പുതിയ അവതാരപ്പിറവിയിൽ മഹീന്ദ്ര സ്കോർപിയോ N! അടുത്ത വർഷം ഇനി ഇവൻ കൊണ്ടാടും
കിടിലൻ പെർഫോമൻസിനോടൊപ്പം മികച്ച സവിശേഷതകൾ നിറഞ്ഞ കാറുകൾ നിരത്തിലിറക്കുന്നതിൽ കേമൻമാരാണ് മഹീന്ദ്ര. ഈയിടെ ഇൻ്റർനെറ്റിൽ വൈറലായ ഒരു മഹീന്ദ്ര എസ്‌യുവിയുടെ സ്പൈ ഷോട്ടുകൾ നിങ്ങളുടെ കണ്ണിലുടക്കിയിട്ടുണ്ടാകും. ഇത് മഹീന്ദ്ര തങ്ങളുടെ വീരപുത്രനായ സ്കോർപിയോ എൻ പുറത്തിറക്കാൻ പോകുന്നു എന്നതിനുള്ള സൂചനയാണ്. 2026 തുടക്കത്തിൽ സ്കോർപിയോ N-ൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുമെന്നാണ് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത്. ഈ വാർത്തയുടെ കൂടുതൽ വിവരങ്ങളറിയാൻ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ. മഹീന്ദ്ര സ്കോർപിയോ എൻ കൂടുതൽ പ്രീമിയം ഡിസൈനിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻവശത്തായി റീഡിസൈൻ ചെയ്ത ഗ്രിൽ, പുതിയ സി-ആകൃതിയിലുള്ള സ്ലീക്കർ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഒരു സ്‌പോർട്ടിയർ ബമ്പർ ഡിസൈൻ എന്നിവയെല്ലാം തന്നെ പുതിയ സ്കോർപിയോ എൻ -ൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കാൻ സാധിക്കുന്നത്. വശങ്ങളിലായി പുതുതായി സ്റ്റൈൽ ചെയ്ത അലോയ് വീലുകളും പ്രത്യേക പതിപ്പുകളിൽ കറുത്ത നിറത്തിലുള്ള ട്രിമ്മുകളും ഉണ്ടായേക്കാം.

പിന്നിലേക്ക് വരുമ്പോൾ അപ്‌ഡേറ്റ് ചെയ്ത എൽഇഡി ടെയിൽലൈറ്റുകൾ പുനർനിർമ്മിച്ച ബമ്പർ എന്നിവ പുതിയ മഹീന്ദ്ര സ്കോർപിയോ N-ൻ്റെ അതിശക്തമായ ഡിസൈൻ എടുത്തുക്കാണിക്കാൻ സഹായിക്കും. അകത്ത് ക്യാബിനിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പുതിയ അപ്ഹോൾസ്റ്ററി, മികച്ച കണക്റ്റിവിറ്റിയുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയൊക്കെയാണ്.
കൂടാതെ ഡ്യുവൽ-പാനൽ പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മെച്ചപ്പെട്ട സീറ്റ് കംഫർട്ട് എന്നിവയും ഉയർന്ന വേരിയന്റുകളിൽ പ്രതീക്ഷിക്കുന്നുണ്ട്. സ്കോർപിയോ എൻ ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിലുള്ള മോഡലിന് ലഭിക്കുന്ന ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 200 bhp 370 nm ടോർക്ക് എന്നിവ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ എഞ്ചിനും ഉയർന്ന വേരിയന്റുകളിൽ 172bhpയും 400nm ടോർക്കും നൽകുന്ന 2.2 ലിറ്റർ എംഹോക്ക് ടർബോ-ഡീസൽ എഞ്ചിനും തുടർന്നും ലഭ്യമായേക്കാം.

രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ, ഒപ്പം 4X4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷൻ എന്നിവയുമായി ജോടിയാക്കുന്നവയാണ്. മൊത്തത്തിൽ പറഞ്ഞാൽ ഇന്ത്യയിലെ എസ്‌യുവി പ്രേമികൾക്കിടയിൽ സ്കോർപിയോ N-നെ പ്രിയങ്കരമാക്കിയ അതേ കമാൻഡിംഗും ശക്തമായ പ്രകടനവും തുടർന്നും ഉണ്ടാകും എന്നുതന്നെ പറയാം.
മഹീന്ദ്ര തങ്ങളുടെ സേഫ്റ്റിയിലുളള കണിശത വരാനിരിക്കുന്ന മോഡലിലും തുടരും. 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസെന്റ് കൺട്രോൾ എന്നിവ വേരിയന്റുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലെവൽ 2 ADAS സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് മഹീന്ദ്ര സുരക്ഷാ പാക്കേജ് മെച്ചപ്പെടുത്തിയേക്കാനും സാധ്യതയുണ്ട്. ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, 360-ഡിഗ്രി ക്യാമറകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, മെച്ചപ്പെട്ട ബ്രേക്കിംഗ് പ്രകടനം എന്നിവ യാത്രക്കാരുടെയും കാൽനടക്കാരുടെയും സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








