായ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

മാരുതി സുസുക്കി ഇ-വിറ്റാര: ഹാർട്ടെക്റ്റ്-ഇ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഇലക്ട്രിക് എസ്‌യുവിയാണ് ഇ-വിറ്റാര. Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, എന്നിവ ആകർഷകമായ ഡിസൈൻ ചാരുതയാണ്. ക്യാബിനിൽ ട്വിൻ-ഡെക് ഫ്ലോട്ടിംഗ് കോൺസോൾ, 10.1 ഇഞ്ച് ഇൻഫോടൈൻമെന്റ് സ്ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ക്ലസ്റ്റർ എന്നിവ ഉപയോഗിച്ച് ഡ്രൈവിങ് അനുഭവം മികച്ചതാക്കും.

Car launches in 2025 December

കൂടാതെ ഇ-വിറ്റാര 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയിൽ ഏഴ് എയർബാഗുകൾ ഉൾപ്പെടെ ടയർ പ്രഷർ മോണിറ്റർ, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ അടങ്ങുന്നുണ്ട്. കൂടാതെ ലെവൽ‑2 ADAS സിസ്റ്റം ഉള്ളതിനാൽ യാത്ര കൂടുതൽ സുരക്ഷിതവും സ്മാർട്ടും ആക്കാൻ സഹായിക്കും.

ടാറ്റ സഫാരി: വരാനിരിക്കുന്ന സഫാരി പെട്രോൾ പതിപ്പ് ടാറ്റയുടെ പുതിയ തലമുറ എസ്‌യുവി ഭാഷയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു മോഡലാണ്. പുതിയ ബംബർ, ഫ്ലെയർഡ് വീൽ-അർച്ചുകൾ, ഡ്യുവൽ-ടോൺ 18-ഇഞ്ച് അലോയ് വീലുകൾ എന്നിവ കാറിൻ്റെ പുതുക്കിയ മിനുക്കുപണികളാണ്. കൂടാതെ ഇൻ്റീരിയർ വിശാലവും സുഖകരവുമായ രീതിയിലായിരിക്കും രൂപകൽപ്പന ചെയ്യുന്നത്.

Car launches in 2025 December

ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത് സഫാരിയുടെ എഞ്ചിൻ സവിശേഷതയാണ്. പുതിയ 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലായിരിക്കും ഇത് ലഭ്യമാകുന്നത്. ഏകദേശം 170 bhp പവറും 280 Nm ടോർക്കും നൽകുന്ന ഈ യൂണിറ്റ് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോട് കൂടി മികച്ച പ്രകടനം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ലെവൽ-2 ADAS സിസ്റ്റങ്ങൾ പോലുള്ള സുരക്ഷാ പായ്ക്ക് സഫാരിയെ ക്ലാസ്-ലീഡിംഗ് എസ്‌യുവികളിൽ ഒന്നായി ഉയർത്തുകയും ചെയ്യുന്നു.

ടാറ്റ ഹാരിയർ: സഫാരിയിലെ പോലെതന്നെ ഹാരിയറിൻ്റെ പെട്രോൾ പതിപ്പിലും 1.5-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും ലഭ്യമാകുന്നത്. ഇത് 170 bhp കരുത്തും 280 Nm ടോർക്കും ഉത്പാദിപ്പിക്കും. മാത്രവുമല്ല ആകർഷകമായ എക്സ്റ്റീരിയർ രൂപത്തോടൊപ്പം ഇൻ്റീരിയറും ലെവൽ-2 ADAS സവിശേഷതകളും കൂടിയെത്തുമ്പോൾ ഒരു കിടിലൻ എസ്‌യുവി കൂടിയായിരിക്കും ഹാരിയർ.

Car launches in 2025 December

കിയ സെൽറ്റോസ്: സ്പൈ ഷോട്ടുകളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ വെർട്ടിക്കൽ എൽഇഡി ഡിആർഎല്ലുകൾ, പുതിയ ഗ്രിൽ, എന്നിവക്കൊണ്ട് ഒരു കിടിലൻ എസ്‌യുവി ലുക്കിലാണ് സെക്കൻഡ് ജെനറേഷൻ സെൽറ്റോസ് വരുന്നത്. ഇന്റീരിയർ വളരെ പുരോഗമനപരവും സ്മാർട്ടും ആയിരിക്കും. ക്യാബിനിൽ ഒരു പ്രീമിയം ഫീൽ നൽകുന്ന തരത്തിൽ ഡാഷ്ബോർഡ് പൂർണ്ണമായും പുതുക്കി രൂപകൽപ്പന ചെയ്തിരിക്കും. വലിയ കണക്റ്റഡ് കർവ്‌ഡ് ഡിസ്പ്ലേ ആണ് പ്രധാന ഹൈലൈറ്റ്.

ഇതിൽ ഒരു വലിയ ടച്ച്‌സ്ക്രീൻ ഇൻഫോടെയിൻമെന്റും അതിന് ചേർന്നൊരു ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഒരുമിച്ച് ഒരു നീളത്തിലുള്ള സ്ക്രീൻ പാനലായി വരാൻ സാധ്യതയുണ്ട്. പവർ ഓപ്ഷനുകളായി നിലവിലെ 1.5-ലിറ്റർ പെട്രോൾ എഞ്ചിനുകൾ തന്നെ നിലനിർത്താനാണ് സാധ്യത. ഒപ്പം പുതിയ സെൽറ്റോസിൽ ഒരു ഹൈബ്രിഡ് പതിപ്പ് കൂടി വരാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

More from DriveSpark

Article Published On: Tuesday, November 18, 2025, 15:16 [IST]
English summary
You need to know about the cars coming in december
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X