എലിവേറ്റോ അതോ കുഷാക്കോ; മിഡ്-സൈസ് എസ്‌യുവികളിലെ സ്മാർട്ട് ബോയ് ആരാണ്

രാജ്യത്തെ ഓട്ടോമോട്ടീവ് വിപണികളിൽ ഏറ്റവും കൂടുതൽ മത്സരക്ഷമതയോടെ വിറ്റഴിയുന്ന ഒന്നാണ് മിഡ്-സൈസ് എസ്‌യുവികൾ. സെഡാനുകളോട് കമ്പമുണ്ടായിരുന്ന ഇന്ത്യൻ ഉപഭോക്താക്കളെല്ലാം മിഡ്-സൈസ് എസ്‌യുവികളുടെ പുറകെയാണ്. ഈ വിഭാഗത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് ഹോണ്ട എലിവേറ്റും സ്‌കോഡ കുഷാക്കും തമ്മിലുള്ളത്. ഇവ രണ്ടും ശക്തമായ സുരക്ഷാ, സാങ്കേതിക പാക്കേജുകൾ എന്നിവ ഒരുപ്പോലെ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില വ്യത്യാസങ്ങളുണ്ട്. ഇന്ന് മിഡ്-സൈസ് എസ്‌യുവികൾ വാങ്ങാൻ പ്ലാനിടുന്നവരുടെ ഏറ്റവും മികച്ച ഓപ്ഷനുകൾ ഹോണ്ട എലിവേറ്റും സ്‌കോഡ കുഷാക്കും തന്നെയായിരിക്കും. ഇവ തമ്മിൽ ഏതെല്ലാം രീതിയിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇന്ത്യയിലെ സൈഡാൻ വിഭാഗത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഹോണ്ട, മിഡ്-സൈസ് എസ്‌യുവികളുടെ കടന്നുവരവിലൂടെ ഒരു വലിയ വെല്ലുവിളി നേരിട്ടു. മറ്റ് ബ്രാൻഡുകളുമായി മത്സരിക്കാൻ തങ്ങളുടെ പോർട്ട്ഫോളിയോയിൽ ഒരു മിഡ്-സൈസ് എസ്‌യുവി ഇല്ലാ എന്നത് ഹോണ്ടയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. ഇത് തിരുത്തിയെഴുതുക എന്ന ഒറ്റ ലക്ഷ്യത്തിൽ ഹോണ്ട മുന്നോട്ടുവെച്ച തുറുപ്പുച്ചീട്ടാണ് ഹോണ്ട എലിവേറ്റ്.

Honda Elevate vs Skoda Kushaq

എലിവേറ്റിലൂടെ ഹോണ്ട തങ്ങളുടെ എസ്‌യുവി വിഭാഗത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് അടയാളപ്പെടുത്തിയത്. റോഡുകളിൽ മറ്റ് എസ്‌യുവികളുമായി വേറിട്ടുനിൽക്കുന്ന രൂപഭംഗിയാണ് എലിവേറ്റിനുള്ളത്. മുൻവശത്തായി വരുന്ന വീതിയേറിയ ഗ്രില്ലും സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും ആകർഷണത്തിൻ്റെ ആദ്യ പടികളാണ്. വശങ്ങളിൽ നിന്ന് നോക്കുകയാണെങ്കിൽ എലിവേറ്റിൽ വിൻഡോ ലൈനും മസ്കുലാർ വീൽ ആർച്ചുകളും ഒപ്പം സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്ന സ്റ്റൈലിഷ് ഡയമണ്ട്-കട്ട് അലോയ് വീലുകളും ഉണ്ട്.

ദൈനംദിന നഗര ഡ്രൈവുകൾക്കും ദീർഘദൂര ഹൈവേ യാത്രകൾക്കും അനുയോജ്യമായ ഇന്ധനക്ഷമതയാണ് എലിവേറ്റ് വാഗ്ദാനം ചെയ്യുന്നത്. പവർ ഡെലിവറിക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഇവന് കരുത്ത് പകരുന്നത്. ഇത് 121ps പവറും 145 nm ടോർക്കും കൈവരിക്കുന്നതോടൊപ്പം മാനുവലിന് ഏകദേശം 15.31 കിലോമീറ്ററും CVT ഓട്ടോമാറ്റിക്കിന് 16.92 കിലോമീറ്ററും എന്ന തോതിൽ മൈലേജ് നൽകുന്നു.

കൂടാതെ എല്ലാത്തരം ഡ്രൈവിംഗ് സാഹചര്യങ്ങളിലും യാത്രക്കാരെ സുരക്ഷിതമായി നിലനിർത്തുന്നതിൽ ഹോണ്ട എലിവേറ്റ് ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും നല്ല സംരക്ഷണം ഉറപ്പാക്കുന്നതിനായി 6 എയർബാഗുകൾ, എബിഎസ് ഉള്ള ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ചൈൽഡ് സീറ്റുകൾക്കുള്ള ഐസോഫിക്സ് മൗണ്ടുകൾ തുടങ്ങിയ പ്രധാന സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണ്ട എലിവേറ്റുമായി മുട്ടിനിൽക്കുന്ന മറ്റൊരു മിഡ്-സൈസ് എസ്‌യുവിയാണ് സ്‌കോഡ കുഷാക്ക്. യൂറോപ്യൻ ഗുണനിലവാരവും ഡ്രൈവിംഗ് അനുഭവവും നിലനിർത്തിക്കൊണ്ട് ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം നിർമ്മിച്ച ഒരു പ്രീമിയം എസ്‌യുവിക്കൂടിയാണിത്. വീതിയേറിയ ഗ്രിൽ, സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ കുഷാക്കിൻ്റെ ശക്തമായ റോഡ് സാന്നിധ്യം ഉറപ്പാക്കാൻ സഹായിക്കുന്നു.

കുഷാഖ് രണ്ട് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.0-ലിറ്റർ TSI എഞ്ചിൻ ഏകദേശം 19.76 കിലോമീറ്റർ/ലിറ്റർ (MT) ഉം 18.09 കിലോമീറ്റർ/ലിറ്റർ (AT) ഉം വാഗ്ദാനം ചെയ്യുന്നു. അതേസമയം 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DSG ഗിയർബോക്സുള്ള കൂടുതൽ കരുത്തുറ്റ 1.5 ലിറ്റർ TSI അനുയോജ്യമായ സാഹചര്യങ്ങളിൽ 18.86 കിലോമീറ്റർ/ലിറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

മുതിർന്നവർക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിന് 5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പരമാവധി നിയന്ത്രണം ഉറപ്പാക്കാൻ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), EBD ഉള്ള ABS, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഇപ്പോൾ എല്ലാ വകഭേദങ്ങളിലും ലഭ്യമാണ്.

വിലയുടെ കാര്യത്തിലേക്ക് കടന്നാൽ എലിവേറ്റിന്റെ എക്സ്-ഷോറൂം വില ഏകദേശം 11.05 ലക്ഷം രൂപ മുതൽ 16.67 ലക്ഷം രൂപ വരെയാണ്. മറുവശത്ത് സ്കോഡ കുഷാക്കിന്റെ ആരംഭവില കുറവാണ്. ഉയർന്ന വകഭേദങ്ങൾക്ക് 10.61 ലക്ഷം രൂപ മുതൽ 18.43 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരുന്നത്. മൊത്തത്തിൽ പറഞ്ഞാൽ രണ്ട് എസ്‌യുവികളും ഒരേ ത്രാസ്സ് പങ്കിടുന്നവരാണ്. അതിനാൽ കുറഞ്ഞ വിലയും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്ക് എലിവേറ്റും കുഷാക്കും ഒരുപ്പോലെ അനുയോജ്യമാണ്.

More from DriveSpark

Article Published On: Tuesday, November 4, 2025, 11:45 [IST]
English summary
You need to know about the honda elevate vs skoda kushaq
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X