സെഡാൻ Vs എസ്‌യുവി; ലുക്കിലും വർക്കിലും ആരാണ് മുന്നിൽ, ഇവൻ സിംഹമാണെങ്കിൽ മറ്റെവൻ സിംഹ കുട്ടിയോ

ഇന്ത്യൻ വാഹന വിപണിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻ ആധിപത്യം പുലർത്തുന്ന ഒരു സെഗ്മെൻ്റാണ് എസ്‌യുവികളുടേത്. വിശാലത, സ്റ്റൈൽ, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാരണം വാങ്ങുന്നവർ കൂടുതലായും ഇപ്പോൾ തിരെഞ്ഞെടുക്കുന്നത് എസ്‌യുവികളാണ്. എന്നാൽ ഈ കൂട്ടത്തിൽ ചിലരുടെ ക്രേസ് സെഡാൻുകളോടായിരിക്കും. ദിനംപ്രതി യാത്ര ചെയ്യുന്നവരും ഹൈവേ യാത്രകൾ ഇഷ്ടപ്പെടുന്നവരും എല്ലാം സെഡാൻ ഒരു വലിയ ചോയിസാക്കി മാറ്റിരിക്കുകയാണ്. പ്രത്യേകിച്ച് സ്മൂത്ത് ഡ്രൈവിംഗ്, കൂടുതൽ മൈലേജ്, നല്ല കൺട്രോൾ, കുറഞ്ഞ പരിപാലന ചെലവ് എന്നിവയിൽ സെഡാനുകൾ എസ്‌യുവികളെക്കാൾ മുന്നിലാണ്.

എങ്കിലും ഈ രണ്ട് സെഗ്മെൻ്റുകളിൽ പെടുന്ന കാറുകൾക്ക് എന്തെല്ലാം വ്യത്യാസങ്ങളാണ് ഉള്ളതെന്ന് അറിയാത്ത കുറച്ച് പേരെങ്കിലും ഉണ്ടാകും. ഒരു പുതിയ കാർ വാങ്ങാൻ ആലോചിക്കുന്ന ആളുകൾക്ക് സെഡാനാണോ എസ്‌യുവിയാണോ തങ്ങളുടെ ജീവിത ശൈലിക്ക് ഉചിതം എന്നതിൽ പലപ്പോഴും സംശയങ്ങൾ വരാറുണ്ട്. അങ്ങനെയുള്ളവർക്ക് ഈ ലേഖനം വളരെ ഉപകാരപ്രധമായിരിക്കും.

Sedans Vs SUVs

സെഡാൻ കാറുകൾ സാധാരണയായി നിലത്തോട് അടുത്ത്, അതായത് ലോ സ്ലംഗ് ഡിസൈൻ ഉള്ളതായിരിക്കും. ഈ ഡിസൈൻ വാഹനത്തിന് കൂടുതൽ സ്ഥിരത ലഭിക്കാനും വളവുകളിൽ സ്മൂത്ത് ആയി തിരിക്കാനും സഹായകമാണ്. മാത്രവുമല്ല ഇത്തരത്തിലുള്ള താഴ്ന്ന ഗ്രാവിറ്റി സെൻ്റർ കാരണം കാറിനെ എളുപ്പം കൈകാര്യം ചെയ്യാനും മികച്ച ഡ്രൈവിംഗ് നൽകുന്നതിനും കാരണമാകുന്നുണ്ട്. കൂടാതെ ബോഡി റോൾ, ബ്രേക്കിംഗ് ദൂരം എന്നിവ കുറക്കുകയും ചെയ്യുന്നു.

തുറന്ന ഹൈവേകളിൽ ഓടിക്കുകയാണെങ്കിൽ സെഡാൻ കാറുകൾ സാധാരണയായി കൂടുതൽ സ്മൂത്തും ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നുണ്ട്. അതേസമയം എസ്‌യുവികൾക്ക് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ അവരുടെ ബോഡി ഉയർന്നിരിക്കും. ഈ ഉയർന്ന ശരീരഘടന കാരണം ഹൈവേയിൽ വേഗത കൂടുമ്പോൾ എസ്‌യുവികൾക്ക് ബോഡി റോൾ കൂടുതലായി അനുഭവപ്പെടാം. എന്നാൽ സെഡാനുകൾ ഹൈവേ ക്രൂസിംഗിന് വളരെ സുഖപ്രദമായി തോന്നുന്നതിനാൽ വേഗതയിലുമുള്ള ഡ്രൈവിംഗിൽപോലും കൂടുതൽ കോൺഫിഡൻസും ആശ്വാസവും നൽകുന്നതാണ്.

Sedans Vs SUVs

വാഹനത്തിന്റെ ഇന്ധനക്ഷമതയിൽ എയറോഡൈനാമിക്സ് വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സെഡാനുകൾ ഉയരം കുറവായതും നീളമുള്ള സ്ലീക്ക് ഡിസൈൻ ഉള്ളതുമായതിനാൽ കാറ്റ് എളുപ്പത്തിൽ തെന്നിപ്പോകും. അതുകൊണ്ട് തന്നെ സെഡാനുകൾ എസ്‌യുവികളേക്കാൾ കൂടുതൽ എയറോഡൈനാമിക് ആയിരിക്കും. ഇതിന്റെ ലളിതമായ ഗുണം എന്തെന്നാൽ ഇന്ധനക്ഷമതയും മൈലേജും കൂടുതൽ ലഭിക്കും എന്നതാണ്. ഈ മൈലേജ് വർധനവ് വാങ്ങുന്നവന് പണം ലാഭിക്കാനും ഒരേ ഇന്ധനത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കാനും സഹായിക്കുന്നതാണ്.

കൂടാതെ സെഡാനുകൾക്ക് സാധാരണയായി നല്ല ബൂട്ട് സ്പേസും ലഭ്യമാകും. അതുവഴി യാത്രക്കാർക്ക് സുഖമായി ഇരിക്കാനും ഒപ്പം അടിസ്ഥാന ആവശ്യ സാമഗ്രികൾ സൂക്ഷിക്കാനും സാധിക്കും. പല കാർ ബ്രാൻഡുകളും സെഡാനും എസ്‌യുവികൾക്കും ഒരേ എഞ്ചിൻ ഉപയോഗിക്കാറാണ് പതിവ്. പക്ഷേ യാഥാർത്ഥ്യത്തിൽ അതേ എഞ്ചിൻ സെഡാനിൽ ഉപയോഗിക്കുമ്പോൾ അത് കൂടുതൽ ശക്തിയും ചടുലതയും ഉള്ളതായി തോന്നും.

Sedans Vs SUVs

ഇതിന് പ്രധാന കാരണം സെഡാനുകളുടെ കുറഞ്ഞ ഭാരവും താഴ്ന്ന ബോഡി ഘടനയും ആണ്. ഇവ എസ്‌യുവികളേക്കാൾ ഭാരം കുറവായതിനാൽ എഞ്ചിന് കാറിനെ മുന്നോട്ട് നയിക്കാൻ അധികമായി പരിശ്രമിക്കേണ്ടതില്ല. ഇത് മൂലം ആക്സിലറേഷൻ വേഗത്തിൽ നടത്താനും ഒപ്പം കാറിന് ഉയർന്ന വേഗത എളുപ്പത്തിൽ കൈവരിക്കാൻ കഴിയും. അതേസമയം എസ്‌യുവികൾ ഉയർന്ന ബോഡിയുള്ളതും ഭാരവും കൂടുതലുള്ളതുമായതിനാൽ ഒരേ എഞ്ചിൻ ഉപയോഗിച്ചാലും അവയുടെ പ്രകടനം സെഡാനെക്കാൾ മന്ദഗതിയിലായിരിക്കും.

സെഡാനും എസ്‌യുവിയും ഒരേ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചതായാലും ഒരേ ഫീച്ചറുകൾ തന്നെയായാലും കമ്പനികൾ എപ്പോഴും എസ്‌യുവികൾക്കാണ് വില കൂടുതലായി വെക്കാറുള്ളത്. കാരണം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, വലിയ ബോഡി ഡിസൈൻ, റോഡ് പ്രെസൻസ് എന്നിവയ്‌ക്ക് കൂടുതൽ പണം കൊടുക്കാൻ ആളുകൾ തയ്യാറാണ് എന്നതാണ്. പലപ്പോഴും ഈ അധിക പണം നൽകുന്നത് രൂപത്തിന്നും ഉയരത്തിനും വേണ്ടി മാത്രം ആയിരിക്കും. എന്നാൽ സെഡാനുകൾ ഒരേ ഫീച്ചറുകളും നിർമ്മാണ നിലവാരവും കൂടുതൽ പണം ലാഭവും നൽകുന്നവയാണ്.

More from DriveSpark

Article Published On: Monday, December 8, 2025, 8:00 [IST]
English summary
You need to know about the difference between sedans and suvs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X