ഹോണ്ട സിറ്റി VS ഹ്യുണ്ടായി ഓറ: സെഗ്മെന്റ് വേറെയെങ്കിലും സെഡാനുകളിൽ മികച്ച ഫാമിലി കാർ ഏതെന്ന് നോക്കാം

ഹാച്ച്ബാക്ക് സെഗ്മെൻ്റുകളുടെയും എസ്‌യുവി സെഗ്മെൻ്റുകളുടെയും മത്സരയോട്ടത്തിൽ വേറിട്ടു നിൽക്കുന്ന മറ്റൊരു വിഭാഗമാണ് സെഡാനുകളുടേത്. ഇന്ത്യൻ സെഡാൻ വിപണി എപ്പോഴും വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമാണ്. കോംപാക്‌ട്, മിഡ്-സൈസ് ശ്രേണിയിലെ രണ്ട് മിടുക്കൻമാരാണ് ഹ്യുണ്ടായി ഓറയും ഹോണ്ട സിറ്റിയും. സെഗ്മെന്റ് വേറെയെങ്കിലും സെഡാനുകളിൽ മികച്ച ഫാമിലി കാർ ഏതാണെന്ന് പലർക്കും സംശയമുണ്ടാവും അല്ലേ. രണ്ട് മോഡലുകളും ഒരു ഫാമിലി സെഡാൻ്റെ സവിശേഷതകൾ ഒരുപോലെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇവ തമ്മിൽ രാവും രാത്രിയും തമ്മിലുള്ള വ്യത്യാസങ്ങളുണ്ട്. നിങ്ങൾ ഒരു സെഡാൻ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലേഖനം തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. കൂടുതലറിയാൻ തുടർന്ന് വായിച്ചോളൂ.

ഇന്ത്യയിലെ സെഡാൻ വിഭാഗത്തെ അടക്കിവാഴുന്നവരാണ് ഹോണ്ട. തങ്ങളുടെ സെഡാൻ ആധിപത്യത്തിൽ കൈകടത്താൻ മറ്റ് ബ്രാൻഡുകൾക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. അതിന് ഹോണ്ടയുടെ ഓമനപുത്രനായ സിറ്റി അനുവധിച്ചിട്ടില്ല എന്നതാണ് സത്യം. ക്ലാസി ഡിസൈൻ, അസാധാരണമായ യാത്രാ സുഖം എന്നിവയ്ക്ക് പേരുകേട്ടതാണ് സി-സെഗ്മെന്റ് സെഡാനാണിത്. കുടുംബങ്ങളുടെയും സെഡാൻ പ്രേമികളുടെയും ഹൃദയത്തിൽ വളരെക്കാലങ്ങളായി ഇരിപ്പുറപ്പിച്ച സിറ്റിക്ക് പകരക്കാരനില്ലെന്ന് പറയാം.

Honda City vs Hyundai Aura

ഡിസൈനിലേക്ക് വന്നാൽ സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും, ബോൾഡ് ക്രോം ഗ്രില്ലും, സ്റ്റൈലിഷ് അലോയ് വീലുകളും, എയറോഡൈനാമിക്സുമെല്ലാം ഒറ്റനോട്ടത്തിൽ ആരെയും വീഴ്ത്താനുള്ള സിറ്റിയിലെ അലങ്കാരപ്പണികളാണ്. വിശാലമായ ക്യാബിനിൽ മികച്ച ലെഗ്‌റൂം, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നന്നായി ചിട്ടപ്പെടുത്തിയ ഡാഷ്‌ബോർഡ് എന്നിവയും കൂടിയാവുമ്പോൾ ഇന്റീരിയർ ആഡംബരമായി തോന്നും.

മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതിൽ ഹോണ്ട സിറ്റി പ്രശസ്തമാണ്. ഹോണ്ടയുടെ 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിൻ സുഗമവും ആനന്ദകരവുമായ ഡ്രൈവ് നൽകാൻ സഹായിക്കുന്നുണ്ട്. മാനുവൽ പെട്രോൾ വേരിയന്റ് സാധാരണയായി ഏകദേശം 17-18 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം CVT ഓട്ടോമാറ്റിക് ഏകദേശം 18-19 കിലോമീറ്ററും ഇന്ധനക്ഷമത നൽകും. സ്ട്രോംഗ് ഹൈബ്രിഡാണെങ്കിൽ സിറ്റിയൽ 26 കിലോമീറ്ററിൽ കൂടുതൽ മൈലേജാണ് കിട്ടുക.

സുരക്ഷ ഹോണ്ട സിറ്റിയുടെ മറ്റൊരു ശക്തമായ മേഖലയാണ്.ആറ് എയർബാഗുകൾ ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ മിക്ക ട്രിമ്മുകളിലും സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല ഉയർന്ന ഹൈബ്രിഡ് വേരിയന്റിൽ ADAS ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം പോലുള്ള സവിശേഷതകളും ലഭിക്കുന്നുണ്ട്.

സെഡാൻ വിഭാഗത്തിൽ ഹോണ്ടക്കുനേര ആഞ്ഞടിക്കാൻ ധൈര്യം കാണിച്ച ഒരേയൊരു ബ്രാൻഡാണ് ഹ്യുണ്ടായി. ഹോണ്ട സാമ്രാജ്യം വെട്ടിപ്പടിക്കാൻ ഓറ ഒരുങ്ങിയതോടെ സെഡാൻ വിഭാഗം വലിയ മത്സരക്ഷമതയുള്ളതായി മാറി. സുഖകരവും സവിശേഷതകളാൽ സമ്പന്നവുമായ ഒരു കാർ ഏറ്റവും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്ത സ്റ്റൈലിഷും പ്രായോഗികവുമായ കോം‌പാക്‌ട് സെഡാനാണ് ഹ്യുണ്ടായി ഓറ.

ഹോണ്ടയുടെ അമേസുമായാണ് മത്സരമെങ്കിലും ഒരു കുടുംബത്തിന് വേണ്ടുന്ന കാര്യങ്ങളെല്ലാം ഇതിൽ ലഭിക്കുന്നുണ്ട്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ബൂമറാങ്-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകളും സംയോജിപ്പിച്ച ബോൾഡ് ബ്ലാക്ക്-ഔട്ട് ഗ്രിൽ, ഡ്യുവൽ-ടോൺ ഡയമണ്ട്-കട്ട് അലോയ് വീലുകൾ, സ്റ്റൈലിഷ് ടെയിൽ ലാമ്പുകൾ, ക്രോം ബൂട്ട് ഗാർണിഷ്, വീതിയേറിയ ബമ്പർ എന്നിവയെല്ലാം ഒത്തൊരുമിച്ച് ഹ്യുണ്ടായി ഓറയുടെ എക്സ്റ്റീരിയർ ഗംഭീരമാണ്.

അകത്ത് വൃത്തിയുള്ള ഡാഷ്‌ബോർഡ് ലേഔട്ട്, ടെക്സ്ചർ ചെയ്ത ഇൻസേർട്ടുകൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ എസി വെന്റുകൾ, സുഖപ്രദമായ സീറ്റുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ദൈനംദിന സിറ്റി ഡ്രൈവർമ്മാർക്കും ടാക്സി ഓപ്പറേറ്റർമാർക്കും ഒരുപോലെ അനുയോജ്യമായ മൈലേജോടെയാണ് ഓറ വാഗ്ദാനം ചെയ്യുന്നത്. മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഏകദേശം 17-19 കിലോമീറ്റർ/ലിറ്റർ മൈലേജ് നൽകുന്നു.

ട്രാഫിക്കും ഡ്രൈവിംഗ് ശൈലിയും അടിസ്ഥാനമാക്കി ഏകദേശം 13-16 കിലോമീറ്റർ/ലിറ്റർ പ്രതീക്ഷിക്കാം. അതേസമയം സിഎൻജി വേരിയന്റ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. ഇത് ഏകദേശം 22-25+ കിലോമീറ്റർ/കിലോഗ്രാം എന്ന ക്ലെയിം ചെയ്ത കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റി വേരിയന്റിനെയും ട്രാൻസ്മിഷനെയും ആശ്രയിച്ച് ഏകദേശം 11.95 ലക്ഷം മുതൽ 16.12 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.

മറുവശത്ത് ഹ്യുണ്ടായി ഓറ ഒരു ബജറ്റ്-സൗഹൃദ കോം‌പാക്റ്റ് സെഡാൻ ആയി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 5.98 ലക്ഷം മുതൽ 8.42 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. അത്യാവശ്യമായ സുഖസൗകര്യങ്ങളും പ്രായോഗികതയും ഉള്ള ചെലവ് കുറഞ്ഞ ഒരു സെഡാനാണ് ഓറ. എന്നാൽ പ്രീമിയം ഗുണനിലവാരം, പെർഫോമൻസ്, നൂതന സവിശേഷതകൾ എന്നിവയ്ക്കായി കൂടുതൽ ചെലവഴിക്കാൻ തയ്യാറുള്ളവർക്ക് ഹോണ്ട സിറ്റിയാണ് അനുയോജ്യം.

More from DriveSpark

Article Published On: Tuesday, November 4, 2025, 19:36 [IST]
English summary
You need to know about the honda city vs hyundai aura
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X