2026ൽ സെലിബ്രിറ്റികളുടെ ഗാരേജ് ഇവൻ ഭരിക്കും; i5 LWB മോഡലുമായി ബിഎംഡബ്ല്യു

ലക്ഷ്വറി കാറുകളുടെ ലോകത്തെ ഒരേയൊരു രാജാവാണ് ബിഎംഡബ്ല്യു ബ്രാൻഡ്. കാറുകളെ യാത്രകൾക്കായുള്ള ഒരു മാധ്യമം മാത്രമായി കണ്ടിരുന്ന പലരിലേക്കും ശക്തമായ എഞ്ചിനുകളും, കൃത്യമായ സ്റ്റിയറിംഗ് കൺട്രോളും, അതിനോടൊപ്പം ഉയർന്ന നിലവാരമുള്ള കംഫർട്ടും ചേർത്ത ഒരു മികച്ച അനുഭവമാക്കി മാറ്റിക്കൊടുത്ത ബ്രാൻഡ് കൂടിയാണ് ജർമൻ ബ്രാൻഡ്. ആ അനുഭവം ഇലക്ട്രിക് വാഹന ലോകത്തും അതേ കരുത്തിൽ തുടരുമെന്ന് ബിഎംഡബ്ല്യു തെളിയിച്ചിരിക്കുകയാണ്. iX, i4, i7 പോലുള്ള മോഡലുകൾ ഇതിനോടകം തന്നെ EV മാർക്കറ്റിൽ പിടി ഉറപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇന്ത്യ പോലുള്ള വിപണിയിൽ കൂടുതൽ സുഖവും വിശാലതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഇപ്പോൾ ഒരുപാട് പ്രതീക്ഷകൾ നിറച്ച് അവതരിപ്പിക്കുന്ന പുതിയ മോഡലാണ് BMW i5 LWB. ബ്രാൻഡിൻ്റെ ചെന്നൈ പ്ലാൻ്റിൽ അസംബിൾ ചെയ്യപ്പെടുന്ന ഒരു ഇലക്ട്രിക് സെഡാനാണിത്. കൂടാതെ 2026ൻ്റെ ആദ്യം ഇന്ത്യൻ ഷോറൂമുകളിൽ എത്താൻ സാധ്യതയുള്ള i5 LWB ഇവി സെഗ്മെൻ്റിലെ ലക്ഷ്വറിയും വില കുറഞ്ഞതുമായ കാറായി മാറാനും സാധ്യതയുണ്ട്.

2026 BMW i5 LWB

മാത്രവുമല്ല ആഡംബര വാഹനപ്പ്രേമികളെ മയക്കുന്ന ഒരുക്കൂട്ടം ഡിസൈനുകളും സവിശേഷതകളും കൂടിക്കലർന്നാണ് ഈ പുത്തൻ സെഡാൻ ഇറങ്ങാൻപ്പോകുന്നത്. കാറിൻ്റെ മുൻഭാഗത്തായി ബ്രാൻ്റിൻ്റെ പുതിയ ഇവി സ്റ്റൈൽ ക്ലോസ്ഡ് കിഡ്നി ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു സ്മാർട്ട്, ഫ്യൂച്ചറിസ്റ്റിക് ലുക്ക് നൽകുന്നതോടൊപ്പം ഏറോഡൈനാമിക്സും മെച്ചപ്പെടുത്തുന്നു. കൂടാതെ രണ്ട് വശങ്ങളിലും നൽകിയിട്ടുള്ള ഷാർപ്പായ എൽഇഡി അല്ലെങ്കിൽ മാട്രിക്സ് എൽഇഡി ഹെഡ് ലൈറ്റുകൾ കാറിനെ കൂടുതൽ പ്രീമിയവും ഹൈ-ടെക്കും ആയി കാണിക്കാൻ സഹായിക്കുന്നുണ്ട്.

ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സ്മൂത്ത് ബോഡി ലൈനുകൾ, സ്റ്റൈലിഷ് അലോയ് വീലുകൾ എന്നിവ കാറിന്റെ പ്രീമിയം സ്വഭാവം ഉയർത്തുന്ന പ്രധാന ഘടകങ്ങളാണ്. പിന്നിൽ നൽകിയിരിക്കുന്ന സ്ലിം 3D എൽഇഡി ടെയിൽലാമ്പുകൾ, ക്ലീൻ ലുക്കുള്ള റിയർ ബമ്പർ, എറോ-ഫ്രണ്ട്ലി ഡിഫ്യൂസർ എന്നിവ ഒരു മിനുസമുള്ള ഇലക്ട്രിക് സെഡാൻ ഫീൽ നൽകുന്നുണ്ട്. i7-ൻ്റെ എലഗൻസ് ചെറിയ അളവിൽ കടന്നുവരുന്നുണ്ടെങ്കിലും i5 LWB കൂടുതൽ യൂത്ത്‌ഫുളും സ്പോർട്ടിയുമായ ലുക്കിൽ തന്നെ നിലകൊള്ളുന്നുണ്ട്.

2026 BMW i5 LWB

നീളം കൂട്ടിയ വീൽബേസിന്റെ സഹായത്തോടെ കാബിൻ വിസ്തീർണ്ണം വളരെയധികം ഉയർന്നിട്ടുണ്ട്. ഡാഷ്ബോർഡിൽ BMW-യുടെ കർവ്വ്ഡ് ഡിസ്പ്ലേ സെറ്റപ്പാണ് പ്രധാന ആകർഷണം. വലിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും അതിനൊപ്പം ഇന്റഗ്രേറ്റ് ചെയ്ത ഇൻഫോടെയിൻമെന്റ് ടച്ച്സ്ക്രീനും ചേർന്ന് ഒരു സിംഗിൾ ഗ്ലാസ് പാനൽ രൂപത്തിലാണ് ഇവയെ ഒരുക്കിയിരിക്കുന്നത്. ഡോർ പാനലുകൾ, സെന്റർ കൺസോൾ എന്നിവിടങ്ങളിൽ പ്രീമിയം മെറ്റീരിയലുകളും ആംബിയൻ്റ് ലൈറ്റിങ്ങും ചേർന്ന് ഒരു സുഖകരമായ ലൈറ്റിംങ് ഫീൽ സൃഷ്ടിക്കുന്നു.

BMW i5 LWB‌ സേഫ്റ്റി വിഭാഗവും വളരെ ശക്തമാണ്. യാത്രക്കാരുടെ സുരക്ഷയും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കാനുള്ള നിരവധി ആധുനിക സാങ്കേതിക വിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട് എയർബാഗുകൾ ഉൾപ്പെടെ ABS, EBD, ബ്രേക്ക് അസിസ്റ്റ് എന്നിവ അടങ്ങിയ ബ്രേക്കിംഗ് സിസ്റ്റം അടിയന്തര ബ്രേക്കിംഗ് സമയത്ത് കാർ നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കുന്നു.

2026 BMW i5 LWB

കൂടാതെ ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), ട്രാക്ഷൻ കൺട്രോൾ (DTC) പോലുള്ള സിസ്റ്റങ്ങളും ഒപ്പം ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കാർ സ്ലിപ്പ് ചെയ്യുന്നത് തടയാൻ സഹായിക്കുന്നു. ചൈൽഡ് സീറ്റ് മൗണ്ടുകൾ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങളും ഉള്ളതിനാൽ കൂടുതൽ സുരക്ഷ നൽകും.

97kWh ബാറ്ററിയാണ് പുതിയ ബിഎംഡബ്ല്യു i5 LWBക്ക് കരുത്ത് പകരുന്നത്. മാത്രവുമല്ല 340hp, 430Nm ടോർക്ക് എന്നിവയുള്ള പിൻഭാഗത്ത് ഘടിപ്പിച്ച മോട്ടോർ ഇതിൽ ഉൾപ്പെടുന്നുണ്ട്. ചൈന റോഡുകളിൽ 713km വരെ CLTC-റേറ്റഡ് റേഞ്ച് കൈവരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ബിഎംഡബ്ല്യു കുറഞ്ഞ കണക്കുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, November 16, 2025, 10:00 [IST]
English summary
You need to know about the new bnw i5 lwb
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X